സംവിധായകൻ സഞ്ജയ് ഗുപ്തയുടെ പെട്ടെന്നുള്ള വേർപാടിന്റെ ആഘാതത്തിലാണ് ബോളിവുഡ്. 59 വയസ്സായിരുന്ന അദ്ദേഹത്തിന്റെ മരണകാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം, രാത്രി ബാത്റൂമിൽ കാൽതെറ്റി വീണ് തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണമെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, വെർസോവ പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
സംവിധായകന്റെ വിയോഗവാർത്തയ്ക്കിടെ അദ്ദേഹത്തിന്റെ വ്യക്തിജീവിതവും ഭാര്യയുമായുള്ള അടുപ്പവുമെല്ലാം വീണ്ടു ചർച്ചയാവുകയാണ്.
2024-ലെ മിസിസ് വേൾഡ് ഇൻ്റർനാഷണൽ കിരീടം ചൂടിയ അനുരാധ ലേഖി ഗുപ്തയാണ് സഞ്ജയ് ഗുപ്തയുടെ ഭാര്യ. 20-കളുടെ തുടക്കിലായിരുന്നു ഇരുവരുടെയും വിവാഹം. വളരെ നേരത്തേയുള്ള വിവാഹം തങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ഇരുവരും സമ്മതിച്ചിട്ടുണ്ട്.
ഒരു സമയത്ത് ഇരുവരും വിവാഹമോചനം നേടിയവരാണ്. പിന്നീട് ആറ് വർഷത്തിനു ശേഷം അനുരാധ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് തിരിച്ചെത്തി. വീണ്ടും അദ്ദേഹത്തെ വിവാഹം കഴിക്കാനുള്ള തീരുമാനത്തെപ്പറ്റി അനുരാധ ഒരിക്കൽ മനസ്സു തുറന്നിരുന്നു.
യൂട്യൂബർ സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ, അവരുടെ വേർപിരിയലിന് സഞ്ജയ് മാത്രം കുറ്റക്കാരനല്ലെന്നും അതിൽ ഇരുവരുടെയും പങ്ക് തുല്യമാണെന്നും അനുരാധ പറഞ്ഞു. തങ്ങളുടെ വിവാഹമോചനത്തെക്കുറിച്ച് സംസാരിച്ച അനുരാധ, താൻ ഇനി മുന്നോട്ട് പോകാൻ കഴിയില്ല എന്ന അവസ്ഥയിലായിരുന്നുവെന്നും വ്യക്തമാക്കി.
ആ കാലത്ത് ഭർത്താവ് വഞ്ചിക്കുന്നുവെന്ന തരത്തിൽ വന്ന ഗോസിപ്പുകൾ വിശ്വസിച്ചിരുന്നോ എന്ന് ചോദിച്ചപ്പോൾ, സഞ്ജയിനെക്കുറിച്ച് ആളുകൾ പറഞ്ഞത് താൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്ന് അനുരാധ പറഞ്ഞു. "ഞങ്ങൾ ഇരുവരുടെയും ഭാഗത്തുനിന്ന് തെറ്റുകൾ പറ്റിയിട്ടുണ്ട്. ഇനി വയ്യ എന്ന അവസ്ഥയിലേക്ക് ഞാൻ എത്തിയെന്ന് എനിക്കറിയാം. അദ്ദേഹം ബന്ധങ്ങളിലാണെന്ന് ഞാൻ വിശ്വസിക്കാൻ തയ്യാറായില്ല. മറ്റാരെക്കാളും ഉപരി ഞാൻ സഞ്ജയിനെയാണ് വിശ്വസിച്ചത്."
വിവാഹമോചനത്തിന് ശേഷവും ഇരുവരും ഒരിക്കലും അകന്നുപോയില്ല. അനുരാധ സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിച്ചു. എങ്കിലും സഞ്ജയ്‌യുമായി എപ്പോഴും ബന്ധം പുലർത്തി. കുടുംബത്തിന് അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നുവെന്നും, അവർ വീണ്ടും ഒന്നിക്കാൻ ആവശ്യപ്പെടുമായിരുന്നുവെന്നും അനുരാധ പറഞ്ഞു. അതുകൊണ്ട് പിരിഞ്ഞപ്പോൾ പോലും ഇരുവരും ഒരിക്കലും അകന്നുപോയില്ല.
"ഓരോ വർഷവും, അല്ലെങ്കിൽ ആറ് മാസത്തിലൊരിക്കൽ അദ്ദേഹം പറയും, 'നമുക്ക് വീണ്ടും ഒന്നിക്കാം.' എന്റെ കുടുംബത്തിന് അദ്ദേഹത്തെ ഇഷ്ടമായതുകൊണ്ട് ഞങ്ങൾ എപ്പോഴും അടുപ്പത്തിലുണ്ടായിരുന്നു"-അവർ പറഞ്ഞു.
പ്രണയകഥ
സോഫിയ കോളേജിലെ ബിരുദപഠനത്തിനായി മുംബൈയിലേക്ക് മാറിയപ്പോഴാണ് താൻ സഞ്ജയുമായി അടുത്തതെന്ന് അനുരാധ പറഞ്ഞിട്ടുണ്ട്. സഞ്ജയ്‌യെ വിവാഹം കഴിക്കുമ്പോൾ അവർക്ക് 22 വയസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Filmmaker Sanjay Gupta passed away at age 50 following a head injury from a bathroom fall in October 2026., His wife, Anuradha Gupta, married him young, divorced six years later, and eventually remarried him.
Published: 01 Nov 2026, 11:59 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented