ലോകമെമ്പാടുമുള്ള മലയാളികൾ ഓണാഘോഷത്തിൽ മുഴുകുമ്പോൾ, തൻ്റെ മനസ്സിലെ മായാത്ത ഓണത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ വ്യവസായി ആനന്ദ് മഹിന്ദ്ര. ബോർഡിങ് സ്കൂളിൽ പഠിച്ചിരുന്ന കാലത്തെ ഓണസദ്യയും പായസവുമാണ് തൻ്റെ മനസ്സിലെ ഏറ്റവും പ്രിയപ്പെട്ട ഓണം ഓർമ്മയെന്ന് 'എക്സി'ൽ (X) പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നു.
"നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് സമൃദ്ധമായ സദ്യയുടെ ചിത്രമാണ്. എൻ്റെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്," ആനന്ദ് കുറിച്ചു. ഊട്ടിയിലെ ബോർഡിങ് സ്കൂളിൽ പഠിക്കുന്ന കാലത്ത് താനും കൂട്ടുകാരും ഏറെ ആകാംക്ഷയോടെ കാത്തിരുന്നത് ഓണസദ്യയ്ക്കായിരുന്നെന്നും, പ്രത്യേകിച്ച് അവിടുത്തെ പായസം കുടിക്കാൻ വലിയ കൊതിയായിരുന്നു എന്നും അദ്ദേഹം ഓർത്തെടുത്തു.
Also Read
സദ്യയോടൊപ്പം ഓണത്തിന്റെ ഏറ്റവും ദൃശ്യമനോഹരമായ കാഴ്ചയായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് കേരളത്തിലെ വിഖ്യാതമായ വള്ളംകളിയാണ്. ഓളപ്പരപ്പിലൂടെ കുതിച്ചുയരുന്ന ചുണ്ടൻവള്ളങ്ങളുടെ മനോഹരമായ വീഡിയോ പങ്കുവെച്ചുകൊണ്ട്, വള്ളംകളി നൽകുന്ന വലിയൊരു മാനേജ്‌മെന്റ് പാഠത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
"നൂറുകണക്കിന് തുഴകൾ, എന്നാൽ ഒരൊറ്റ താളം, ഒരൊറ്റ ദിശ... നമ്മൾ എല്ലാവരും ഒന്നിച്ച് ഒരേ ലക്ഷ്യത്തിനായി കൈകോർത്താൽ എന്തൊക്കെ നേടാനാകും എന്നതിന്റെ വശ്യമായ ഉദാഹരണമാണ് വള്ളംകളി," അദ്ദേഹം കുറിച്ചു. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.
പോസ്റ്റ് പുറത്തുവന്നതോടെ നിരവധി ആളുകളാണ് ലൈക്കുകളും കമന്റുകളുമായി എത്തിയത്. സംസ്‌കാരങ്ങളുടെ വൈവിധ്യത്തെയും കൂട്ടായ്മയുടെ പ്രാധാന്യത്തെയും ഓർമ്മിപ്പിച്ച ആനന്ദ് മഹിന്ദ്രയുടെ പോസ്റ്റ് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anand Mahindra shared his childhood Onam memories from an Ooty boarding school., He fondly remembered the Onasadya and delicious payasam., He shared a Vallamkali video emphasizing teamwork and unity as a management lesson., His social media post quickly went viral, spreading Onam greetings.
Published: 27 Aug 2026, 12:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented