മസാലപ്പൊടികളുടെ രുചിയും മണവുമില്ലാതെ ഒരു ഭക്ഷണവും നമ്മുടെ അടുക്കളകളില്‍ ഒരുങ്ങാറില്ല. കടയില്‍നിന്ന് വാങ്ങുന്നതിന് പകരം ഇവ വീട്ടിലുണ്ടാക്കിയാലോ? സാമ്പാര്‍പൊടി, ചിക്കന്‍മസാല, ഗരംമസാല, ഫിഷ്‌കറി മസാല...ഇങ്ങനെ എല്ലാത്തരം മസാലപ്പൊടികളും നമ്മുടെ അടുക്കളയില്‍ തന്നെയൊരുക്കാം.
1. ഗരം മസാല
- ജീരകം- അരക്കപ്പ്
- മല്ലി- കാല്‍ക്കപ്പ്
- പെരുംജീരകം- കാല്‍ക്കപ്പ്
- കുരുമുളക്- രണ്ട് ടേബിള്‍സ്പൂണ്‍
- ഏലയ്ക്ക- ആറ് ടേബിള്‍ സ്പൂണ്‍
- ഗ്രാമ്പൂ- രണ്ട് ടേബിള്‍സ്പൂണ്‍
- കറുവാപ്പട്ട- 10 കഷണം
- കറുവയില- 10 എണ്ണം
- ജാതിക്ക- ഒരു കഷണം
- ജാതിപത്രി- രണ്ട് ടേബിള്‍സ്പൂണ്‍
ഒരു പാനില്‍ ചെറുതീയില്‍ എല്ലാ ചേരുവകളും വറുത്തെടുക്കാം. ചൂടാറിയാല്‍ നന്നായി പൊടിച്ചെടുക്കുക. വായുകടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കാനാവും.
സാമ്പാര്‍ മസാല
- ജീരകം- രണ്ട് ടേബിള്‍ സ്പൂണ്‍
- മല്ലി- അരക്കപ്പ്
- പെരുംജീരകം- ഒന്നര ടേബിള്‍ സ്പൂണ്‍
- കുരുമുളക്- ഒരു ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
- കടുക്- അര ടേബിള്‍ സ്പൂണ്‍
- കായം- അര ടേബിള്‍ സ്പൂണ്‍
- ഉഴുന്ന് പരിപ്പ്- ഒരു ടേബിള്‍ സ്പൂണ്‍
- കടലപ്പരിപ്പ്- രണ്ട് ടേബിള്‍ സ്പൂണ്‍
- കറിവേപ്പില- കാല്‍ക്കപ്പ്
- വറ്റല്‍മുളക് കുരുകളഞ്ഞത്- 10 എണ്ണം
ഒരു പാനില്‍ ചെറുതീയില്‍ ചേരുവകളെല്ലാം വറുക്കുക. മൊരിഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ചൂടാറിയശേഷം പൊടിച്ചെടുക്കാം.
ഫിഷ് കറി മസാല
- ജീരകം- ഒരു ടേബിള്‍ സ്പൂണ്‍
- മല്ലി- രണ്ട് ടേബിള്‍ സ്പൂണ്‍
- പെരുംജീരകം- ഒരു ടേബിള്‍ സ്പൂണ്‍
- കുരുമുളക്- ഒരു ടേബിള്‍ സ്പൂണ്‍
- ഗ്രാമ്പൂ- അര ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പ്പൊടി- കാല്‍ ടേബിള്‍ സ്പൂണ്‍
- വറ്റല്‍മുളക്- ഒരു ടേബിള്‍ സ്പൂണ്‍
- തയ്യാറാക്കുന്ന മസാല, ഫിഷ് ഫ്രൈയിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ റോസ്റ്റഡ് ചനാപൗഡര്‍ കൂടി ചേര്‍ക്കാം.
എല്ലാ ചേരുവകളും ചെറുതീയില്‍ ഒന്ന് വറുത്തെടുക്കാം. മൊരിഞ്ഞുപോകുന്നതിന് മുമ്പ് അടുപ്പില്‍ നിന്ന് ഇറക്കാം. ചൂടാറിയശേഷം പൊടിച്ചെടുക്കാം.
ചിക്കന്‍ കറി മസാല
- ജീരകം- ഒരു ടേബിള്‍സ്പൂണ്‍
- മല്ലി- അരക്കപ്പ്
- പെരുംജീരകം- രണ്ട് ടേബിള്‍സ്പൂണ്‍
- കുരുമുളക്- ഒരു ടേബിള്‍സ്പൂണ്‍
- ഏലയ്ക്ക- അഞ്ചോ ആറോ എണ്ണം
- ഗ്രാമ്പൂ- ഒരു ടേബിള്‍സ്പൂണ്‍
- കറുവാപ്പട്ട- അഞ്ച് കഷണം
- കറുവയില- രണ്ടോ മൂന്നോ
- ജാതിക്ക- അരക്കഷ്ണം
- ജാതിപത്രി-അര ടേബിള്‍സ്പൂണ്‍
- കാശ്മീരി ചില്ലി പൗഡര്‍- ഒരു ടേബിള്‍ സ്പൂണ്‍
- വറ്റല്‍മുളക്- പത്തെണ്ണം കുരു നീക്കം ചെയ്തത്
- കശുവണ്ടി- എട്ടെണ്ണം
ഒരു പാനില്‍ ചെറുചൂടില്‍ വറുത്തെടുക്കുക. ചൂടാറുമ്പോള്‍ നന്നായി പൊടിച്ചെടുത്ത് വായുകടക്കാത്ത പാത്രത്തില്‍ അടച്ച് സൂക്ഷിക്കാം.
മീറ്റ് മസാല
- ജീരകം- രണ്ട് ടേബിള്‍ സ്പൂണ്‍
- മല്ലി- ഒരു ടേബിള്‍ സ്പൂണ്‍
- കുരുമുളക്- ഒരു ടേബില്‍ സ്പൂണ്‍
- വറ്റല്‍മുളക്- രണ്ടെണ്ണം
- കാശ്മീരി മുളക്- രണ്ടെണ്ണം
- പെരുംജീരകം- രണ്ട് ടേബിള്‍ സ്പൂണ്‍
- ഗ്രാമ്പൂ- എട്ടെണ്ണം
- കറുവാപ്പട്ട- രണ്ടെണ്ണം (ഒരിഞ്ച് കഷണങ്ങള്‍)
- ഏലയ്ക്ക- മൂന്നെണ്ണം
- കറുത്ത ഏലയ്ക്ക- ഒരെണ്ണം
- തക്കോലം- ഒന്ന്
- ജാതിക്ക- ഒന്ന്
- കറുവയില- രണ്ടെണ്ണം
- വെളുത്തുള്ളി- നാല് അല്ലി
- കറിവേപ്പില- രണ്ട് തണ്ട്
- കസൂരി മേത്തി- രണ്ട് ടേബിള്‍ സ്പൂണ്‍
- ഉപ്പ്- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് ഒഴികെയുള്ള ചേരുവകള്‍ ചെറുതീയില്‍ വറുത്ത് പൊടിച്ചെടുക്കുക. ഉപ്പ് ചേര്‍ത്ത് ഒന്നുകൂടി പൊടിക്കുക. ശേഷം വായു കടക്കാത്ത പാത്രത്തില്‍ അടച്ചുസൂക്ഷിക്കാം.
Content Highlights: easily prepared masala powders at home using ingredients readily available in your kitchen
Published: 23 May 2024, 03:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented