
പങ്കാളിയായി ഒത്തുപോകാന്‍ കഴിയില്ല എന്നറിയാമായിരുന്നിട്ടും പല സ്ത്രീകളും വിവാഹമോചനം നേടാന്‍ ശ്രമിക്കാത്തത് പ്രധാനമായും രണ്ട് കാരണങ്ങളാലാണ്. ആദ്യത്തേത് കുട്ടികളുടെ ഭാവിയും രണ്ടാമത്തേത് സിംഗിളായി ജീവിക്കുമ്പോഴുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള ഭയവുമാണ്. പരസ്പരം വഴിക്കടിക്കുന്ന മാതാപിതാക്കളോടൊപ്പം കഴിയുക എന്നതാണ് കുട്ടികളുടെ ഭാവിയെ കൂടുതല്‍ കുഴപ്പത്തിലാക്കുക. ജോലി ചെയ്ത് ജീവിക്കാനുള്ള ആരോഗ്യമുണ്ടെങ്കില്‍ ഇന്നത്തെ കാലത്ത് സിംഗിള്‍ മദറായി ജീവിതം കരുപ്പിടിപ്പിക്കുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. വിവാഹമോചിതരാകാന്‍ അവസാന തീരുമാനം എടുത്തുകഴിഞ്ഞു എങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ മറക്കാതെ ചെയ്യാം.
1. പങ്കാളിയില്‍ നിന്നുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍
വേര്‍പിരിയുമ്പോള്‍ നിങ്ങള്‍ക്കര്‍ഹതപ്പെട്ടതെല്ലാം ചോദിച്ചുവാങ്ങാം. അക്കാര്യത്തില്‍ മടി വിചാരിക്കേണ്ട. ഒറ്റയ്ക്ക് ഒരു ജീവിതം കരുപ്പിടിപ്പിക്കാന്‍ അത് സഹായകമാകും. രണ്ടുപേരും ചേര്‍ന്നാണ് ഭവന വായ്പ എടുത്ത് വീട് പണിതത് എങ്കില്‍ തുല്യ അവകാശം ചോദിക്കാം. ചിലപ്പോള്‍ വീട് ഭര്‍ത്താവിന്റെ പേരിലാകും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകുക. എന്നാല്‍ ഭവന വായ്പ ഇ.എം.ഐ നിങ്ങളാണ് അടച്ചിട്ടുള്ളതെങ്കില്‍ അത് തെളിവായി ഉയര്‍ത്തിക്കാട്ടാം.
കഴിയുമെങ്കില്‍ സുഹൃത്തുക്കളെപ്പോലെ പിരയുന്നതാണ് ഉചിതം. അര്‍ഹതപ്പെട്ട സാമ്പത്തിക സഹായം നേടിയെടുക്കുന്നതില്‍ വിട്ടുവീഴ്ച കാണിക്കേണ്ടതില്ല എങ്കിലും അതൊരു പുതിയ തര്‍ക്കത്തിലേക്കോ വാശിയിലേക്കോ നയിക്കുന്നയിടം വരെ എത്തിക്കേണ്ടതില്ല. .
2. കുടുംബ ബജറ്റ് ഉണ്ടാക്കണം
ജീവിതച്ചിലവ് സംബന്ധിച്ച് കൃത്യമായ ബജറ്റിംഗ് നടത്തണം. ഓരോ വരവും ചിലവും കൃത്യമായി എഴുതി സൂക്ഷിക്കണം. അതേവരെ ജീവിച്ച ശൈലിയില്‍ വ്യത്യാസം വന്നേക്കാം. കുട്ടികളെയും അക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തണം. പിന്നീടങ്ങോട്ട് എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും അവരുടെ പിന്തുണ ഉറപ്പാക്കണം. ചിലവ് ചുരുക്കേണ്ടി വന്നേക്കാം.
3. സ്വന്തമായി വീട്
അത് വാടക വീടായാലും മതി. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ മാതാപിതാക്കളുടെയോ വീടുകളില്‍ താമസിക്കരുത്. സ്വന്തമായി വീടില്ല എങ്കില്‍ സൗകര്യം എത്ര കുറഞ്ഞതായാലും വാടക വീടാണ് അഭികാമ്യം.
4. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം
വേര്‍പിരിയല്‍ ഒരേസമയം ആശ്വാസവും വേദനയും നല്‍കും. മനസ് ചിലപ്പോള്‍ പതറിയേക്കാം. ഈ സമയത്ത് സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ താളം തെറ്റാം. പ്രതിമാസം എത്ര തുക വരുമാനം ഉണ്ടെന്നും എത്രതുക ചെലവ് വരും എന്നും കണക്കാക്കണം. ചുരുങ്ങിയത് 30 ശതമാനം എങ്കിലും മിച്ചം പിടിക്കാനും ഭാവിയിലെ ആവശ്യങ്ങള്‍ക്കായി വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കാനും ശ്രദ്ധിക്കണം. നിര്‍ണായകമായ സാമ്പത്തിക കാര്യങ്ങളില്‍ വിവാഹമോചനത്തിനുശേഷം ഉടനെ തീരുമാനം എടുക്കരുത്.
5. കടം വാങ്ങാം
ഒരു പുതിയ ജീവിതം കരുപ്പിടിപ്പിക്കുമ്പോള്‍ സാമ്പത്തിക സഹായം സ്വീകരിക്കേണ്ടിവന്നേക്കാം. ബന്ധുക്കളും സുഹൃത്തുകളും സഹായിക്കാന്‍ മുന്നോട്ടുവന്നേക്കാം. എത്ര അടുത്ത ബന്ധുക്കളില്‍ നിന്നായാലും സൗജന്യമായി പണം സ്വീകരിക്കേണ്ടതില്ല. പണം കടമായി മാത്രം വാങ്ങുക. പലിശ നല്‍കണം എന്നില്ല. പക്ഷേ ഈടായി ചെക്കോ പ്രോമിസറി നോട്ടോ നല്‍കുന്നത് അഭികാമ്യമാണ്. സൗജന്യമായി പണം സ്വീകരിക്കുന്നത് പിന്നീട് ബാധ്യതയായി മാറാം
6. കുട്ടികള്‍ക്കൊപ്പം സമയം
എത്ര സമ്മര്‍ദ്ദമുള്ള ജീവിതമായാലും എത്ര തിരക്കുള്ള ജോലിയിലായാലും എല്ലാദിവസവും കുറച്ചുസമയം കുട്ടികളേടൊപ്പം ചെലവഴിക്കണം. വീട്ടുചെലവുകള്‍ മുതല്‍ എല്ലാക്കാര്യങ്ങളും പരസ്പരം സംസാരിക്കാം.
7. സെല്‍ഫ് ഇന്‍വെസ്റ്റ്‌മെന്റ്
കുടുംബം ഒറ്റയ്ക്ക് മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം അവനവനിലും നിക്ഷേപിക്കണം. ആരോഗ്യവും മനസാന്നിധ്യവും കാത്ത് സൂക്ഷിക്കണം. വ്യായാമവും യോഗയോ മെഡിറ്റേഷനോ ശീലിക്കാം. എല്ലാ ചെലവകള്‍ക്കുമൊപ്പം സ്വന്തം ഇഷ്ടത്തിനായി ചെറിയ തുകമാറ്റിവയ്ക്കണം. ഒരു നല്ല ഉടുപ്പ് വാങ്ങാനോ, ഒരു സിനിമ കാണാനോ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ ഈ തുക ഉപയോഗിക്കാം.
8. ഫിനാന്‍ഷ്യല്‍ പ്ലാന്‍
ഭാവി ജീവിതത്തിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ പുനര്‍നിര്‍വചിക്കണം. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, സ്വന്തം റിട്ടയര്‍മെന്റ് തുടങ്ങിയവയെക്കുറിച്ച് ആലോചിച്ചുതുടങ്ങണം. ഇതിനെല്ലാം എങ്ങനെ നിക്ഷേപിക്കാമെന്ന് കണ്ടെത്താം.
9. ഇന്‍ഷുറന്‍സ് സംരക്ഷണം
കുട്ടികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ടേം ഇന്‍ഷുറന്‍സ്, ചികില്‍സയക്ക് പണം ലഭ്യമാക്കുന്ന മെഡിക്ലെയിം ഇന്‍ഷുറന്‍സ് തുടങ്ങിയവ ഉടനെ തന്നെ എടുക്കണം.
10. സാമുഹ്യ സുരക്ഷാ സ്‌കീമുകള്‍
പണത്തിന് ബുദ്ധിമുട്ടുവന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സാമൂഹ്യ സുരക്ഷ സ്‌കീമുകളുടെ പ്രയോജനം തേടാം.
(പേഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് ട്രെയിനറുമാണ് ലേഖകന്‍
ഫോണ്‍: 9447667716, email: jayakumarkk8@gmail.com)
Content Highlights: financial planning after divorce
Published: 07 Mar 2024, 05:12 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented