
റമദാനിലെ നോമ്പ് അവസാനദിനങ്ങളിലേക്ക് കടക്കുമ്പോൾ ഇഫ്താറിന് വിളമ്പാനുള്ള വ്യത്യസ്ത രുചികൾ അന്വേഷിക്കുന്നതിനോടൊപ്പം പെരുന്നാളിനുള്ള ഒരുക്കങ്ങൾ കൂടി തുടങ്ങുന്ന സമയമാണിത്. സ്‌നേഹവിരുന്നായ ഇഫ്താറിനു വിളമ്പാൻ രണ്ട് കിടിലൻ സ്‌നാക്ക്‌സ് ഇതാ…
ഷവർമ ക്രേപ്‌സ്
ചേരുവകൾ:
ബോൺലെസ് ചിക്കൻ - 250 ഗ്രാം
മൈദ - ഒരു കപ്പ്
മുട്ട - രണ്ടെണ്ണം
പാൽ - ഒരു കപ്പ്
കാരറ്റ് - ഒന്ന്
കുക്കുമ്പർ - ഒന്ന്
സവാള - ഒന്ന്
തക്കാളി - ഒന്ന്
ഗാർലിക് മയോ - കാൽ കപ്പ്
ബട്ടർ - രണ്ട് ടേബിൾ സ്പൂൺ
ചില്ലി ഫ്‌ലേക്‌സ് - ഒരു ടേബിൾ സ്പൂൺ
ചിക്കൻ മസാല - ഒരു ടേബിൾ സ്പൂൺ
ജീരകപ്പൊടി - ഒരു ടീസ്പൂൺ
കുരുമുളകുപൊടി - ഒരു ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: മൈദയിലേക്ക് പാലും മുട്ടയും ആവശ്യത്തിന് ഉപ്പും ചേർത്ത് ദോശമാവിനേക്കാൾ അയഞ്ഞ പരുവത്തിൽ കലക്കുക. ചിക്കനിൽ അര ടീസ്പൂൺ കുരുമുളകുപൊടിയും ചിക്കൻ മസാലയും ജീരകപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക. ആറിയതിനു ശേഷം ചിക്കൻ ചെറിയ കഷണങ്ങളാക്കിയതിലേക്ക് നീളത്തിൽ അരിഞ്ഞ കാബേജും ഗ്രേറ്റ് ചെയ്ത ക്യാരറ്റും പൊടിയായി അരിഞ്ഞ സവാളയും തക്കാളിയും ചേർക്കുക. ഇതിലേക്ക് ഗാർലിക് മയോ, കുരുമുളകുപൊടി, ചില്ലി ഫ്‌ലേക്‌സ് എന്നിവയും ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി പാൻ ചൂടാക്കി തയ്യാറാക്കിവെച്ച മാവിൽ നിന്ന് ഓരോ തവി വീതം കോരിയൊഴിച്ച് നേരിയ ക്രേപ്‌സ് ചുട്ടെടുക്കുക. ഓരോ ക്രേപ്പിനുള്ളിലും രണ്ട് ടേബിൾ സ്പൂൺ വീതം തയ്യാറാക്കിയ ഫില്ലിങ് വെച്ച് രണ്ട് വശത്തുനിന്നും നീളത്തിൽ മടക്കി, വീണ്ടും മറ്റ് രണ്ടുവശങ്ങളിൽ നിന്നുകൂടി ഉള്ളിലേക്ക് മടക്കി, ബോക്‌സ് ആകൃതിയിൽ ആക്കി വെക്കുക. എല്ലാ ക്രേപ്പും ഇങ്ങനെ ഒരേ ആകൃതിയിലാക്കിയതിനുശേഷം, പാനിൽ ബട്ടർ ചേർത്ത് ചൂടാക്കി, ക്രേപ്പ് പാനിൽ നിരത്തി, ചെറുതീയിൽ രണ്ടുവശവും നന്നായി മൊരിയിച്ചെടുക്കണം. ചൂടോടെ ടൊമാറ്റോ സോസിനൊപ്പം വിളമ്പാം.
പ്രോൺസ്റ്റഫ്ഡ് നാൻ
ചേരുവകൾ:
ചെമ്മീൻ - 500 ഗ്രാം
മൈദ - മൂന്ന് കപ്പ്
പാൽ - അരക്കപ്പ്
പുളിയില്ലാത്ത കട്ടി തൈര് - അരക്കപ്പ്
ബേക്കിങ് പൗഡർ - ഒരു ടീസ്പൂൺ
ബേക്കിങ് സോഡ - അര ടീസ്പൂൺ
പഞ്ചസാര - രണ്ട് ടേബിൾ സ്പൂൺ
സവാള - ഒന്ന്
തക്കാളി - ഒന്ന്
ഇഞ്ചി- വെളുത്തുള്ളിപേസ്റ്റ് - ഒരു ടേബിൾ സ്പൂൺ
മഞ്ഞൾപൊടി - അര ടീ സ്പൂൺ
മുളകുപൊടി - ഒരു ടീസ്പൂൺ
ഗരം മസാല - ഒന്നര ടീസ്പൂൺ
ബട്ടർ - ഒരു ടേബിൾ സ്പൂൺ
ഉപ്പ്, മല്ലിയില, സൺഫ്‌ലവർ ഓയിൽ - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: മൈദയിലേക്ക് ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഓയിലും ഇളം ചൂടുള്ള പാലും തൈരും ചേർത്ത് യോജിപ്പിച്ച് കുഴച്ചെടുത്ത് ഒരു മണിക്കൂർ ഈ മാവ് മാറ്റിവെക്കണം. വൃത്തിയാക്കിയ ചെമ്മീനിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ചു വയ്ക്കുക. പാനിൽ രണ്ട് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി പൊടിയായി അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. നിറം മാറിവരുമ്പോൾ പൊടിയായി അരിഞ്ഞ തക്കാളിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് മാരിനേറ്റ് ചെയ്തുവെച്ച ചെമ്മീനും മല്ലിയിലയും ചേർത്ത് ചെറുതീയിൽ മൂടി വെച്ച് വേവിച്ച് ഡ്രൈ റോസ്റ്റ് ആക്കിയെടുക്കുക. ഇനി നാൻ തയ്യാറാക്കാനുള്ള മാവ് ചെറിയ ഉരുളകളാക്കുക. ഓരോ ഉരുള എടുത്ത് ഒന്ന് പരത്തി അതിനുള്ളിൽ ഒരു ടേബിൾ സ്പൂൺ ചെമ്മീൻ ഫില്ലിങ് വെച്ച്, എല്ലാ വശത്തുനിന്നും മൂടി ഒരു കിഴി പോലെ ആക്കിയതിനു ശേഷം വീണ്ടും ഉരുട്ടുക. ഇത് കൈവെള്ളയിൽ വെച്ച് തന്നെ ഒന്ന് പരത്തി, കട്‌ലറ്റിന്റെ വലുപ്പത്തിൽ ആക്കുക. പാനിൽ ബട്ടർ തൂവിയതിനു ശേഷം, സ്റ്റഫ്ഡ് നാൻ ഓരോന്നായി വെച്ച് രണ്ടു വശവും മൊരിയിച്ചെടുക്കുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Crispy, spicy, and delicious - a perfect bite to make your iftar extra special
Published: 14 Mar 2026, 02:31 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented