ലോകത്തിലെ ഏറ്റവും നിറമുള്ള വഴി ഏതാണെന്ന് അറിയാമോ? പോര്‍ച്ചുഗലിലെ അഗൂഡ സ്ട്രീറ്റ്. കുടകളാണ് ഈ വഴിയുടെ ഭംഗികൂട്ടുന്നത്. പലനിറത്തിലുള്ള ഒരേപോലുള്ള കുടകള്‍, ആ വഴിയുടെ മുകളിലിങ്ങനെ വിടര്‍ന്നുകിടക്കും.
എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് മാത്രമാണ് ഈ സ്ട്രീറ്റ് ഇത്രയും നിറംചാര്‍ത്തുന്നത്. ജൂലായ്-സെപ്റ്റംബര്‍ മാസങ്ങളിലാണ് ഈ കൊച്ചുനഗരത്തില്‍ കുടകള്‍ വിടരുന്നത്. 2011-ല്‍ അംബ്രല്ല സ്‌കൈ പ്രൊജക്ടിന്റെ ഭാഗമായാണിത് തുടങ്ങിയത്. അത്തവണത്തെ അഗിറ്റഗൂഡ ആര്‍ട്‌സ് ഫെസ്റ്റിവലില്‍ നഗരം മുഴുവന്‍ പലതരത്തിലുള്ള, ആര്‍ട്ട് ഇന്‍സ്റ്റലേഷനുകളും, ഭംഗിയുള്ള ബലൂണുകളും, സ്ട്രീറ്റ് ആര്‍ട്ടുകളും സ്ഥാനംപിടിച്ചിരുന്നു. അക്കൂട്ടത്തില്‍ വന്നതാണ് ഈ കുടകള്‍. നഗരത്തെ നിറങ്ങളില്‍ നിറയ്ക്കുക, വരുന്നവരുടെയെല്ലാം മനസ്സില്‍ സന്തോഷം നിറയ്ക്കുക...ഇതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
കുടകള്‍ കൊണ്ട് ഇങ്ങനെ ഉപയോഗമുണ്ടെന്ന് മനസ്സിലായതോടെ, ആ സ്ട്രീറ്റിലെ ആളുകള്‍ കുടകളിലെ സാധ്യത കൂടുതല്‍ തേടുകയാണത്രേ. വീടുകളിലെ ബാല്‍ക്കണികളില്‍ കുടകള്‍ കെട്ടിത്തൂക്കിയും കുട ഉപയോഗിച്ചുള്ള തൊപ്പികള്‍ ധരിച്ചും ഇവിടുത്തെ ആളുകള്‍ കൂടുതല്‍ കളര്‍ഫുള്‍ ആവുകയാണ്. 
ഈ വഴിയിലൂടെ നടക്കുമ്പോള്‍ ചൂട് തോന്നുകയേയില്ല. ഇനി അല്പം വിശ്രമിക്കണമെങ്കില്‍, നല്ല ഭംഗിയായി പെയിന്റ് ചെയ്ത ഇരിപ്പിടങ്ങളും കാണാം. ഇവിടെ ഗോവണികള്‍ വരെ ആളുകളെ അദ്ഭുതപ്പെടുത്തും. അത്രയും രസമായി പെയിന്റ് ചെയ്തവയാണവ. അതും എല്ലാം നല്ല കടുംനിറത്തിലുള്ളതാണ്.
തുടങ്ങിയത് ഇവിടെയാണെങ്കിലും ഇതിന്റെ വിജയം, ലോകത്തെ മറ്റു പല സ്ഥലങ്ങളിലും ഇവ തയ്യാറാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചു. ജപ്പാന്‍, നോര്‍വെ, സ്‌പെയിന്‍ എന്നിവിടങ്ങളിലും ഇങ്ങനെയുള്ള ഇന്‍സ്റ്റലേഷന്‍ എല്ലാ വര്‍ഷവും ഇപ്പോള്‍ പ്രത്യക്ഷപ്പെടാറുണ്ട്. പോര്‍ച്ചുഗലിലെ അതേ ഏജന്‍സി തന്നെയാണ് ഇത് തയ്യാറാക്കുന്നതും.
Content Highlights: agueda umbrella street in portugal
Published: 05 Jun 2024, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented