പൂർണ്ണമായും 24 കാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ച 9.65 കോടി രൂപയുടെ വസ്ത്രത്തിലൂടെ ഫാഷൻ ലോകത്ത് പുതിയ വിസ്മയം തീർത്തിരിക്കുകയാണ് സൗദി അറേബ്യ .’ദുബായ് ഡ്രസ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സ്വർണ്ണ വസ്ത്രം, സൗദിയിലെ പ്രമുഖ സ്വർണ്ണ-ആഭരണ ബ്രാൻഡായ അൽ റൊമൈസാനിൽ നിന്നുള്ളതാണ്. ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്വർണ്ണ വസ്ത്രമെന്നെ പ്രത്യേകതയ്ക്ക് ഗിന്ന്സ് വേൾഡ് റെക്കോഡും തേടിയെത്തി.
10 കിലോഗ്രാമിലധികം ഭാരമാണ് ഈ വസ്ത്രത്തിനുള്ളത്. വിലയേറിയ കല്ലുകൾ പതിച്ച ഈ സ്വർണ്ണ വസ്ത്രം ആഡംബരത്തിന്റെ ഒരു ദൃശ്യവിസ്മയം കൂടിയാണ്. കിരീടം, കമ്മലുകൾ, മാല, ഹിയാർ എന്ന് പേരുള്ള അരഞ്ഞാണം എന്നിവയുൾപ്പെടെയുള്ള ഒരു സമ്പൂർണ്ണ സ്വർണ്ണാഭരണ ശേഖരം. റിപ്പോർട്ടുകൾ പ്രകാരം, വസ്ത്രത്തിൽ കാണപ്പെടുന്ന മാലയ്ക്ക് മാത്രം ഏകദേശം 9 കിലോഗ്രാം ഭാരമുണ്ട്. കെെകളുടെ ഭാഗത്തായി പുറത്തേക്ക് നീണ്ടുകിടക്കുന്ന സ്വർണ്ണ ബ്രേസ്ലെറ്റും മനോഹരമായ കിരീടവും വസ്ത്രത്തിന്റെ മനോഹാരിത ഇരട്ടിപ്പിക്കുന്നു.
ദുബായ് ഡ്രസ്സിന്റെ രൂപകൽപ്പന പരമ്പരാഗത എമിറാത്തി സംസ്കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. വസ്ത്രത്തിലെ സങ്കീർണ്ണമായ പാറ്റേണുകളും കൊത്തുപണികളും യുഎഇയുടെ സമ്പന്നമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു.
ഷാർജയിൽ നടന്ന 56-ാമത് മിഡിൽ ഈസ്റ്റ് വാച്ച് ആൻഡ് ജ്വല്ലറി ഷോയിലാണ് ഈ വസ്ത്രം ആദ്യമായി പ്രദർശിപ്പിച്ചത്. ലോകമെമ്പാടുമുള്ള 1,800-ഓളം ഡിസൈനർമാരും വിദഗ്ധന്മാരും അണിനിരന്ന, ഏറ്റവും വലിയ ജ്വല്ലറി ഇവന്റായ പരിപാടിയിൽ വെച്ചുതന്നെ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക അംഗീകാരവും വസ്ത്രത്തെ തേടിയെത്തി.
"ഈ മാസ്റ്റർപീസ് ആഗോളതലത്തിൽ യുഎഇയുടെ കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നു. കൂടാതെ, യുഎഇ യെ സ്വർണ്ണ, ആഭരണ പ്രേമികളുടെ പ്രധാന ലക്ഷ്യസ്ഥാനമായി ഉയർത്തിക്കാട്ടാനും എമിറാത്തി കരകൗശല വിദഗ്ധരുടെ തനതായ ശെെലി പ്രദർശിപ്പിക്കാനും ഇതിലൂടെ സാധിച്ചു. ആഗോള സ്വർണ്ണ വ്യവസായത്തിൽ മുൻപന്തിയിലുള്ള ഞങ്ങളുടെ സ്ഥാനം ഇതുറപ്പിക്കുന്നു." - അൽ റൊമൈസാൻ ഗോൾഡിന്റെ ഡെപ്യൂട്ടി മാനേജർ മൊഹ്‌സിൻ അൽ ദായിബാനി പറഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Saudi Arabia`s Al Romaizan Gold unveils the `Dubai Dress`, a 24K gold masterpiece weighing over 10kg, setting a Guinness World Record for the heaviest gold garment.
Published: 22 Oct 2025, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented