നവരസക്കറി
മത്തൻപൂവ്
കുമ്പളംപൂവ്
പാവൽപൂവ്
മുരിങ്ങപ്പൂവ്
വാഴപ്പൂവിന്റെ ഇളം ഭാഗം
ചീരപ്പൂവ്
മുളകിന്റെ പൂവ്
മാമ്പൂവ്
വെള്ളരിപ്പൂവ്
ജീരകം- അര ടീസ്പൂൺ
ഇഞ്ചി- ചെറിയ കഷണം
പച്ചമുളക്- മൂന്നെണ്ണം
തേങ്ങ ചിരവിയത്- അരക്കപ്പ്
കട്ടത്തൈര്- രണ്ട് ടേബിൾസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കടുക്, കറിവേപ്പില, ഉലുവ- ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം
പൂക്കൾ നന്നായി കഴുകി, പാവൽ പൂവും വാഴപ്പൂവും അല്പം ഉപ്പുവെള്ളത്തിൽ മുക്കി വയ്ക്കുക. തേങ്ങ ചിരവിയത്, ജീരകം, പച്ചമുളക്, ചെറിയ കഷണം ഇഞ്ചി എന്നിവ ഒന്ന് ചതച്ചെടുക്കുക. പൂക്കൾ ആവിയിൽ മൂന്നുമിനിറ്റ് മാത്രം വേവിക്കുക. തേങ്ങക്കൂട്ട്, കട്ടത്തൈര്, ഉപ്പ് എന്നിവ ചേർത്തിളക്കുക.

വെളിച്ചെണ്ണയിൽ കടുക്, ഉണക്കമുളക്, കറിവേപ്പില, അല്പം ഉലുവ എന്നിവ താളിച്ച് ചേർക്കുക. അവസാനം ഓരോ പൂവിന്റെയും രണ്ട്മൂന്ന് ഇതളുകൾ പച്ചയായിട്ട് അലങ്കരിക്കാൻ മുകളിൽ വിതറാം.

ഡേറ്റ്‌സ് ഇഞ്ചിക്കറി
ഈന്തപ്പഴം- 15 എണ്ണം (കുരുനീക്കി അരിഞ്ഞത്)
ഇഞ്ചി- അരക്കപ്പ് (ചെറുതായി അരിഞ്ഞത്)
പച്ചമുളക്- രണ്ടെണ്ണം
പുളി- ചെറിയ നാരങ്ങ വലുപ്പം (വെള്ളത്തിൽ പിഴിഞ്ഞത്)
മുളകുപൊടി- ഒരുടീസ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
ശർക്കര- രണ്ടുടേബിൾസ്പൂൺ (ആവശ്യത്തിന്)
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- രണ്ടുടേബിൾസ്പൂൺ
കടുക്- ഒരു ടീസ്പൂൺ
വറ്റൽമുളക്- രണ്ടെണ്ണം
കറിവേപ്പില- രണ്ടുതണ്ട്

ഉണ്ടാക്കുന്ന വിധം
വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ച് വറ്റൽമുളകും കറിവേപ്പിലയും ചേർക്കുക. ഇഞ്ചി നന്നായി വഴറ്റുക. പച്ചമുളകും ചേർക്കുക. മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്തിളക്കുക. പുളിവെള്ളം, ഉപ്പ്, ശർക്കര ചേർത്ത് അഞ്ചുമിനിറ്റ് തിളപ്പിക്കുക. അവസാനം ഈന്തപ്പഴം ചേർത്ത് മൂന്നുമിനിറ്റ് വേവിച്ച് കുറുകുമ്പോൾ അടുപ്പിൽനിന്നിറക്കാം.

ആപ്പിൾ പച്ചടി
ആപ്പിൾ- ഒന്ന്(ചെറുതായി അരിഞ്ഞത്)
തേങ്ങ ചിരകിയത്- അരക്കപ്പ്
പച്ചമുളക്- രണ്ടെണ്ണം
ജീരകം- അര ടീസ്പൂൺ
തൈര്- ഒരുകപ്പ്
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- ഒരുടീസ്പൂൺ
കടുക്- അര ടീസ്പൂൺ
വറ്റൽമുളക്- ഒന്ന്
കറിവേപ്പില- കുറച്ച്

ഉണ്ടാക്കുന്ന വിധം
തേങ്ങ, പച്ചമുളക്, ജീരകം എന്നിവ അരച്ചെടുക്കുക. ആപ്പിൾ ചെറുതായി അരിഞ്ഞ് അരപ്പുമായി ചേർക്കുക. തൈരും ഉപ്പും ചേർത്ത് നന്നായിളക്കുക. കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് മുകളിലേക്ക് ഒഴിക്കുക.

പൈനാപ്പിൾ ബജി
പൈനാപ്പിൾ- ഒരുകപ്പ് (നീളത്തിൽ കഷണങ്ങളാക്കിയത്)
മൈദ- ഒരുകപ്പ്
കോൺഫ്‌ളവർ- രണ്ട് ടേബിൾസ്പൂൺ
പഞ്ചസാര- മൂന്ന് ടേബിൾസ്പൂൺ
ഏലക്കാപ്പൊടി- അര ടീസ്പൂൺ
ഉപ്പ്- ഒരു നുള്ള്
മഞ്ഞൾപ്പൊടി- ഒരു നുള്ള്
വെള്ളം- ആവശ്യത്തിന്
എണ്ണ- വറുക്കാൻ

ഉണ്ടാക്കുന്ന വിധം
മൈദ, കോൺഫ്‌ളവർ, പഞ്ചസാര, ഏലക്കാപ്പൊടി, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കട്ടിയുള്ള ബാറ്റർ തയ്യാറാക്കുക. പൈനാപ്പിൾ കഷണങ്ങൾ ബാറ്ററിൽ മുക്കുക. ചൂടായ എണ്ണയിൽ ഓരോ കഷണവും വറുത്തെടുക്കുക.

തേങ്ങാപ്പാൽ പപ്പടക്കറി
പപ്പടം- ആറെണ്ണം
കട്ടിയുള്ള തേങ്ങാപ്പാൽ- ഒരുകപ്പ്
നേർത്ത തേങ്ങാപ്പാൽ- ഒരുകപ്പ്
ചെറിയുള്ളി- എട്ടെണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക്- മൂന്നെണ്ണം
ഇഞ്ചി- ഒരുചെറിയ കഷണം (ചെറുതായി അരിഞ്ഞത്)
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
കുരുമുളകുപൊടി- അരടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- രണ്ടുടീസ്പൂൺ
കടുക്- അര ടീസ്പൂൺ
ഉലുവ- കാൽ ടീസ്പൂൺ
വറ്റൽമുളക്- രണ്ടെണ്ണം
കറിവേപ്പില- രണ്ടുതണ്ട്

ഉണ്ടാക്കുന്ന വിധം
പപ്പടം വറുത്ത് കഷണങ്ങളാക്കി വയ്ക്കുക. ഒരു പാനിൽ നേർത്ത തേങ്ങാപ്പാൽ, ഉള്ളി, ഇഞ്ചി, പച്ചമുളക്, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് അഞ്ചുമിനിറ്റ് തിളപ്പിക്കുക. തീ കുറച്ച് കട്ടിയുള്ള തേങ്ങാപ്പാൽ ചേർക്കുക. കുരുമുളകുപൊടി ചേർത്ത് ഒരു തിള വരും മുമ്പ് തീ ഓഫ് ചെയ്യുക. അവസാനം പപ്പടം ചേർത്ത് ഇളക്കുക. കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് മുകളിലേക്ക് ഒഴിക്കുക.

കൂൺ തിയ്യൽ
കൂൺ- 200 ഗ്രാം
ചെറിയുള്ളി- 12 എണ്ണം
പുളി- ഒരു ചെറിയ നെല്ലിക്ക വലുപ്പം
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
മുളകുപൊടി- ഒരു ടീസ്പൂൺ
മല്ലിപ്പൊടി- രണ്ട് ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
തേങ്ങ ചിരകിയത്- ഒരുകപ്പ്
വറ്റൽമുളക്- നാലെണ്ണം
മല്ലി- ഒന്നര ടേബിൾസ്പൂൺ
ഉലുവ- കാൽ ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം
തേങ്ങ, വറ്റൽമുളക്, മല്ലി, ഉലുവ എന്നിവ നന്നായി ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് അരച്ചെടുക്കുക. കൂൺ അല്പം വഴറ്റി മാറ്റിവയ്ക്കുക. ഉള്ളി വഴറ്റി മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി ചേർക്കുക. പുളിവെള്ളം ചേർത്ത് തിളപ്പിക്കുക. അരപ്പ് ചേർത്ത് ഏഴുമിനിറ്റ് വേവിക്കുക. അവസാനം കൂൺ ചേർത്ത് അഞ്ചുമിനിറ്റ് കൂടി ചെറുതീയിൽ വേവിക്കുക. കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കുക.

മധുരക്കിഴങ്ങ് മസാലക്കറി
മധുരക്കിഴങ്ങ്- രണ്ടെണ്ണം (തൊലി കളഞ്ഞ് കഷണങ്ങളാക്കിയത്)
സവാള- ഒന്ന് (അരിഞ്ഞത്)
തക്കാളി- ഒന്ന്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- ഒരുടീസ്പൂൺ
മുളകുപൊടി- ഒരുടീസ്പൂൺ
മല്ലിപ്പൊടി- ഒന്നര ടീസ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
ഗരംമസാല- അര ടീസ്പൂൺ
കടുക്- അര ടീസ്പൂൺ
കറിവേപ്പില- കുറച്ച്
എണ്ണ- രണ്ട് ടേബിൾസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
മല്ലിയില- അലങ്കരിക്കാൻ

ഉണ്ടാക്കുന്ന വിധം
മധുരക്കിഴങ്ങ് അല്പം വേവിച്ച് മാറ്റിവയ്ക്കുക. ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കറിവേപ്പിലയും സവാളയും ചേർത്ത് സ്വർണനിറമാകുന്നത് വരെ വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. തക്കാളി ചേർത്ത് ഉടയുന്നത് വരെ വേവിക്കുക. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. വേവിച്ച മധുരക്കിഴങ്ങ് ചേർത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഏഴുമിനിറ്റ് ചെറുതീയിൽ വേവിക്കുക. അവസാനം ഗരംമസാലയും മല്ലിയിലയും ചേർത്ത് ഇറക്കുക.

പപ്പായ പുളിങ്കറി
പച്ച പപ്പായ- രണ്ടുകപ്പ് (ചെറുതായി മുറിച്ചത്)
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
മുളകുപൊടി- ഒരുടീസ്പൂൺ
മല്ലിപ്പൊടി- ഒരുടീസ്പൂൺ
പുളിവെള്ളം- അരക്കപ്പ് (ഒരു ചെറിയ നെല്ലിക്ക വലിപ്പം പുളി പിഴിഞ്ഞത്)
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്

അരപ്പിന്
തേങ്ങ ചിരവിയത്- ഒരുകപ്പ്
ജീരകം- അര ടീസ്പൂൺ
പച്ചമുളക്- രണ്ടെണ്ണം

താളിക്കാൻ
വെളിച്ചെണ്ണ- രണ്ടുടീസ്പൂൺ
കടുക്- അരടീസ്പൂൺ
ഉലുവ- കാൽ ടീസ്പൂൺ
വറ്റൽമുളക്- രണ്ടെണ്ണം
കറിവേപ്പില- ഒരുതണ്ട്

ഉണ്ടാക്കുന്ന വിധം
പപ്പായയിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി വേവിക്കുക. പപ്പായ വെന്താൽ പുളിവെള്ളം ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക. തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ച് കറിയിൽ ചേർക്കുക. ഒന്ന് തിള വന്നുകഴിഞ്ഞാൽ തീ കുറച്ച് മൂന്നുമിനിറ്റ് വേവിച്ച് ഓഫ് ചെയ്യുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. തുടർന്ന് ഉലുവ, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് താളിച്ച് കറിയിലേക്ക് ഒഴിക്കുക.

വാഴക്കൂമ്പ് കൂർക്ക കട്‌ലറ്റ്
വാഴക്കൂമ്പ്- ഒരുകപ്പ് (ചെറുതായി അരിഞ്ഞത്)
കൂർക്ക- ഒരുകപ്പ് (വേവിച്ച് ഉടച്ചത്)
സവാള- ഒന്ന്
പച്ചമുളക്- മൂന്നെണ്ണം
ഇഞ്ചി- ഒരുചെറിയ കഷണം
കറിവേപ്പില- ആവശ്യത്തിന്
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
മുളകുപൊടി- അര ടീസ്പൂൺ
കുരുമുളകുപൊടി- അര ടീസ്പൂൺ
ഗരംമസാല- കാൽ ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
ബ്രെഡ് ക്രംബ്‌സ്- ആവശ്യത്തിന്
എണ്ണ- വറുക്കാൻ

ഉണ്ടാക്കുന്ന വിധം
വാഴക്കൂമ്പ് അരിഞ്ഞ് മോരുവെള്ളത്തിൽ കുറച്ചുസമയം ഇട്ടുവെച്ച് കയ്പ്പ് കുറയ്ക്കുക. ശേഷം വെള്ളം നന്നായി പിഴിഞ്ഞെടുക്കുക. വാഴക്കൂമ്പ് അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. കൂർക്ക വേവിച്ച് നന്നായി ഉടച്ചെടുക്കുക. പാനിൽ അൽപം എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല എന്നിവ ചേർക്കുക. വാഴക്കൂമ്പും ഉടച്ച കൂർക്കയും ചേർത്ത് നന്നായി യോജിപ്പിച്ച് മൂന്നുമിനിറ്റ് വഴറ്റുക. ശേഷം അടുപ്പിൽനിന്നെടുത്ത് തണുക്കുമ്പോൾ, ചെറിയ ഉരുളകളാക്കി കട്‌ലറ്റ് ആകൃതിയിൽ പരത്തി ബ്രെഡ് ക്രംബ്‌സിൽ പൊതിയുക. ചൂടായ എണ്ണയിൽ മീഡിയം തീയിൽ ഇരുവശവും ക്രിസ്പിയായി വറുത്തെടുക്കുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi