ഭക്ഷണം കഴിച്ചും കഴിക്കാതെയും പ്രോട്ടീന്റെ അളവുകൂട്ടിയും കുറച്ചും...പല രീതിയിലാണ് ആളുകൾ ഭാരം കുറയ്ക്കാൻ ശ്രമിക്കാറുള്ളത്. ചിലപ്പോൾ ഡയറ്റീഷ്യന്റെയോ ന്യൂട്രിഷനിസ്റ്റിന്റെയോ സഹായത്തോടെയായിരിക്കുമത്. മറ്റു ചിലപ്പോൾ അതൊന്നും നോക്കാതെയാവും. ഭക്ഷണമെല്ലാം നിയന്ത്രിച്ച് തീവ്രമായി വ്യായാമം ചെയ്ത് ഭാരം കുറയ്ക്കുന്നവരുമുണ്ട്. എന്നാൽ ചിലർ ദൈനംദിനജീവിതത്തിലെ ശീലങ്ങളിൽ മാറ്റംവരുത്തിയാവും അത് ചെയ്യുന്നത്.
ദിഷ എന്ന ഫിറ്റ്‌നെസ് ഇൻഫ്‌ളുവൻസർ ജീവിതശൈലിയിൽ വരുത്തിയ ചില മാറ്റങ്ങളിലൂടെയാണ് ഭാരം കുറച്ചത്. അതും നാലുമാസം കൊണ്ട് 15 കിലോ ഭാരം കുറച്ചെന്നാണ് അവർ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ അവർ പങ്കുവെച്ച പോസ്റ്റിൽ പറയുന്നതിങ്ങനെ, ''ഇനിയെനിക്ക് വീണ്ടും 15 കിലോ കുറയ്‌ക്കേണ്ടിവന്നാൽ, ഞാൻ ഡയറ്റ് പ്ലാനുകളെ പിന്തുടരില്ല. പകരം അടിസ്ഥാനകാര്യങ്ങളിലേക്ക് മടങ്ങിവന്ന് അവയിൽതന്നെ ഉറച്ചുനിൽക്കും''.
Also Read
ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർ ഇത് സേവ് ചെയ്തുവെക്കണമെന്നും ദിഷ പറയുന്നു. അഞ്ചുശീലങ്ങളാണ് തന്നെ സഹായിച്ചതെന്നാണ് അവരുടെ അവകാശവാദം. നടത്തം, വെള്ളംകുടി, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എന്നിവയാണ് ഈ അഞ്ചുശീലങ്ങളിൽ പെടുന്നത്.
നടത്തം
''ഇപ്പോഴും നടത്തത്തിന്റെ പ്രാധാന്യം നമ്മളിലേറെ പേർക്കും അറിയില്ല. പക്ഷേ, അത് കാർഡിയോ ആയി പ്രവർത്തിക്കുന്നു. കഴിയുമ്പോഴെല്ലാം ലിഫ്റ്റിനുപകരം പടികൾ കയറിശീലിക്കുന്നത് നല്ലതാണ്''.
വെള്ളംകുടി
''എഴുന്നേറ്റയുടനെ തന്നെ വെള്ളം കുടിക്കുക. കാപ്പിയോ ചായയോ അല്ല, ശുദ്ധമായ വെള്ളം മാത്രം. ഇത് ദഹനം ശരിയായി നടക്കാൻ സഹായിക്കും. വിശപ്പ് കുറയ്ക്കുകയും ചെയ്യും''.
പ്രോട്ടീനൊപ്പം ഫൈബറും
പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കാൻ നമ്മൾ മറക്കാറില്ല. എന്നാൽ, ഫൈബറിന്റെ കാര്യമോ? ഭക്ഷണത്തിൽ ശരിയായ അളവിൽ ഫൈബർ (നാരുകൾ) ഉൾപ്പെടുത്തണമെന്നും ദിഷ പറയുന്നു. ''ഇത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു''.
വീട്ടിലെ ഭക്ഷണം ശീലമാക്കുക
സ്വയം ഭക്ഷണമുണ്ടാക്കുമ്പോൾ തന്നെ സ്വാഭാവികമായും ശരീരഭാരം കുറയുമെന്നാണ് ദിഷയുടെ പക്ഷം. കാരണം എന്തൊക്കെ കഴിക്കണം, എങ്ങനെ കഴിക്കണം, എങ്ങനെ പാചകം ചെയ്യണം തുടങ്ങി എല്ലാ കാര്യങ്ങളും നിങ്ങളുടെ നിയന്ത്രണത്തിൽ തന്നെയാവും. പ്രോസസ്ഡ് ഫുഡ് പൂർണമായും ഒഴിവാക്കണം.
കലോറിയുടെ കുറവ്
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ, കലോറിയുടെ അളവും നിയന്ത്രിച്ചുനിർത്തേണ്ടതുണ്ട്.
(ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധരുടെ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: This fitness influencer is sharing her weightloss tips. Prioritize daily walking and stair climbing as effective cardio. Drink water immediately upon waking to aid digestion and suppress appetite.
Published: 02 Jun 2026, 04:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented