ഗുണമേന്മയുടെയും വിശ്വസ്തതയുടെയും 57 വർഷങ്ങൾ പിന്നിട്ട് കേരളത്തിന്റെ സ്വന്തം 'കേരള ദിനേശ്' ഇത്തവണ ഓണവിപണി കീഴടക്കാൻ ഒന്നാന്തരം ഓഫറുമായി എത്തിയിരിക്കുകയാണ്. പൂക്കളവും ഓണക്കോടിയും മാത്രമല്ല, നാടൻരുചികൾ നിറഞ്ഞൊരു സമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ അവിഭാജ്യഘടകമാണ്. ഇത്തവണ ഓണത്തിന്റെ രുചിക്കൂട്ടിലേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും അവശ്യവസ്തുക്കളും ഒരുമിച്ച് നമ്മുടെ വീട്ടിലെത്തിക്കുകയാണ് കേരള ദിനേശിന്റെ 'ഓണം സമൃദ്ധി 2026'.
ഓണത്തിന്റെ ഓട്ടപ്പാച്ചിലിനിടയിൽ ഓരോ സാധനവും പ്രത്യേകം തിരഞ്ഞുപിടിച്ച് വാങ്ങേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി, സദ്യയ്ക്കും അടുക്കളയിലെ മറ്റ് ആവശ്യങ്ങൾക്കും വേണ്ട 21 മികച്ച ഉൽപ്പന്നങ്ങളാണ് ഒറ്റ കിറ്റിൽ ദിനേശ് ഫുഡ്സ് ഒരുക്കിയിരിക്കുന്നത്. 2 കിലോ കുറുവ അരി, 650 ഗ്രാം പ്രഥമൻ കിറ്റ്, 200 മില്ലി തേങ്ങാപ്പാൽ, 150 ഗ്രാം തേങ്ങാപ്പൊടി, 250 ഗ്രാം തുവരപ്പരിപ്പ്, 250 ഗ്രാം ചെറുപയർ, ഉഴുന്ന്, കടല, ഗോതമ്പ് പൊടി തുടങ്ങി വിവിധ അവശ്യസാധനങ്ങൾ കിറ്റിലുണ്ട്. മഞ്ഞൾപ്പൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, മുളകുപൊടി, മല്ലിപ്പൊടി, കടുക്, ജീരകം തുടങ്ങിയ അടുക്കളയിലെ പതിവ് കൂട്ടുകളും ഇതിൽ ഉൾപ്പെടുന്നു. 1300 രൂപ വില വരുന്ന കിറ്റ് പ്രത്യേക ഓണം ഓഫറിലൂടെ 999 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്.
അതുമാത്രമല്ല, ഓണം സമൃദ്ധി 2026 കിറ്റിനൊപ്പം സമ്മാനകൂപ്പണുകളും ലഭിക്കും. ഈ സമ്മാന കൂപ്പണിലൂടെ വിവിധ ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഒന്നാം സമ്മാനമായി മിക്‌സർ ഗ്രൈൻഡർ, രണ്ടാം സമ്മാനമായി ബെഡ്ഷീറ്റ്, മൂന്നാം സമ്മാനമായി കേരള സാരി (രണ്ട് പേർക്ക്), നാലാം സമ്മാനമായി കുട (മൂന്ന് പേർക്ക്) എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
1969-ൽ കേരള സർക്കാരിന്റെ പൂർണ്ണ പിന്തുണയോടെ ആരംഭിച്ച 'കേരള ദിനേശ് ബീഡി വർക്കേഴ്‌സ് സെൻട്രൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി' ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക സഹകരണ പ്രസ്ഥാനങ്ങളിൽ ഒന്നാണ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലായി 3,100-ലധികം ആളുകൾക്ക് നേരിട്ട് തൊഴിൽ ലഭ്യമാക്കുന്ന ഈ പ്രസ്ഥാനം, എം.കെ. ദിനേശ് ബാബുവിന്റെ നേതൃത്വത്തിൽ പുതിയ കാലഘട്ടത്തിനനുസരിച്ച് ബിസിനസ്സ് രംഗം വിപുലീകരിച്ചിരിക്കുകയാണ്. ബീഡി നിർമ്മാണത്തിൽ നിന്ന് തുടങ്ങി ഇന്ന് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, വസ്ത്രങ്ങൾ, കുടകൾ, ചെറുകിട സംരംഭങ്ങൾക്കുള്ള (SMEs) ഐ.ടി സേവനങ്ങൾ, അത്യാധുനിക എയർ കണ്ടീഷൻഡ് ഓഡിറ്റോറിയം സൗകര്യം എന്നിവയെല്ലാം കേരള ദിനേശിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. HACCP, FSSAI, AGMARK, ISO 9001-2000, ISO 9001-2008 തുടങ്ങിയ അന്താരാഷ്ട്ര/ദേശീയ നിലവാരത്തിലുള്ള അംഗീകാരങ്ങൾ ദിനേശ് ഉൽപ്പന്നങ്ങളുടെ തികഞ്ഞ ഗുണനിലവാരവും ഉറപ്പുനൽകുന്നു. ഈ ഓണക്കാലത്ത് നാടിന്റെ പ്രസ്ഥാനത്തോടൊപ്പം, നാടിന്റെ രുചിയോടൊപ്പം നമുക്ക് ഓണമാഘോഷിക്കാം... ഓൺലൈൻ ഓർഡറുകൾക്ക് സന്ദർശിക്കുക:www.keraladinesh.com | shoppydin.com
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: kerala-dinesh-onam-samrudhi-2026-kit-offers
Published: 19 Aug 2026, 12:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented