
ഗ്വാളിയർ കോട്ട
ഇന്ത്യയുടെ ഹൃദയം എന്നാണ് മധ്യപ്രദേശ് അറിയപ്പെടുന്നത്. ചരിത്രവും സംസ്‌കാരവും പ്രകൃതിവിസ്മയങ്ങളും സമ്മേളിക്കുന്ന നാടായതുകൊണ്ടായിരിക്കാം ഈ വിളിപ്പേര് ലഭിച്ചത്. പൗരാണികകാലം മുതല്‍ ഇന്ത്യയിലെ പ്രധാന നഗരമെന്ന ഖ്യാതി മധ്യപ്രദേശിനുണ്ടായിരുന്നു. മൗര്യന്മാരും ഗുപ്തന്മാരും അടക്കിവാണ മണ്ണ്. പിന്നീട് ബുന്ദേലരും മാള്‍വ സുല്‍ത്താന്മാരും ഇവിടെ ഭരിച്ചു. പ്രൗഢിയാര്‍ന്ന ആ ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ഇന്നും ഇവിടെ കാണാം.
കാളിദാസന്റേയും താന്‍സെന്റെയും ഓര്‍മകള്‍ ഉറങ്ങുന്ന മണ്ണുകൂടിയാണ് മധ്യപ്രദേശിലേത്. ഉജ്ജയിന്‍ ആയിരുന്നു സംസ്‌കൃത കവിയും സാഹിത്യനിപുണനുമായിരുന്ന കാളിദാസന്റെ കര്‍മ്മഭൂമി. അദ്ദേഹത്തിന്റെ 'മേഘദൂതി'ല്‍ ഉജ്ജയിനിന്റെ വിവരണങ്ങള്‍ കാണാം. സംഗീതസാമ്രാട്ട് താന്‍സെന്‍ പിറന്ന മണ്ണാണ് ഗ്വാളിയര്‍. ഘരാനകളുടെ ആലാപനഭംഗിയിലൂടെ സംഗീതവിസ്മയങ്ങള്‍ തീര്‍ത്തു താന്‍സെന്‍.
സംസ്‌കാരം കൊണ്ടും പൈതൃകക്കാഴ്ചകളാലും സമ്പന്നമാണ് ഈ നാട്. അതില്‍ പ്രധാനം ഗ്വാളിയര്‍ കോട്ട തന്നെ. മൂന്ന് ചതുര്രശ കിലോമീറ്ററിൽ പരന്നുകിടക്കുന്ന കോട്ട, ഇന്ത്യയിലെ വലുപ്പമേറിയ കോട്ടകളിൽ ഒന്നാണ്. ഖജുരാഹോയും സാഞ്ചിയിലെ ബുദ്ധസ്തൂപവും യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടം നേടി മധ്യപ്രദേശിന്റെ അഭിമാനമുയര്‍ത്തുന്നു.
സഞ്ചാരികളെ ആകര്‍ഷിക്കുന്ന ടൂറിസം കേന്ദ്രങ്ങള്‍ക്കും പേരുകേട്ടതാണ് മധ്യപ്രദേശ്. ഓര്‍ച്ചയിലെ കല്‍നിര്‍മിതികളും സത്പുര പര്‍വതനിരകളിലെ പഞ്ച്മാര്‍ഹി ഹില്‍സ്റ്റേഷനും സഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ചകളൊരുക്കുന്നു. ഓംകാരേശ്വരും അമര്‍ഖണ്ടകും ചിത്രകൂടവും ആത്മീയാനുഭൂതികളുടെ അനുഭവങ്ങള്‍ സമ്മാനിക്കുന്നു. റുഡ്യാഡ് കിപ്ലിങ്ങിന്റെ 'ജംഗിള്‍ ബുക്കി'ന് പശ്ചാത്തലമായ പെഞ്ച് ദേശീയോദ്യാനവും മധ്യപ്രദേശിലാണ്.
സംസ്ഥാനത്തിന്റെ ടൂറിസം സാധ്യതകളെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനൊരുങ്ങുകയാണ് മധ്യപ്രദേശ് ടൂറിസം വകുപ്പ്. ഇതിന്റെ ഭാഗമായുള്ള മധ്യപ്രദേശ് ട്രാവല്‍ മാര്‍ട്ടിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഒക്ടോബര്‍ 11 മുതല്‍ 13 വരെ തലസ്ഥാനമായ ഭോപ്പാലിലാണ് ട്രാവല്‍ മാര്‍ട്ട്.
ടൂറിസം എക്‌സ്‌പോ, ബി റ്റു ബി മീറ്റ്, മധ്യപ്രദേശ് ടൂറിസത്തിന്റെ നേട്ടങ്ങള്‍ വ്യക്തമാക്കുന്ന സ്റ്റാളുകള്‍, തദ്ദേശീയ ഉത്പന്നങ്ങളുടെ പ്രദര്‍ശനം എന്നിവ ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമാണ്. രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരും ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമാകും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: From Khajuraho's Grandeur to Mowgli's Wilds: Discover Madhya Pradesh's Hidden Gems
Published: 08 Oct 2025, 01:20 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented