കോഫിപ്രേമികൾ പലപ്പോഴും ഒരു കപ്പ് കോഫിയ്ക്ക് അമ്പതോ നൂറോ രൂപ ചെലവാക്കിയിട്ടുണ്ടാകാം. എന്നാൽ ഒരു കപ്പിന് 87000 രൂപ മുടക്കി കോഫി കുടിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനെയൊരു കോഫിയുണ്ട്. ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പികളിൽ പ്രധാനപ്പെട്ടത് ദുബായിലെ റോസ്റ്റേഴ്സ് കോഫി ഷോപ്പിലെ ‘പനാമൻ ഗെയ്ഷ ബീൻസ്’ ഉപയോഗിച്ചുള്ള കാപ്പിയാണ്. ഈ കോഫിയുടെ ഒരു കപ്പിന് ഏകദേശം 87000 രൂപ വില വരും.
എന്തായിരിക്കാം ഇത്രയേറെ വില ഇതിനെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകാം. ഉയർന്ന ഗുണനിലവാരത്തിലും പരിമിതമായ അളവിലും മാത്രം ലഭിക്കുന്ന കാപ്പിക്കുരുവാണിത്. പടിഞ്ഞാറൻ പനാമയിലെ ബെറൂ അഗ്നിപർവതത്തിന്റെ ചരിവുകളിൽ വളരുന്ന, അപൂർവവും പ്രീമിയവുമായ നിഡോ 7 ഇനം ഗെയ്ഷ ബീൻസാണ് ഈ കോഫിയെ വ്യത്യസ്തമാക്കുന്നത്.
ദുബായ് ആസ്ഥാനമായുള്ള ജൂലിത്ത് കഫേയാണിതിന്റെ വിതരണക്കാർ. ഒരു കപ്പ് കാപ്പി വിൽക്കുന്നത് ഏകദേശം 3,600 ദിർഹത്തിനാണ് (ഏകദേശം 980 ഡോളർ). ഇതോടെ ലോകത്തിലെ ഏറ്റവും വിലകൂടിയ കോഫി എന്ന പദവിയും ഇതിനെത്തേടിയെത്തി.
‘കാത്തിരിപ്പ് ഒടുവിൽ അവസാനിച്ചു. ലോകം ആഘോഷിക്കുന്ന, എക്കാലത്തെയും ഉയർന്ന ഗ്രേഡുള്ള കോഫി ജൂലിത്തിൽ എത്തിയിരിക്കുന്നു. ഞങ്ങളുടെ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം ദുബായ് ആണെന്ന് ഞങ്ങൾക്ക് തോന്നി. ഇതിന് മുല്ലപ്പൂ പോലുള്ള വെളുത്ത പൂക്കളുടെ സുഗന്ധവും, ഓറഞ്ച്, ബെർഗാമോട്ട് തുടങ്ങിയ സിട്രസ് ഫ്ലേവറുകളും, ആപ്രിക്കോട്ട്, പീച്ച് എന്നിവയുടെ നേരിയ രുചിയുമുണ്ട്. കൂടാതെ, തേൻ പോലെ മധുരവുമുള്ളതാണ്’ ഈ വിലയേറിയ കാപ്പി വാഗ്ദാനം ചെയ്യുന്നത്’.
ഇതേക്കുറിച്ച് ജൂലിത്ത് കഫേയുടെ സഹസ്ഥാപകനായ സെർകാൻ സാഗ്സോസ് ഒരു ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞതിങ്ങനെയായിരുന്നു. ഇതോടൊപ്പം ഏകദേശം 400 കപ്പ് കോഫി വിതരണം ചെയ്യാനാണ് തങ്ങളുടെ പദ്ധതിയെന്നും അദ്ദേഹം വ്യകത്മാക്കി.
ഗിന്നസ് വേൾഡ് റെക്കോർഡ്
എഎഫ്‌പിയുടെ റിപ്പോർട്ട് അനുസരിച്ച്, പനാമയിൽ നടന്ന ഒരു ലേലത്തിലൂടെയാണ് ജൂലിത്ത് കഫേ ഈ കാപ്പിക്കുരു വാങ്ങിയത്. രസകരമെന്നു പറയട്ടെ, ലേലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഇത് മണിക്കൂറുകളോളം നീണ്ടുനിൽക്കുകയും നൂറുകണക്കിന് ബിഡുകൾ ആകർഷിക്കുകയും ചെയ്തു. ഒടുവിൽ,
20 കിലോഗ്രാം കാപ്പിക്കുരുവിന് ഏകദേശം 2.2 ദശലക്ഷം ദിർഹം (600,000 ഡോളർ) നൽകിയാണ് അവരത് സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും വിലയേറിയ ഒരു കപ്പ് കോഫിയുടെ ഗിന്നസ് റെക്കോർഡ് കഴിഞ്ഞ മാസം ജൂലിത്ത് സ്വന്തമാക്കി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover Julleth Cafe in Dubai, serving a $1000 cup of rare Geisha coffee.
Published: 08 Nov 2025, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented