പച്ചമാങ്ങ അവിയല്‍
Ingredients
പച്ചമാങ്ങ തൊലികളഞ്ഞത്: രണ്ടെണ്ണം
വെള്ളം, ഉപ്പ്, മഞ്ഞള്‍പ്പൊടി: ആവശ്യത്തിന്
തേങ്ങ ചിരകിയത്: ഒരു മുറി
പച്ചമുളക്: അഞ്ചാറെണ്ണം
വെളിച്ചെണ്ണ: രണ്ട് ടേബിള്‍സ്പൂണ്‍
കറിവേപ്പില: രണ്ട് തണ്ട്
How to make
മാങ്ങ രണ്ടിഞ്ച് നീളത്തില്‍ അധികം കട്ടിയില്ലാതെ മുറിക്കുക. ഇത് ആവശ്യത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും അല്പം വെള്ളവും തൂവി കുഴയാതെ വേവിക്കുക. അതിലേക്ക് തേങ്ങയും പച്ചമുളകും ചതച്ചത് ചേര്‍ത്തിളക്കി ചൂടാവുമ്പോള്‍ വെളിച്ചെണ്ണ, കറിവേപ്പില എന്നീ ചേരുവകള്‍ ചേര്‍ത്തിളക്കി അടച്ചുവെയ്ക്കാം.
കരിക്ക് ഓലന്‍
Ingredients
കരിക്ക് കഷണങ്ങള്‍: 100 ഗ്രാം
കാരറ്റ്: 100 ഗ്രാം
അണ്ടിപ്പരിപ്പ്: 16 എണ്ണം
പച്ചമുളക്: നാലെണ്ണം
ഉപ്പ്: ആവശ്യത്തിന്
തേങ്ങാപ്പാല്‍: രണ്ടാംപാല്‍ 120 മില്ലി
തേങ്ങാപ്പാല്‍: ഒന്നാംപാല്‍ 50 മില്ലി
വെളിച്ചെണ്ണ: ഒരു ടേബിള്‍സ്പൂണ്‍
How to make
കാരറ്റ് വട്ടത്തില്‍ കനം കുറച്ചരിഞ്ഞ് പച്ചമുളക്, ഉപ്പ്, രണ്ടാംപാല്‍ എന്നീ ചേരുവകള്‍ ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പും കരിക്കും ചേര്‍ത്ത് ഒന്നു തിളച്ചാല്‍ തേങ്ങയുടെ ഒന്നാംപാലൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ചേര്‍ത്തിളക്കി തീയണച്ച് അടച്ചുവെയ്ക്കാം.
മസാലക്കൂട്ട്
Ingredients
കോവയ്ക്ക: കാല്‍ കിലോ
വെളിച്ചെണ്ണ: 50 ഗ്രാം
സവാള: ഒന്ന്
വെളുത്തുള്ളി: അഞ്ച് അല്ലി
ഇഞ്ചി നീളത്തിലരിഞ്ഞത്: ചെറിയ കഷണം
മല്ലി: ഒരു ടീസ്പൂണ്‍
മുളക് : നാലെണ്ണം
ഗരംമസാല, പട്ട, കരാമ്പൂ, ഏലയ്ക്ക, പെരുംജീരകം എന്നിവ ചൂടാക്കി പൊടിച്ചത് : ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്, മഞ്ഞള്‍പ്പൊടി, വെള്ളം: ആവശ്യത്തിന്
കറിവേപ്പില: ആവശ്യത്തിന്
മല്ലിയില: ആവശ്യത്തിന്
How to make
കോവയ്ക്ക നെടുകെ പിളര്‍ന്ന് കനംകുറച്ച് അരിയുക. ഒരു കടായിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് സവാള, വെളുത്തുള്ളി, ഇഞ്ചി, മല്ലി, മുളക്, ഗരംമസാല, പട്ട, കരാമ്പൂ, ഏലയ്ക്ക, പെരുംജീരകം എന്നിവ ചൂടാക്കി പൊടിച്ചത് എന്നീ ചേരുവകള്‍ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കി വെള്ളം തളിച്ച് അടച്ചുവെയ്ക്കാം. ശേഷം കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് കുറച്ചുനേരം കൂടി അടച്ചുവെച്ച ശേഷം പിന്നീട് വിളമ്പാം.
കാളന്‍
Ingredients
മോര് : അര ലിറ്റര്‍
മഞ്ഞള്‍പ്പൊടി, ഉപ്പ് : ആവശ്യത്തിന്
തേങ്ങ ചിരകിയത് : ഒരു മുറി
പച്ചമുളക് : നാലെണ്ണം
കുരുമുളക് : ഒരു ടേബിള്‍സ്പൂണ്‍
ജീരകം : കാല്‍ ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ : രണ്ട് ടേബിള്‍സ്പൂണ്‍
കടുക് : ഒരു ടേബിള്‍സ്പൂണ്‍
വറ്റല്‍മുളക് : ഒരെണ്ണം രണ്ടായി മുറിച്ചത്
കറിവേപ്പില : നാല് തണ്ട്
ഉലുവ : അര ടേബിള്‍സ്പൂണ്‍ വറുത്ത് പൊടിച്ചത്
How to make
മോരിലേക്ക് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി തിളയ്ക്കുമ്പോള്‍ തീ കുറച്ച്, മോര് നന്നായി കുറുകുമ്പോള്‍ തീയണയ്ക്കുക. ഇതിലേക്ക് തേങ്ങ, പച്ചമുളക്, കുരുമുളക്, ജീരകം എന്നീ ചേരുവകള്‍ അധികം വെള്ളം ചേര്‍ക്കാതെ അരച്ചതും കറിവേപ്പിലയും ചേര്‍ത്തിളക്കി ചൂടാകുമ്പോള്‍ തീയണയ്ക്കുക. ഇതിലേക്ക് വെളിച്ചെണ്ണയില്‍ കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ താളിച്ചതും ഉലുവപ്പൊടിയും ചേര്‍ത്തിളക്കാം.
ആപ്പിള്‍ പച്ചടി
Ingredients
ആപ്പിള്‍ : ഒന്ന് (തൊലി കളഞ്ഞ് ചെറുതായരിഞ്ഞത്)
സവാള ചെറുതായരിഞ്ഞത് : ഒന്ന്
കുക്കുമ്പര്‍ : ഒന്ന്
ഉപ്പ് : ആവശ്യത്തിന്
കട്ടത്തൈര് : 100 ഗ്രാം
തേങ്ങ ചിരകിയത് : ഒരുമുറിയുടെ പകുതി
പച്ചമുളക് : നാലെണ്ണം
കടുക് : ഒരു ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ : ഒരു ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് : രണ്ടെണ്ണം
കറിവേപ്പില : ആവശ്യത്തിന്
How to make
ആപ്പിള്‍, സവാള, കുക്കുമ്പര്‍ എന്നിവ ചെറുതായരിയുക. ഇതിലേക്ക് ഉപ്പുചേര്‍ത്ത് ഇളക്കിവയ്ക്കുക. തൈരില്‍ തേങ്ങയും പച്ചമുളകും കടുകും ചേര്‍ത്ത് നന്നായരച്ച്, അരിഞ്ഞുവെച്ച മിശ്രിതത്തിലേക്ക് ചേര്‍ക്കുക. വെളിച്ചെണ്ണയില്‍ വറ്റല്‍മുളകും കറിവേപ്പിലയും കടുകും താളിച്ച് പച്ചടിയില്‍ ചേര്‍ക്കാം.
പരിപ്പ്കൂട്ട്
Ingredients
ചെറുപയര്‍ പരിപ്പ് വറുത്തത് : 50 ഗ്രാം
മത്തനില/കോവല്‍ ഇല : പത്തെണ്ണം (കഴുകി നാരുകളഞ്ഞ്, നേര്‍മയായരിഞ്ഞത്)
ഉപ്പ്, വെള്ളം : ആവശ്യത്തിന്
പച്ചമുളക് : മൂന്നെണ്ണം
വെള്ളിച്ചെണ്ണ : രണ്ട് ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി, ചുവന്നുള്ളി : നാലെണ്ണം വീതം
How to make
പരിപ്പ് വെള്ളം ചേര്‍ത്ത് വേവിക്കുക. നന്നായി വെന്തുടയരുത്. ഇതിലേക്ക് അരിഞ്ഞുവെച്ച ഇലയും ആവശ്യത്തിന് ഉപ്പും വെള്ളവും പച്ചമുളകും ചേര്‍ത്ത് കുഴഞ്ഞപരുവത്തില്‍ വേവിക്കുക. വെളിച്ചെണ്ണ ചൂടാവുമ്പോള്‍ ചതച്ചുവെച്ച വെളുത്തുള്ളിയും ചുവന്നുള്ളിയും താളിച്ച് കറിയില്‍ ചേര്‍ത്തിളക്കുക.
മധുരക്കറി
Ingredients
ഉണക്കമുന്തിരി : 50 ഗ്രാം
ഈന്തപ്പഴം കുരുനീക്കിയത് : 50 ഗ്രാം
പുളി : 50 ഗ്രാം
വെള്ളം : ആവശ്യത്തിന്
ഇഞ്ചി അരച്ചത് : 50 ഗ്രാം
മുളകുപൊടി : ഒരു ടേബിള്‍ സ്പൂണ്‍
ശര്‍ക്കര പൊടിച്ചത് : മൂന്ന് ടേബിള്‍ സ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
How to make
അല്പം വെള്ളത്തില്‍ പുളി കുതിര്‍ത്തത് പിഴിഞ്ഞെടുത്തതിലേക്ക് കഴുകിവെച്ച ഉണക്കമുന്തിരി, ഈന്തപ്പഴം, ഇഞ്ചി, മുളകുപൊടി, ശര്‍ക്കര പൊടിച്ചത്, ഉപ്പ് എന്നീ ചേരുവകള്‍ ചേര്‍ത്ത് തിളപ്പിക്കുക. ശേഷം തീ കുറച്ച് കുഴമ്പുപരുവമാകുംവരെ കുറുക്കുക.
വറുത്തകറി
Ingredients
പാവയ്ക്ക (നേര്‍മയായി അരിഞ്ഞത്) : ഒരെണ്ണം
വെള്ളം : ആവശ്യത്തിന്
പുളി (200 മില്ലി വെള്ളത്തില്‍
കുതിര്‍ത്തത്) : 50 ഗ്രാം
ഉപ്പ് : ആവശ്യത്തിന്
വെളിച്ചെണ്ണ : 50 ഗ്രാം
വെള്ളപ്പയര്‍ : 50ഗ്രാം (വെള്ളത്തില്‍ കുതിര്‍ത്തശേഷം അല്പം വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ച്, ആ വെള്ളം ഊറ്റിയത്)
സവാള പൊടിയായരിഞ്ഞത് : രണ്ടെണ്ണം
തക്കാളി : ഒന്ന്
പച്ചമുളക് : മൂന്നെണ്ണം
ഇഞ്ചി : മൂന്നെണ്ണം
വെളുത്തുള്ളി : അഞ്ച് അല്ലികള്‍
മുളകുപൊടി : ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി : ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി : ആവശ്യത്തിന്
ഉലുവ : അര ടേബിള്‍ സ്പൂണ്‍ (വറുത്ത് പൊടിച്ചത്)
കറിവേപ്പില : രണ്ട് തണ്ട്
തേങ്ങാപ്പാല്‍ : രണ്ട് ടേബിള്‍ സ്പൂണ്‍
How to make
പാവയ്ക്ക ഉപ്പും പുളിയും ചേര്‍ത്ത് വേവിച്ച്, ആ വെള്ളം മാറ്റുക. ശേഷം ഇത് വെളിച്ചെണ്ണയില്‍ സവാളയും തക്കാളിയും ചേര്‍ത്ത് വഴറ്റണം. ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നീ ചേരുവകളും ചേര്‍ത്ത് വഴറ്റുക. ശേഷം വെള്ളപ്പയറും ഉലുവയും കറിവേപ്പിലയും ചേര്‍ത്തിളക്കുക. ഉപ്പുനോക്കി ക്രമീകരിക്കുക. തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കി തീയണയ്ക്കാം.
ഇഞ്ചിത്തൈര്
Ingredients
തൈര് പുളിപ്പുള്ളത് : 100 ഗ്രാം
ഇഞ്ചി : മൂന്നെണ്ണം
കുരുമുളക് വറുത്ത് ക്രഷ്
ചെയ്തത് : ആവശ്യത്തിന്
ഉപ്പ് : ആവശ്യത്തിന്
പഞ്ചസാര : അര ടേബിള്‍ സ്പൂണ്‍
How to make
തൈരില്‍നിന്ന് കുറച്ചെടുത്ത്, ഇഞ്ചി ചേര്‍ത്തരയ്ക്കുക. ഇതിലേക്ക് കുരുമുളക്, ഉപ്പ്, പഞ്ചസാര എന്നീ ചേരുവകള്‍ ചേര്‍ത്തിളക്കി ഇഞ്ചിത്തൈര് വിളമ്പാം.
ചക്കച്ചുള കൂട്ടുകറി
How to make
കടല/ചെറുത് :100 ഗ്രാം
വെള്ളം : ആവശ്യത്തിന്
പച്ചച്ചക്ക ചെറുതായരിഞ്ഞത് : 20 ചുളകള്‍
മഞ്ഞള്‍പ്പൊടി, ഉപ്പ് : ആവശ്യത്തിന്
തേങ്ങ ചിരകിയത് : അരമുറി
വറ്റല്‍ മുളക് : ആറെണ്ണം
കുരുമുളക് : ഒരു ടേബിള്‍സ്പൂണ്‍
ജീരകം : കാല്‍ ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ : രണ്ട് ടേബിള്‍സ്പൂണ്‍
കടുക് : ഒരു ടേബിള്‍സ്പൂണ്‍
ഉഴുന്നുപരിപ്പ് : ഒരു ടേബിള്‍സ്പൂണ്‍
കറിവേപ്പില : ആവശ്യത്തിന്
How to make
തലേദിവസം കുതിര്‍ത്ത കടല ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിച്ചതിലേക്ക് പച്ചച്ചക്കച്ചുളകളും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി കുറഞ്ഞ തീയില്‍ അടച്ചുവെച്ച് ഉടഞ്ഞുപോകാതെ വേവിക്കുക.
തേങ്ങയും മുളകും കുരുമുളകും ജീരകവും ചേര്‍ത്ത് വെള്ളമില്ലാതെ മിക്‌സിയില്‍ പൊടിക്കുക. അരപ്പ് വെന്ത കൂട്ടിലേക്കു ചേര്‍ത്തിളക്കി നന്നായി ചൂടായാല്‍ തീയണയ്ക്കുക. വെളിച്ചെണ്ണയിലേക്ക് കടുക്, ഉഴുന്നുപരിപ്പ്, കറിവേപ്പില, അല്പം തേങ്ങ എന്നിവ ചേര്‍ത്ത് മൂപ്പിച്ച് ഇതിലേക്ക് ചേര്‍ത്തിളക്കുക.
Content Highlights: onam special apple pachdi koottukari olan onam sadya items
Published: 25 Aug 2023, 03:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented