ബോളിവുഡ് നടിയായ ജാൻവി കപൂറും ശിഖർ പഹാരിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ഏറെ നാളുകളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും ഇതുവരെ ബന്ധം പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴിതാ, 'കോഫി വിത്ത് കരണി'ൽ പ്രണയം തുറന്നുസമ്മതിച്ചിരിക്കുകയാണ് ജാൻവി.
പുതിയ എപ്പിസോഡിൽ, നിങ്ങൾ ഔദ്യോഗികമായി പ്രണയത്തിലാണോ എന്ന് കരൺ ജോഹർ ജാൻവിയോട് ചോദിച്ചു. ഇത് സ്ഥിരീകരിച്ചുകൊണ്ട് ജാൻവി പറഞ്ഞതിങ്ങനെയാണ്- "ഇതിനെക്കുറിച്ച് ആളുകൾ എന്തിനാണ് ഇത്രയധികം രഹസ്യസ്വഭാവം സൂക്ഷിക്കുന്നതെന്ന് ഞാൻ എപ്പോഴും ചിന്തിച്ചിട്ടുണ്ട്. കണ്ണ് കിട്ടാതിരിക്കാൻ ആഗ്രഹിക്കുന്നുണ്ട്, അതുപോലെ എന്റെ വ്യക്തിജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്ന് കൂടുതൽ വിശദമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. എന്നെക്കുറിച്ച് ആരും ഒന്നും അറിയരുത് എന്ന് കരുതുന്നത് അത്ര ശരിയല്ലെന്ന് ഞാൻ കരുതുന്നു. ഒളിച്ചുകളിക്കുന്നത് വിരസമാണ്, ഇതത്ര വലിയ കാര്യമൊന്നുമല്ല താനും."
ജാൻവിക്ക് ശിഖറിനോടുള്ള ഇഷ്ടത്തെക്കുറിച്ച് വരുൺ ധവാനും സംസാരിച്ചു. ജാൻവിയുടെ വിവാഹത്തെക്കുറിച്ചുള്ള കരണിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടിയാണ് നടി നൽകിയത്: “തീർച്ചയായും അടുത്ത രണ്ടുമൂന്ന് വർഷത്തേക്ക് വിവാഹമില്ല.” ചുറ്റും പലരുടെയും ബന്ധങ്ങൾ തകർന്നു വീഴുമ്പോഴും തങ്ങൾ നല്ലൊരു അവസ്ഥയിലാണെന്നും അവർ കൂട്ടിച്ചേർത്തു.
കൗമാരകാലം മുതൽ ജാൻവിയും ശിഖറും പരസ്പരം അറിയാവുന്നവരാണ്. തനിക്ക് 15 വയസ്സുള്ളപ്പോൾ മുതൽ ശിഖർ തന്റെ ജീവിതത്തിലുണ്ടായിരുന്നുവെന്ന് മുൻപൊരു അഭിമുഖത്തിൽ നടി വ്യക്തമാക്കിയിട്ടുണ്ട്. പരസ്പരം താങ്ങും തണലുമാണ് ഇരുവരുമെന്നും. കുടുംബചടങ്ങുകൾ, ക്ഷേത്രദർശനങ്ങൾ, പൊതുപരിപാടികൾ എന്നിവയിലെല്ലാം ഇരുവരെയും ഒരുമിച്ച് കാണാറുണ്ട്. പരസ്യമായി സ്നേഹം പ്രകടിപ്പിക്കാനും ഇരുവരും മടിക്കാറില്ല.
2026-ൽ ഇരുവരും വിവാഹിതരാകാൻ പദ്ധതിയിടുന്നതായി അഭ്യൂഹങ്ങൾ പരന്നിരുന്നുവെങ്കിലും, ജാൻവിയുടെ അച്ഛൻ ബോണി കപൂർ ഈ വാർത്തകൾ നിഷേധിച്ചിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 30 Oct 2026, 12:45 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented