ഇളനീർ ബീഫ് ബിരിയാണി

To advertise here,

ചേരുവകൾ

ബീഫ് : ഒരു കിലോ

ബസ്മതി അരി : ഒരു കിലോ

ഇളനീര് : രണ്ട് കപ്പ്

ഇളനീർ കാമ്പ് : ഒരു കപ്പ്

സവാള : നാലെണ്ണം

തക്കാളി : രണ്ടെണ്ണം

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് : രണ്ട് ടേബിൾസ്പൂൺ

പച്ചമുളക് : നാലെണ്ണം

മഞ്ഞൾപ്പൊടി : അര ടീസ്പൂൺ

ഗരംമസാല : ഒരു ടീസ്പൂൺ

കുരുമുളകുപൊടി : ഒരു ടീസ്പൂൺ

തൈര് : അരക്കപ്പ്

പുതിന, മല്ലിയില : ആവശ്യത്തിന്

നാരങ്ങാനീര് : ഒരു ടേബിൾ സ്പൂൺ

നെയ്യ് / എണ്ണ : ആവശ്യത്തിന്

ഉപ്പ് : ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ബീഫ് മസാലയ്ക്ക്: എണ്ണ ചൂടാകുമ്പോൾ സവാള വറുത്തെടുക്കുക. ഇഞ്ചി-വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേർക്കുക. ഇതിലേക്ക് ബീഫ് ചേർത്തിളക്കി തൈരും ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. വെന്തു വരുമ്പോൾ ഇളനീർ കാമ്പും ചേർത്ത് ചെറുതീയിൽ വേവിച്ചെടുക്കുക.

ചോറ് വേവിക്കാൻ: വെള്ളവും ഇളനീർ വെള്ളവും യോജിപ്പിച്ച ശേഷം അതിൽ അരിയിട്ട് മുക്കാൽ വേവാകുമ്പോൾ ഉപ്പും ഗരംമസാലയും ചേർത്ത് തീയണയ്ക്കാം.

 

ദം ചെയ്യാൻ: ഒരു വലിയ പാത്രത്തിൽ ആദ്യം ബീഫ് മസാല, മുകളിൽ ചോറ് എന്നിങ്ങനെ ഇട്ടശേഷം അതിനുമുകളിൽ നെയ്യ്, പുതിന, മല്ലിയില, നാരങ്ങാനീര് എന്നിവ തൂകി പാത്രം നന്നായി അടച്ച് ഒരു മണിക്കൂർ ദം ചെയ്യാം.

 

എള്ള് കോഴി

ചേരുവകൾ

ചിക്കൻ : ഒരു കിലോ, നാല് കഷണങ്ങളാക്കിയത്

ഇഞ്ചി പേസ്റ്റ് : 10 ഗ്രാം

വെളുത്തുള്ളി പേസ്റ്റ് : 10 ഗ്രാം

മുളകുപൊടി : 15 ഗ്രാം

ഉപ്പ് : പാകത്തിന്

കറുത്ത എള്ള് : 60 ഗ്രാം

വെളുത്ത എള്ള് : 60 ഗ്രാം

കുരുമുളക് : 25 ഗ്രാം

ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ : മൂന്നെണ്ണം വീതം

പെരുംജീരകം : അഞ്ച് ഗ്രാം

സവാള അരിഞ്ഞത് : മൂന്നെണ്ണം

പച്ച മുളക് അരിഞ്ഞത്: രണ്ട് ടേബിൾ സ്പൂൺ

ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് : രണ്ട് ടേബിൾ സ്പൂൺ

സൺഫ്ളവർ ഓയിൽ: 45 ഗ്രാം

കറിവേപ്പില : രണ്ട് തണ്ട്

കടുക്: 10 ഗ്രാം

തക്കാളി അരിഞ്ഞത് : നാലെണ്ണം

മല്ലിപ്പൊടി : 20 ഗ്രാം

ടൊമാറ്റോ കെച്ചപ്പ് : അരക്കപ്പ്

ഉണ്ടാക്കുന്ന വിധം

ചിക്കൻ, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ഉപ്പ് എന്നിവ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക. എണ്ണ ചൂടാക്കി ചിക്കൻ പകുതി വേവിൽ വറുത്തു കോരാം. എള്ളും കുരുമുളകും എണ്ണ ചേർക്കാതെ വറുത്തു പൊടിച്ചെടുക്കണം. എണ്ണ ചൂടാക്കി കറിവേപ്പിലയും കടുകും കറുവപട്ടയും ഗ്രാമ്പൂവും ഏലയ്ക്കയും പെരുംജീരകവും വഴറ്റണം. ഇതിലേക്ക് സവാളയും പച്ചമുളകും ഇഞ്ചിയും ചേർത്തിളക്കിയ ശേഷം മല്ലിപ്പൊടിയും മുളകുപൊടിയും ചേർത്ത് ഒരുമിനിറ്റ് വീണ്ടും വഴറ്റുക. ശേഷം തക്കാളി ചേർത്ത് അഞ്ച് മിനിറ്റ് വേവിക്കാം. ഇനി ചിക്കൻ ചേർക്കാം. വെന്തശേഷം എള്ള്-കുരുമുളക് പൊടി വിതറി ടൊമാറ്റോ കെച്ചപ്പും ഒഴിച്ചിളക്കി ചൂടോടെ വിളമ്പാം.

മലായ് ചിക്കൻ കോഫ്ത

ചേരുവകൾ

ചിക്കൻ: അരക്കിലോ

നുറുക്കുഗോതമ്പ്: ഒരു കപ്പ്

നെയ്യ് : നാല് ടേബിൾ സ്പൂൺ

ഉള്ളി : രണ്ടെണ്ണം

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് : രണ്ട് ടേബിൾ സ്പൂൺ

കുരുമുളകുപൊടി : ഒന്നര ടീസ്പൂൺ

കറുവപ്പട്ട : ഒരു ചെറിയ കഷണം

ഏലയ്ക്ക : മൂന്നെണ്ണം

ബേലീഫ് : ഒരെണ്ണം

ഉപ്പ് : ആവശ്യത്തിന്

വെള്ളം : ആവശ്യത്തിന്

കോഫ്തയ്ക്ക്:

എല്ലില്ലാത്ത ചിക്കൻ മിൻസ് ചെയ്തത് : 500 ഗ്രാം

പനീർ : 100 ഗ്രാം ഗ്രേറ്റ് ചെയ്തത്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് : ഒരു ടീസ്പൂൺ

പച്ചമുളക് : ഒരെണ്ണം അരിഞ്ഞത്

കോൺഫ്ളവർ / ബ്രഡ് ക്രമ്പ്സ് : രണ്ട് ടേബിൾ സ്പൂൺ

കശുവണ്ടി : പത്തെണ്ണം നുറുക്കിയത്

ഉണക്ക മുന്തിരി : ഒരു ടേബിൾ സ്പൂൺ

ഉപ്പ് : ആവശ്യത്തിന്

എണ്ണ : വറുക്കാൻ പാകത്തിന്

ഗ്രേവിക്ക്:

സവാള : രണ്ടെണ്ണം

തക്കാളി : രണ്ടെണ്ണം

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് : ഒരു ടേബിൾ സ്പൂൺ

കശുവണ്ടി : 12 എണ്ണം കുതിർത്തത്

മുളകുപൊടി : ഒരു ടീസ്പൂൺ

മഞ്ഞൾപ്പൊടി : കാൽ ടീസ്പൂൺ

മല്ലിപ്പൊടി : ഒരു ടീസ്പൂൺ

ഗരംമസാല : ഒരു ടീസ്പൂൺ

ഫ്രഷ് ക്രീം : അരക്കപ്പ്

പാൽ : കാൽ കപ്പ്

ബട്ടർ / നെയ്യ് : രണ്ട് ടേബിൾ സ്പൂൺ

ഉപ്പ് : ആവശ്യത്തിന്

കോഫ്ത തയ്യാറാക്കാൻ:

ചിക്കൻ, പനീർ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ഉപ്പ്, ബ്രഡ് ക്രമ്പ്സ് എന്നിവ യോജിപ്പിക്കുക. ശേഷം ചെറിയ ഉരുളകളാക്കുക. അതിനകത്ത് ഓരോ കശുവണ്ടിയും ഉണക്കമുന്തിരിയും നിറയ്ക്കാം. ഇത് എണ്ണയിൽ ഡീപ്പ് ഫ്രൈ ചെയ്യാം.

ഗ്രേവി തയ്യാറാക്കാൻ:

 

സവാള, തക്കാളി, കശുവണ്ടി എന്നിവ വേവിച്ച് പേസ്റ്റ് രൂപത്തിൽ അരയ്ക്കുക. പാനിൽ ബട്ടർ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വഴറ്റുക. അതിലേക്ക് സവാള-തക്കാളി-കശുവണ്ടി പേസ്റ്റ് ചേർത്ത് വേവിക്കുക. ഉപ്പും ബാക്കി മസാലകളും ചേർത്ത് വഴറ്റി, എണ്ണ തെളിയുന്നതുവരെ വേവിക്കുക. ശേഷം ഫ്രഷ് ക്രീമും പാലും ചേർക്കാം. വിളമ്പുന്നതിന് മുൻപ് കോഫ്ത ഗ്രേവിയിൽ ഇടുക.

 

അറബിക് ചിക്കൻ ഹലീം

ചേരുവകൾ

ചിക്കൻ: അരക്കിലോ

നുറുക്കുഗോതമ്പ്: ഒരു കപ്പ്

നെയ്യ് : നാല് ടേബിൾ സ്പൂൺ

ഉള്ളി : രണ്ടെണ്ണം

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് : രണ്ട് ടേബിൾ സ്പൂൺ

കുരുമുളകുപൊടി : ഒന്നര ടീസ്പൂൺ

കറുവപ്പട്ട : ഒരു ചെറിയ കഷണം

ഏലയ്ക്ക : മൂന്നെണ്ണം

ബേലീഫ് : ഒരെണ്ണം

ഉപ്പ് : ആവശ്യത്തിന്

വെള്ളം : ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം

നുറുക്ക് ഗോതമ്പ് അഞ്ചോ ആറോ മണിക്കൂർ കുതിർത്തുവെക്കുക. ശേഷം കഞ്ഞി പരുവത്തിൽ വേവിക്കുക. കുക്കറിൽ ചിക്കൻ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കുരുമുളക്, ഉപ്പ്, ഏലയ്ക്ക, കറുവപ്പട്ട, ബേലീഫ് എന്നിവ വേവിക്കുക. ശേഷം ചിക്കൻ നന്നായി ഉടച്ചെടുക്കുക. ഇനി ഒരു വലിയ പാത്രത്തിൽ വേവിച്ച ഗോതമ്പും ഉടച്ച ചിക്കനും ചേർക്കുക. തീ കുറച്ചുവെച്ച് തുടർച്ചയായി ഇളക്കി കുഴമ്പുരൂപത്തിലാക്കുക. ശേഷം ഒരു പാനിൽ നെയ്യ് ചൂടാക്കി സവാള വറുത്തുകോരുക. ഇതും കുരുമുളക്െപാടിയും ചിക്കൻ ഹലീമിന് മുകളിൽ വിതറുക.

ലെമൺ ഇടിയപ്പം

ചേരുവകൾ

വറുത്ത അരിപ്പൊടി : രണ്ട് കപ്പ്

വെള്ളം : രണ്ട് മുതൽ രണ്ടര കപ്പ് വരെ

ഉപ്പ് : ആവശ്യത്തിന്

തേങ്ങ : അരക്കപ്പ്

നിലക്കടല : അരക്കപ്പ്

എണ്ണ : രണ്ട് ടേബിൾസ്പൂൺ

കടുക് : ഒരു ടീസ്പൂൺ

ഉഴുന്ന് പരിപ്പ് : ഒരു ടീസ്പൂൺ

കടലപ്പരിപ്പ് : ഒരു ടീസ്പൂൺ

പച്ചമുളക് അരിഞ്ഞത് : രണ്ടെണ്ണം

ഇഞ്ചി അരിഞ്ഞത് : ഒരു ടീസ്പൂൺ

കറിവേപ്പില : കുറച്ച്

മഞ്ഞൾപ്പൊടി : കാൽ ടീസ്പൂൺ

നാരങ്ങാനീര് : രണ്ട് ടേബിൾസ്പൂൺ

ഉണ്ടാക്കുന്ന വിധം

ഉപ്പ് ചേർത്ത് നന്നായി തിളപ്പിച്ച വെള്ളം ഒഴിച്ച് പൊടി കുഴച്ച് ഇടിയപ്പത്തിനുള്ള മാവ് തയ്യാറാക്കുക. ഇടിയപ്പം മേക്കറിൽ മാവ് നിറച്ച്, ഇടിയപ്പം തയ്യാറാക്കി ആവിയിൽ വേവിച്ചെടുക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക് വറുത്ത ശേഷം ഉഴുന്നുപരിപ്പും കടല പ്പരിപ്പും ചേർത്ത് സ്വർണ്ണനിറമാകുന്നത് വരെ വറുക്കുക, നിലക്കടലയും ചേർക്കാം. ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. മഞ്ഞൾപ്പൊടി ചേർത്തിളക്കിയ ശേഷം ഇടിയപ്പം ചേർക്കാം. ഇനി തീയണച്ച് നാരങ്ങാനീര് ചേർത്തിളക്കി തേങ്ങയും ചേർത്ത് ചൂടോടെ കഴിക്കാം.

(തയ്യാറാക്കിയത്: ഹസ്ന സക്കീർ (മലപ്പുറം)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi