പങ്കാളികളിൽ രണ്ടുപേരുടെയും ജോലിയുടെ സ്വഭാവമനുസരിച്ച്, പല സമയത്തായിരിക്കും ഉറങ്ങുന്നത്. അല്ലെങ്കിൽ വെവ്വേറെ മുറികളിലായിട്ടായിരിക്കും ഉറക്കം. എന്നാൽ, പങ്കാളിക്കൊപ്പമോ അല്ലെങ്കിൽ അതുപോലെ പ്രിയപ്പെട്ട ഒരാൾക്കൊപ്പമോ ആണ് ഉറക്കമെങ്കിൽ ഗുണങ്ങളേറെയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഏറ്റവും നല്ല ഗാഢമായ ഉറക്കം ലഭിക്കുമെന്ന് മാത്രമല്ല, അതേറെ സുഖകരവുമായിരിക്കും.

To advertise here,

ഇഷ്ടപ്പെട്ടയാൾക്കൊപ്പം എല്ലാ രാത്രിയിലും ഉറങ്ങുമ്പോൾ, ശരീരം സന്തോഷത്തിന്റെ ഹോർമോണായ സെറോടോണിൻ പുറത്തുവിടുന്നു. മാത്രമല്ല, ആ അവസ്ഥയിൽ ശരീരം ഡോപമിൻ എന്ന ഹോർമോണും പുറത്തുവിടും. അതു നിങ്ങൾക്ക് കൂടുതൽ സന്തോഷവും ആനന്ദവും നൽകും. സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോൺ കൂടുതലായി ഉത്പാദിപ്പിക്കാനും ഇത് സഹായിക്കും.

മാത്രമല്ല ഏറെ പ്രിയപ്പെട്ടൊരാൾ കൂടെയുണ്ടെങ്കിൽ മനസ്സിനുള്ളിൽ ഒരു സുരക്ഷിതത്വബോധം തോന്നും. അപ്പോൾ ശരീരത്തിലെ സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയുന്നു. അതാണ് വേഗം ഉറങ്ങാൻ സഹായിക്കുന്നത്.

മാത്രമല്ല, പങ്കാളി കൂടെയുണ്ടെങ്കിൽ രക്തസമ്മർദം നിയന്ത്രണത്തിലാവുകയും ഉത്കണ്ഠ ഇല്ലാതാവുകയും ചെയ്യുന്നു. ഇതും കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഒരുമിച്ചുറങ്ങുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi