
പാന്‍-സിയേഡ് ചിക്കന്‍ വിത്ത് പ്ലം ചെറി ടൊമാറ്റോ
Ingredients
എല്ലില്ലാത്ത ചിക്കന്‍ ബ്രെസ്റ്റ്: നാല് എണ്ണം
ഉപ്പ്, കുരുമുളക്: പാകത്തിന്
ഒലിവ് ഓയില്‍: രണ്ട് ടേബിള്‍സ്പൂണ്‍
രണ്ടായി പകുത്ത പ്ലം ചെറി ടൊമാറ്റോ: ഒരു പിന്റ്
നുറുക്കിയ വെളുത്തുള്ളി: മൂന്ന് അല്ലി
അരിഞ്ഞ ബേസില്‍ ലീവ്സ്: കാല്‍ കപ്പ്
ബാല്‍സാമിക് വിനാഗിരി: രണ്ട് ടേബിള്‍സ്പൂണ്‍
ഒലിവ് ഓയില്‍: കാല്‍ കപ്പ്
How to make
ചിക്കന്‍ ബ്രെസ്റ്റില്‍ ഇരുവശങ്ങളിലും ആവശ്യത്തിന് ഉപ്പും കുരുമുളകും പുരട്ടുക. ഒരു പാനില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ ചൂടാക്കുക. അതിലേക്ക് ചിക്കന്‍ ബ്രെസ്റ്റ് ഇടുക. ഇരുവശങ്ങളും ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നതുവരെ ആറുമുതല്‍ എട്ട് മിനിറ്റുവരെ വേവിക്കുക. വെന്ത ചിക്കന്‍ പാത്രത്തിലേക്ക് മാറ്റുക. ആ പാനില്‍തന്നെ വീണ്ടും ഒലിവ് ഓയില്‍ ഒഴിച്ച് ഇതിലേക്ക് നുറുക്കിയ വെളുത്തുള്ളിയിട്ട് മൂപ്പിക്കുക. ശേഷം പ്ലം ചെറി ടൊമാറ്റോ ചേര്‍ത്ത് മൃദുവാകുന്നതുവരെ ഇളക്കുക. ഇതിലേക്ക് അരിഞ്ഞ ബേസില്‍ ലീവ്സും ബാല്‍സാമിക് വിനാഗിരിയും ചേര്‍ത്തിളക്കാം. ശേഷം തീയണച്ച് തക്കാളി മിശ്രിതത്തിനുമുകളില്‍ ഒലിവ് ഓയില്‍ ഒഴിച്ച് യോജിപ്പിക്കുക. ചിക്കന്‍ ചേര്‍ത്തശേഷം പ്ലം ചെറി ടൊമാറ്റോയും ബേസില്‍ ലീവ്സും മുകളില്‍ വിതറാം.
ചിക്കന്‍ ഷെഷ്വാന്‍
Ingredients
ചിക്കന്‍: ഒരുകിലോ
തൈര്: ഒരു കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: രണ്ട് ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി: ഒരു ടീസ്പൂണ്‍
മുളകുപൊടി: ഒരു ടീസ്പൂണ്‍
ഉപ്പ്: പാകത്തിന്
കറി തയ്യാറാക്കുന്നതിന്
നെയ്യ്/കടുകെണ്ണ: മൂന്ന് ടേബിള്‍സ്പൂണ്‍
ചെറുതായരിഞ്ഞ സവാള: രണ്ടെണ്ണം
പച്ചമുളക്: രണ്ടോ മൂന്നോ എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: ഒരു ടേബിള്‍സ്പൂണ്‍
പെരുഞ്ചീരകം: ഒരു ടീസ്പൂണ്‍
ജീരകം: ഒരു ടീസ്പൂണ്‍
കറുത്ത ഏലക്കായ: നാലോ അഞ്ചോ എണ്ണം
ഗ്രാമ്പൂ: നാലോ അഞ്ചോ എണ്ണം
കറുവാപ്പട്ട: രണ്ടിഞ്ച്
കുരുമുളക്: രണ്ടോ മൂന്നോ എണ്ണം
വയണയില: ഒന്ന്
ടൊമാറ്റോ പ്യൂരി: രണ്ട് കപ്പ്
കശ്മീരി മുളകുപൊടി: ഒരു ടീസ്പൂണ്‍
ചുക്ക് പൊടിച്ചത്: ഒരു ടീസ്പൂണ്‍
ജീരകപ്പൊടി: ഒരു ടീസ്പൂണ്‍
ഉപ്പ്: പാകത്തിന്
മല്ലിയില: അലങ്കരിക്കാന്‍
How to make
ഒരു ബൗളില്‍ തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മസാല തയ്യാറാക്കുക. കഴുകിവൃത്തിയാക്കിയ ചിക്കനില്‍ ഈ മസാല പുരട്ടി രണ്ടോ മൂന്നോ മണിക്കൂറോ രാത്രി മുഴുവനോ വയ്ക്കുക.
കറി തയ്യാറാക്കുന്നതിന്
ചുവട് കട്ടിയുള്ള പാത്രത്തില്‍ നെയ്യ്/കടുകെണ്ണ ചൂടാക്കി സവാള ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാകുന്നതുവരെ വഴറ്റുക. അതിലേക്ക് പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പെരുഞ്ചീരകം, ജീരകം, കറുത്ത ഏലക്കായ, ഗ്രാമ്പൂ, കറുവാപ്പട്ട, കുരുമുളക്, വയണയില എന്നിവ ചേര്‍ത്ത് മസാലയുടെ മണം വരുന്നതുവരെ വഴറ്റുക. ശേഷം ടൊമാറ്റോ പ്യൂരി, കശ്മീരി മുളകുപൊടി, ചുക്ക് പൊടിച്ചത്, പെരുഞ്ചീരകപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് എണ്ണ മസാലയില്‍നിന്ന് വേര്‍പെടുന്നതുവരെ വഴറ്റുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കന്‍ ചേര്‍ത്ത് മിതമായ ചൂടില്‍ വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കുക. ചിക്കനില്‍ മസാല പിടിച്ച് ചിക്കന്‍ മൃദുവാകുന്നതുവരെ വേവിക്കുക. മല്ലിയില വിതറി അലങ്കരിച്ച് ചോറിന്റെ കൂടെയോ കശ്മീരി നാനിന്റെ കൂടെയോ ചൂടോടെ വിളമ്പാം.
(തയ്യാറാക്കിയത്
അരുണ്‍ രാമനുണ്ണിനായര്‍
എക്‌സിക്യൂട്ടീവ് ഷെഫ്
ദി ലീല അഷ്ടമുടി-എ റാവിസ് ഹോട്ടല്‍)
Content Highlights: pan seared chicken with plum cherry tomato chicken schezwan
Published: 16 Feb 2024, 11:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented