സിനിമാ-ടെലിവിഷൻ രംഗത്തെ പ്രമുഖ താരങ്ങൾ ഉൾപ്പെടെ നിരവധി സ്ത്രീകൾ ഭാവിയിലെ ഗർഭധാരണത്തിനായി അണ്ഡം ശീതീകരിക്കുന്ന (Egg Freezing) കാലഘട്ടമാണിത്. എന്നാൽ, ഈ ട്രെൻഡിനോട് തനിക്കുള്ള നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി സുർഭി ചന്ദ്ന. അണ്ഡം ശീതീകരിക്കുന്ന സ്ത്രീകളുടെ തീരുമാനത്തെ താൻ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, വ്യക്തിപരമായി സ്വാഭാവിക ഗർഭധാരണത്തിനാണ് താൻ മുൻഗണന നൽകുന്നതെന്ന് താരം വ്യക്തമാക്കുന്നു.
'ഐഎഎൻഎസിന്' നൽകിയ അഭിമുഖത്തിലാണ് സുർഭി തന്റെ നിലപാട് പങ്കുവെച്ചത്. 39-ാം വയസ്സിൽ സ്വാഭാവികമായി കുഞ്ഞിന് ജന്മം നൽകിയ സഹോദരിയുടെ അനുഭവമാണ് തനിക്ക് പ്രചോദനമായതെന്ന് താരം പറയുന്നു. "എന്റെ സഹോദരിക്ക് 39-ാം വയസ്സിലാണ് സ്വാഭാവിക രീതിയിൽ (Normal delivery) ഒരു ആൺകുട്ടി ജനിച്ചത്. അവന് ഇപ്പോൾ രണ്ട് വയസ്സായി. വളരെയധികം ശാരീരിക അധ്വാനവും സമ്മർദ്ദവുമുള്ള വിമാനക്കമ്പനിയിലെ ഉദ്യോഗസ്ഥയായിരുന്നിട്ടും എന്റെ സഹോദരിക്ക് സ്വാഭാവികമായി (അണ്ഡം ശീതീകരിക്കാതെ) കുഞ്ഞിന് ജന്മം നൽകാൻ സാധിച്ചു. അതുകൊണ്ട് തന്നെ സ്വാഭാവികമായ രീതിയിൽ അമ്മയാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്," സുർഭി വ്യക്തമാക്കി.
Also Read
ഹോർമോൺ വ്യതിയാനങ്ങളെക്കുറിച്ചുള്ള ആശങ്ക
അണ്ഡം ശീതീകരിക്കുമ്പോഴുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും സുർഭി തുറന്നുപറഞ്ഞു. "എഗ്ഗ് ഫ്രീസിങ് ചെയ്യുകയാണെങ്കിൽ വലിയ രീതിയിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ നേരിടേണ്ടി വരുമെന്ന് ഗൈനക്കോളജിസ്റ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓരോ കുട്ടിയും സ്വന്തം വിധിയുമായാണ് ഈ ലോകത്തേക്ക് വരുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്," നടി കൂട്ടിച്ചേർത്തു.
എന്താണ് എഗ്ഗ് ഫ്രീസിങ്?
സ്ത്രീകളുടെ അണ്ഡം വേർതിരിച്ചെടുത്ത് 'വിട്രിഫിക്കേഷൻ' (Vitrification) എന്ന സാങ്കേതികവിദ്യയിലൂടെ വേഗത്തിൽ തണുപ്പിച്ച് ലിക്വിഡ് നൈട്രജനിൽ സൂക്ഷിച്ചുവെക്കുന്ന മെഡിക്കൽ പ്രക്രിയയാണിത്. ഭാവിയിൽ എപ്പോൾ വേണമെങ്കിലും ഗർഭധാരണത്തിനായി ഇത് ഉപയോഗിക്കാം.
അമ്മയാകുന്നത് നീട്ടിവെക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളാണ് പ്രധാനമായും ഈ രീതി സ്വീകരിക്കുന്നത്. പ്രായമാകുമ്പോൾ വന്ധ്യതാ സാധ്യത വർദ്ധിക്കും എന്ന ആശങ്ക ഒഴിവാക്കാനും, അനുയോജ്യമായ സമയത്ത് ഗർഭധാരണം നടത്താനുമാണിത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Surbhi Chandna supports women who choose egg freezing but prefers a natural pregnancy for herself., Her sister's successful natural pregnancy at age 39 served as a major inspiration., Surbhi expressed concerns over potential hormonal imbalances associated with the egg freezing process., Explanation of egg freezing (Vitrification) and its purpose for delayed motherhood.
Published: 11 Aug 2026, 04:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented