മഴയാണെങ്കിലും വെയിലാണെങ്കിലും ആവശ്യത്തിന് വെള്ളം കുടിച്ചാലേ, ആരോഗ്യം നിലനിൽക്കുകയുള്ളൂ. വെള്ളത്തിന്റെ അളവുകുറഞ്ഞാൽ ഓര്‍മ്മക്കുറവ്, ഏകാഗ്രതക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ ഒരു മാർഗമേയുള്ളൂ, ആവശ്യത്തിന് വെള്ളം കുടിക്കുക. അതിനൊപ്പം ചർമത്തിന്റെ ആരോഗ്യത്തിനും എട്ടുമുതൽ 11 വരെ ഗ്ലാസ് വെള്ളമെങ്കിലും ചുരുങ്ങിയത് കുടിക്കണമെന്നാണ് പറയുന്നത്. വെള്ളത്തിനുപകരം കാപ്പിയും ചായയും കുടിച്ചാൽ പോരേ, അതും വെള്ളം തന്നെയല്ലേ...പലർക്കും സംശയങ്ങൾ ഏറെയാണ്.
എങ്ങനെയാണ് ശരിയായി വെള്ളം കുടിക്കുന്നത്? ഒറ്റയടിക്കല്ല, ഇടയ്ക്കിടെ കുറേശ്ശെയായി വെള്ളം കുടിക്കുന്നതാണ് നല്ലത്. ഒരുദിവസം തുടങ്ങുന്നത് തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ടാവാം. ശരീരത്തിലെ അഴുക്കും മറ്റും പുറന്തള്ളാൻ ഇത് സഹായിക്കും. അതിനൊപ്പം ശരീരത്തിന് ദിവസംമുഴുവൻ നീണ്ടുനിൽക്കുന്ന ഊർജം ലഭിക്കാനും ഇത് സഹായിക്കും. വ്യായാമത്തിനുശേഷവും നന്നായി വെള്ളം കുടിക്കണം. ബോട്ടിൽഡ് ജ്യൂസ്, സോഡ എന്നിവയൊക്കെ പരമാവധി ഒഴിവാക്കി, ശുദ്ധമായ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക.
ഭക്ഷണം കഴിക്കുന്നതിനുമുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക. അപ്പോൾ വയർ നിറഞ്ഞപോലെ തോന്നിക്കും. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കാനും ഇത് സഹായിക്കും. രാത്രി ഉറങ്ങുന്നതിനുമുമ്പും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്.
വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും, വായിക്കുമ്പോഴും, ടിവി കാണുമ്പോഴും, ഓഫീസിലിരിക്കുമ്പോഴുമെല്ലാം ഒരു കുപ്പിയിൽ വെള്ളംനിറച്ച് അടുത്തുവെയ്ക്കുക. അപ്പോൾ വെള്ളംകുടിക്കാൻ മറക്കില്ല. തീരുന്നതിനനുസരിച്ച് വെള്ളം നിറച്ചുവെക്കുകയും വേണം. ഇതൊരു ശീലമാക്കിയാൽ, ഇടയ്ക്കിടെ കുടിക്കാനും തോന്നും. പഴങ്ങൾ മധുരം ചേർക്കാതെ ജ്യൂസടിച്ചുകുടിക്കുന്നതും നല്ലതാണ്. ഉദാഹരണത്തിന് തണ്ണിമത്തൻ, നാരങ്ങ, മുസമ്പി എന്നിവ ഇങ്ങനെ ജ്യൂസടിക്കാം. തണ്ണിമത്തൻ വെറുതെ കഴിക്കുകയും ചെയ്യാം.
കൂടുതലോ കുറവോ?
വെള്ളത്തിന്റെ അളവ് വളരെ പ്രധാനമാണ്. വെള്ളം ആവശ്യത്തിന് കുടിച്ചില്ലെങ്കിൽ ആരോഗ്യപ്രശ്‌നം ഉണ്ടാവുമെന്നതിനൊപ്പം തന്നെ, വെള്ളം കൂടുതലായാലും ദോഷമാണ്. ഛർദി, ക്ഷീണം എന്നിവയുണ്ടാവാം. ആവശ്യത്തിന് കുടിച്ചെന്ന് എങ്ങനെ തിരിച്ചറിയാം? തീരെ ദാഹം തോന്നുന്നില്ല, നിറംമാറ്റമൊന്നുമില്ലാതെയാണ് മൂത്രം പോവുന്നത്...ഇങ്ങനെയാണെങ്കിൽ വെള്ളത്തിന്റെ അളവ് കൃത്യമാണെന്ന് മനസ്സിലാക്കാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ https://mbi.page.link/grihalakshmi
Content Highlights: discover the importance of staying hydrated and how much water to drink
Published: 23 Jul 2025, 03:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented