നടി മൗനി റോയ്‌യും ഭർത്താവ് സൂരജ് നമ്പ്യാരും പിരിയുകയാണെന്ന് പ്രഖ്യാപിച്ചിട്ട് ഏതാനും ദിവസങ്ങളായി. അന്നുമുതൽ തന്നെ പല ഊഹാപോഹങ്ങളും ഇരുവരെയും ചുറ്റിപ്പറ്റി പ്രചരിക്കുന്നുണ്ട്. ഇപ്പോൾ അതിനെപ്പറ്റി പരസ്യമായി പ്രതികരിക്കുകയാണ് സൂരജ്. ഓൺലൈനിൽ പങ്കുവെച്ച പ്രസ്താവനയിൽ, ജീവനാംശം സംബന്ധിച്ച തർക്കങ്ങൾ, മൂന്നാമതൊരാളുടെ പങ്കാളിത്തം, മറ്റു തർക്കങ്ങൾ എന്നിവ സംബന്ധിച്ച അഭ്യൂഹങ്ങൾ (rumours) സൂരജ് തള്ളി. സോഷ്യൽ മീഡിയയിൽ പലതരം ചർച്ചകൾ നടക്കുന്നതിനിടെയാണ് പ്രതികരണം.
ഓൺലൈനിൽ പ്രചരിക്കുന്ന കഥകൾ പൂർണ്ണമായും തെറ്റും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് സൂരജ് പറഞ്ഞു. "ഞങ്ങളുടെ വേർപിരിയലിനെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾ ദുരുദ്ദേശപരമാണ്. ജീവനാംശമില്ല. തർക്കങ്ങളില്ല. മൂന്നാം കക്ഷി ആരും ഉൾപ്പെട്ടിട്ടില്ല."-അദ്ദേഹം പറഞ്ഞു.
Also Read
വേർപിരിയൽ ഒരു പരസ്പരമുള്ള തീരുമാനമാണെന്നും ഇരു കക്ഷികളും ബഹുമാനത്തോടെ എടുത്തതാണെന്നും അദ്ദേഹം വിശദീകരിച്ചു. മൗനിയും ഞാനും പരസ്പരക്ഷേമം പൂർണ്ണമായി പരിഗണിച്ച്, പരസ്പര ബഹുമാനത്തോടെ വേർപിരിയാൻ തീരുമാനിച്ചു. അതാണ് സത്യം. റിപ്പോർട്ട് ചെയ്യപ്പെടുന്ന മറ്റെല്ലാം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ഊഹാപോഹങ്ങളിലേക്ക് നിഷ്കളങ്കരായ ആളുകളെ വലിച്ചിഴക്കുന്നതിലുള്ള നിരാശയും സൂരജ് പ്രകടിപ്പിച്ചു. വേർപിരിയലുമായി യാതൊരു ബന്ധവുമില്ലാത്ത കഥകളിൽ സുഹൃത്തുക്കളെയും പരിചയക്കാരെയും ഉൾപ്പെടുത്തുന്നത് നിർത്താനും ആരുടെയും പേരുകൾ പരാമർശിക്കാതെ സൂരജ് ആവശ്യപ്പെട്ടു. "ഞാൻ ഇത് വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു: ഞങ്ങളിൽ ആരെക്കുറിച്ചോ, അല്ലെങ്കിൽ ഏതെങ്കിലും മൂന്നാം കക്ഷിയെക്കുറിച്ചോ ഉള്ള ഏതെങ്കിലും അവകാശവാദങ്ങൾക്ക് യാതൊരു സത്യവുമില്ല. മറ്റുള്ളവരെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ല. പ്രത്യേകിച്ചും ഇതിൽ പങ്കില്ലാത്ത നിഷ്കളങ്കരായ സുഹൃത്തുക്കളെ. മൗനിയും ഞാനും ഈ കാലയളവിൽ അന്തസ്സോടെ പെരുമാറിയിട്ടുണ്ട്, അത് റിപ്പോർട്ട് ചെയ്യുന്നവരിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു," അദ്ദേഹം പറഞ്ഞു.
"മാധ്യമ സ്ഥാപനങ്ങൾ നിലവിലില്ലാത്ത കഥകൾ കെട്ടിച്ചമയ്ക്കാൻ ശ്രമിച്ചു. റിപ്പോർട്ടുകൾ ഒരു ചെറിയ പരിശോധന പോലുമില്ലാതെ പ്രസിദ്ധീകരിച്ചിട്ടുണ്ട്, ഇത് അനീതിയാണ്. കരുതിക്കൂട്ടിയുള്ള തെറ്റായ വാർത്തകൾക്കു മുന്നിൽ നിശബ്ദമായിരിക്കാൻ തയ്യാറല്ലാത്തതിനാൽ ഞാനിത് വ്യക്തമായി വിളിച്ചു പറയുന്നു,"- സൂരജ് പറഞ്ഞു.
തങ്ങളുടെ സംയുക്ത പ്രസ്താവനയെ മാനിക്കണമെന്നും സ്വകാര്യത നൽകണമെന്നും അഭ്യർത്ഥിച്ച് സൂരജ് കുറിപ്പ് അവസാനിപ്പിച്ചു. മൗനി റോയ് പിന്നീട് ഈ പ്രസ്താവന അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ റീപോസ്റ്റ് ചെയ്തു. വ്യക്തിപരമായ മുൻഗണനകളെക്കുറിച്ച് ശ്രദ്ധാപൂർവ്വം ചിന്തിച്ചതിന് ശേഷം, ബഹുമാനത്തോടും പരസ്പരധാരണയോടും കൂടി തങ്ങൾ വ്യക്തിപരമായ വഴികളിലൂടെ മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് മൗനി നേരത്തേ പറഞ്ഞിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Suraj Nambiar publicly dismisses alimony and third-party rumours., The couple confirms the decision to separate was mutual and amicable., Nambiar criticizes media for fabricating false narratives., Request for privacy and respect for the couple's personal life., Mouni Roy confirms separation following May 14 announcement.
Published: 18 May 2026, 04:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented