ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ തന്നെ ചതിച്ചുവെന്ന ആരോപണവുമായെത്തിയിരിക്കുകയാണ് മുൻഭാര്യയും കൊറിയോഗ്രാഫറുമായ ധനശ്രീ വർമ. 'റൈസ് ആൻഡ് ഫോൾ' എന്ന റിയാലിറ്റി ഷോയിയാണ് യുസ്‌വേന്ദ്രയ്‌ക്കെതിരെ ശക്തമായ ആരോപണം അവർ ഉന്നയിച്ചത്. വിവാഹം കഴിഞ്ഞ് വെറും രണ്ട് മാസത്തിനുള്ളിൽ അദ്ദേഹം തന്നെ ചതിക്കുന്നത് താൻ പിടികൂടിയെന്നാണ് ധനശ്രീയുടെ വാദം. 2020-ൽ വിവാഹിതരായ ധനശ്രീയും യുസ്‌വേന്ദ്രയും ഈ വർഷം മാർച്ചിലാണ് ഔദ്യോഗികമായി വിവാഹമോചനം നേടിയത്.
“നിങ്ങളുടെ ബന്ധത്തിൽ എപ്പോഴാണ്, ഇത് ശരിയാവില്ല, ഇതൊരു തെറ്റായിപ്പോയി എന്ന് മനസ്സിലായത്?” എന്ന് ഷോയിൽ കുബ്ര സെയ്ത് ധനശ്രീയോട് ചോദിച്ചു. ആദ്യ വർഷം തന്നെയെന്ന് ധനശ്രീ മറുപടി പറഞ്ഞു. രണ്ടാം മാസത്തിൽ ഞാൻ അവനെ പിടികൂടിയെന്നും. ഇത് കേട്ട് കുബ്ര ഞെട്ടുകയും ചെയ്യുന്നുണ്ട്.
ഷോയിൽ നേരത്തെ, വേർപിരിയലിനെക്കുറിച്ച് ധനശ്രീ സംസാരിച്ചിരുന്നു. ജീവനാംശത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ വെളിപ്പെടുത്തി. “ഔദ്യോഗികമായി, ഏകദേശം ഒരു വർഷമായി. വിവാഹമോചനം പരസ്പര സമ്മതത്തോടെയായിരുന്നതിനാൽ പെട്ടെന്ന് നടന്നു. അതുകൊണ്ടാണ് ആളുകൾ ജീവനാംശത്തെക്കുറിച്ച് പറയുമ്പോൾ അത് തെറ്റാകുന്നത്. ഞാൻ ഒന്നും മിണ്ടാത്തതുകൊണ്ട് നിങ്ങൾക്ക് എന്തും പറയാമെന്നാണോ? വേണ്ടപ്പെട്ടവരോട് മാത്രം വിശദീകരിച്ചാൽ മതിയെന്നാണ് എൻ്റെ മാതാപിതാക്കൾ പഠിപ്പിച്ചത്. നിങ്ങളെ അറിയാത്തവരോട് വിശദീകരിച്ച് എന്തിന് സമയം കളയണം?”-ധനശ്രീ ചോദിക്കുന്നു. നാല് വർഷത്തോളമാണ് ഇരുവരും ഒന്നിച്ചുകഴിഞ്ഞത്, അതിനുമുമ്പ് ആറേഴ്മാസം ഡേറ്റിങ്ങിലായിരുന്നു.
ജീവനാശവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കാണുമ്പോൾ സ്വാഭാവികമായും വേദന തോന്നുമെന്നും ധനശ്രീ പറയുന്നു. അതിൻ്റെ ആവശ്യമില്ലായിരുന്നു. അതിലൊന്നും ഒരു സത്യവുമില്ല. അവൻ എന്തിനത് ചെയ്തു എന്ന് ആലോചിച്ചപ്പോൾ എനിക്ക് കൂടുതൽ വിഷമം തോന്നി. സാരമില്ല, ഞാൻ എപ്പോഴും അദ്ദേഹത്തോടുള്ള ബഹുമാനം നിലനിർത്തും, അതിലാണ് ഞാൻ വിശ്വസിക്കുന്നത്. ഇനി ആരെയും ഡേറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും ധനശ്രീ പറയുന്നു.
കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത് ഓൺലൈൻ ഡാൻസ് ക്ലാസുകളിലൂടെയാണ് യുസ്‌വേന്ദ്ര ചാഹലും ധനശ്രീയും കണ്ടുമുട്ടുന്നത്. 2020 ഡിസംബറിൽ ഗുരുഗ്രാമിൽ വെച്ച് നടന്ന ആഢംബരപൂർണമായ ചടങ്ങിൽ വിവാഹിതരാവുകയും ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Yuzvendra Chahal`s ex-wife, choreographer Dhanshree Verma, alleges he cheated on her just two months after their wedding during a reality show appearance. The couple divorced in March.
Published: 30 Sept 2025, 01:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented