സൽമാൻ ഖാന്റെ കുടുംബസുഹൃത്തായ കുമുദ് റാണെ എന്ന സംരംഭക കഴിഞ്ഞദിവസമാണ് വിടവാങ്ങിയത്. കുമുദിന്റെ വേർപാട് സൽമാനെയും കുടുംബത്തെയും വലിയ രീതിയിൽ വേദനിപ്പിച്ചിരിക്കുകയാണ്. കുമുദിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തപ്പോൾ സൽമാൻ ഖാൻ കണ്ണീർ അടക്കാൻ പാടുപെടുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടനെ ഇത്രയും വേദനിപ്പിച്ചെങ്കിൽ കുമുദ് എന്തുമാത്രം അടുപ്പമുള്ളയാളായിരിക്കുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
ദീർഘകാലമായി സൽമാൻ ഖാന്റെ സുഹൃത്തായിരുന്ന ജഗ്ഗി റാണെയുടെ ഭാര്യയാണ് കുമുദ് എന്നാണ് സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ സൂചിപ്പിക്കുന്നത്. പതിറ്റാണ്ടുകളോളം അവർ ഖാൻ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു, അവരുടെ വിപുലമായ സൗഹൃദ കൂട്ടായ്മയിലെ പ്രധാനപ്പെട്ടൊരു അംഗമായിരുന്നു കുമുദ്.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംരംഭകയും നഗരത്തിലെ പ്രശസ്ത ബ്യൂട്ടി ആൻഡ് വെൽനസ് സ്ഥാപനമായ റീജൻ ബ്യൂട്ടി ബാറിന്റെ സ്ഥാപകയുമാണ് കുമുദ്. 2005-ലാണ് അവർ റീജൻ ബ്യൂട്ടി ബാർ സ്ഥാപിച്ചത്. ഇന്റീരിയർ ഡിസൈനിങ്, സോഷ്യൽ മീഡിയ, മാർക്കറ്റിങ് എന്നിവയിലും കുമുദിന് താല്പര്യമുണ്ടായിരുന്നു. പൊതു ശ്രദ്ധയിൽ നിന്ന് വിട്ടുനിന്നിരുന്നെങ്കിലും ഖാൻ കുടുംബത്തിലെ എല്ലാ പരിപാടികൾക്കും കുമുദ് എത്തുമായിരുന്നു. സൽമാൻ ഖാനോടൊപ്പം ജന്മദിനങ്ങൾ ആഘോഷിക്കുന്നതും സൊഹേൽ ഖാന്റെ മുൻ ഭാര്യ സീമ സജ്‌ദേഹിനൊപ്പം സമയം ചെലവഴിക്കുന്നതും ഉൾപ്പെടെയുള്ള ചിത്രങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഈ വർഷമാദ്യമാണ് കുമുദ് തന്റെ 60-ാം ജന്മദിനം സൽമാൻ ഖാൻ ഉൾപ്പെടെയുള്ള അടുത്ത സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ചത്. അതേസമയം, മുംബൈയിൽ വെച്ചാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സൽമാൻ, സൊഹേൽ ഖാൻ, അർബാസ് ഖാൻ, ഹെലൻ, സൽമ ഖാൻ എന്നിവർ ദു:ഖാചരണത്തിൽ പങ്കെടുത്തു.
ഇന്ന് എന്റെ സുന്ദരിയായ സഹോദരിയെ നഷ്ടപ്പെട്ടു, ലോകത്ത് ആർക്കും അവൾക്ക് പകരമാകാൻ കഴിയില്ല എന്നാണ് സൊഹേൽ ഇൻസ്റ്റാഗ്രാമിൽ കുമുദുമൊത്തുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതിയത്. സൽമാന്റെ സഹോദരി അർപ്പിതയും കുമുദുമൊത്തുള്ള ചിത്രം Instagram സ്റ്റോറികളിൽ പങ്കുവെച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kumod Raney was a long-time close friend of the Khan family., She was a successful Dubai-based entrepreneur and founder of Reign Beauty Bar., Salman Khan and the entire Khan family attended her funeral in Mumbai., Sohail Khan and Arpita Khan shared heartfelt tributes on social media., She was married to Juggey Raney and had a son named Kabir.
Published: 10 Jun 2026, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented