വാനില, ഹേസൽനട്ട്, ചോക്ലേറ്റ് തുടങ്ങി പലതരം ഫ്ലേവറുകളിലെ കോഫി വിപണിയിലുണ്ട്. എന്നാൽ
സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ട്രെൻഡ് ബനാന കോഫിയാണ്. അതെ, വാഴപ്പഴമിട്ട കാപ്പി. വാഴപ്പഴത്തിന്റെ മണമുള്ള ഈ വെെറൽ കോഫിക്ക് ഏകദേശം കസ്റ്റാർഡിന്റെ ഘടനയാണ്. മൃദുവായ വനിലയുടെ ഫ്ലേവർകൂടി ചേരുന്ന സ്വാദും. സംഗതി എല്ലായിടത്തും ഹിറ്റായത് ഇപ്പോഴാണെങ്കിലും ഈ കൊറിയൻ പാനീയം 1970-കൾ മുതൽ വിപണിയിലുണ്ട്.
കൊറിയൻ യുദ്ധത്തിൻ്റെ അനന്തരഫലമായി പോഷകാഹാരക്കുറവ് വ്യാപകമായ പശ്ചാത്തലത്തിലാണ് ബനാന കോഫിയുടെ വരവ്. യുദ്ധ പശ്ചാത്തലത്തിൽ ആഭ്യന്തര ക്ഷീര വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും പോഷകാഹാരക്കുറവ് പരിഹരിക്കാനുമായി ദക്ഷിണ കൊറിയൻ സർക്കാർ ജനങ്ങളെ കൂടുതൽ പാൽ കുടിക്കാൻ നിർബന്ധിച്ചു. അന്ന് വാഴപ്പഴം വളരെ ജനപ്രിയമായിരുന്നു. ബനാനാ കോഫിപോലുള്ള ഉത്പന്നങ്ങളുടെ പിറവിക്കും വ്യാപകഉപയോഗത്തിനും യുദ്ധാനന്തരം രാജ്യം സാക്ഷിയായി. ഭക്ഷ്യോത്പന്നങ്ങളുണ്ടാക്കുന്ന കമ്പനികള്‍ ഈ അവസരം മുതലെടുക്കുകയും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുഎസ് കഫേകളിൽ കണ്ടുവരുന്ന ബനാന മിൽക്കുകൾ പോലുള്ള ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുകയും ചെയ്തു. ബനാന മിൽക്ക് പൗഡറും വിപണിയിലുണ്ട്.
ബിംഗ്രേ, ആമസോൺ, ഇൻസ്റ്റാകാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെല്ലാം ബനാനാ കോഫി ലഭ്യമാണ്. എച്ച് മാർട്ട് പോലുള്ള കൊറിയൻ ഗ്രോസറി സ്റ്റോറുകളിലും ഇത് സർവ്വസാധാരണമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇതിൻ്റെ ജനപ്രീതി ക്രമാതീതമായി വർധിച്ചതിന് സോഷ്യൽ മീഡിയക്ക് വലിയ പങ്കുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട കെ പോപ്പ് താരങ്ങളടക്കമുള്ളവർ ബനാന കോഫി കുടിക്കുന്ന വീഡിയോ പങ്കുവെച്ചതോടെ ആരാധകർക്കും അത് വേണമെന്നായി. അങ്ങനെ ലോകം മുഴുവൻ ബനാന കോഫി ട്രൻഡിങ്ങുമായി.
വീട്ടിൽതന്നെ ഉണ്ടാക്കാം
ഒരു ജാറിൽ, രണ്ട് ടേബിൾസ്പൂൺ ഇൻസ്റ്റന്റ് കോഫി ചൂടുവെള്ളവുമായി യോജിപ്പിക്കുക. ശേഷം കട്ടപിടിക്കാതെ നന്നായി ഇളക്കുക. ഇതിലേക്ക് ഒരു പിടി ഐസ് ചേർക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത വാഴപ്പഴ കഷണങ്ങൾ ചേർത്തിളക്കാം.ശേഷം പാൽ ചേർക്കുക. പാത്രം അടച്ചുവെച്ച് നന്നായി കുലുക്കി യോജിപ്പിക്കാം. സ്വാദിഷ്ടമായ ബനാന കോഫി റെഡി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the surprisingly delicious world of banana coffee, Learn how to make this trending TikTok drink at home with our easy recipe.
Published: 11 Sept 2025, 10:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented