കരിയറിലും സ്വകാര്യജീവിതത്തിലും ഏറ്റവും സന്തോഷകരമായ ദിനങ്ങളിലൂടെയാണ് നടി സമാന്ത നീങ്ങുന്നത്. ചെറിയ ഇടവേളയ്ക്കുശേഷം അവർ കേന്ദ്രകഥാപാത്രമായെത്തിയ സിനിമ 'മാ ഇന്റി ബംഗാരം' (Maa Inti Bangaaram) സൂപ്പർഹിറ്റായി. സിനിമ 100 കോടി കടക്കുകയും ചെയ്തിരുന്നു. അതിനിടെ താരം അമ്മയാകാനൊരുങ്ങുന്നു.
ഇപ്പോഴിതാ പിങ്ക് വില്ലയുമായുള്ളൊരു അഭിമുഖത്തിൽ തന്റെ ഗർഭകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഈ നിമിഷത്തിനായി താൻ കുറച്ചുകാലമായി കാത്തിരിക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു. ''ഇതെന്റെ ജീവിതത്തിലെ പുതുമയുള്ള, ആവേശകരമായ കാര്യമാണ്. എന്നാൽ കുറച്ചു കാലമായി ഞാൻ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. എപ്പോഴും ഒരു അമ്മയാകാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ, ഇതിനായി എന്റെ സർവ്വസ്വവും നൽകുമെന്ന് എനിക്കറിയാം''.
ജീവിതത്തിലെ കാര്യങ്ങളോട് എപ്പോഴും വലിയ ആവേശവും താത്പര്യവും പുലർത്തിയിരുന്ന തനിക്ക്, ഗർഭകാലം പുതിയൊരു കരുത്തും ലക്ഷ്യബോധവും നൽകിയെന്നും അവർ വ്യക്തമാക്കി. ''ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും എനിക്ക് എപ്പോഴും വലിയ ആവേശമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ, തികച്ചും വ്യത്യസ്തവും പുതിയതുമായ ഒരു കരുത്തും ലക്ഷ്യബോധവും എന്നിലുണ്ടെന്ന് എനിക്ക് തോന്നുന്നു. ഈ യാത്രയ്ക്കായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒപ്പം, നിറഞ്ഞ കൃതജ്ഞതയോടെയും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടും, ഇനി വരാനിരിക്കുന്നതിനെ സ്വീകരിക്കാൻ ഞാൻ തയ്യാറെടുക്കുകയാണ്'', സമാന്ത പറഞ്ഞു.
'മാ ഇന്റി ബംഗാര'ത്തിന്റെ വിജയാഘോഷങ്ങൾക്കിടെ വെള്ള ടീഷർട്ടും ജീൻസും ധരിച്ചെത്തിയപ്പോഴാണ്, സമാന്ത ഗർഭിണിയാണന്ന വാർത്ത പരന്നത്. പിന്നാലെ സമാന്ത ഇത് സ്ഥിരീകരിച്ചു. താൻ ഗർഭിണിയാണെന്നും കുറച്ചുകാലം മെറ്റേണിറ്റി ബ്രേക്കെടുക്കുകയാണെന്നും താരം വെളിപ്പെടുത്തി. അതുകഴിഞ്ഞ് മികച്ചൊരു സിനിമയുമായി താൻ തിരിച്ചെത്തുമെന്നും അവർ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Samantha Ruth Prabhu Expresses deep enthusiasm and gratitude for embracing motherhood. Plans to return to the silver screen with a strong project after her break.
Published: 15 Jul 2026, 01:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented