ഇന്ത്യയുടെ ആദ്യത്തെ സൂപ്പർസ്റ്റാറായിട്ടാണ് അന്തരിച്ച നടൻ രാജേഷ് ഖന്നയെ കണക്കാക്കുന്നത്. നടി ഡിംപിൾ കപാഡിയയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ഡിംപിളിൻ്റെ ആദ്യ ചിത്രമായ 'ബോബി' റിലീസ് ചെയ്യുന്നതിന് മാസങ്ങൾക്ക് മുൻപായിരുന്നു വിവാഹം. പക്ഷേ ഏതാനും വർഷങ്ങൾക്കുശേഷം ഇരുവരും പിരിയുകയും ചെയ്തു. ഇതിനിടയിൽ നടി അനിത അദ്വാനിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ദീർഘകാല ബന്ധം അധികമാർക്കുമറിയില്ല. താനും രാജേഷ് ഖന്നയും വെറുമൊരു ബന്ധത്തിലായിരുന്നില്ലെന്നും സ്വകാര്യമായി വിവാഹിതരായിരുന്നു എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അനിതയിപ്പോൾ.
'ഞങ്ങൾ സ്വകാര്യമായി വിവാഹിതരായി, പക്ഷേ സിനിമാരംഗത്ത് ആരും ഇത്തരം കാര്യങ്ങൾ പരസ്യമായി സംസാരിക്കാറില്ല. എല്ലാവരും 'ഞങ്ങൾ സുഹൃത്തുക്കളാണ്' എന്നോ മറ്റോ പറയും. എന്നാൽ ഞാൻ അദ്ദേഹത്തോടൊപ്പമാണെന്ന് മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു, അതിനാൽ ഞങ്ങൾ വിവാഹിതരാണെന്ന് പരസ്യമായി പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ല'-അവർ പറഞ്ഞു. ആ സ്വകാര്യ ചടങ്ങ് എങ്ങനെയായിരുന്നുവെന്നും അവർ വിശദീകരിച്ചു.
'ഞങ്ങളുടെ വീട്ടിൽ ഒരു ചെറിയ ക്ഷേത്രമുണ്ടായിരുന്നു. കറുത്ത മുത്തുകളുള്ള ഒരു സ്വർണ്ണ മംഗല്യസൂത്രം ഞാൻ ഉണ്ടാക്കിച്ചിരുന്നു. അദ്ദേഹം എന്നെ അത് അണിയിച്ചു. എന്നിട്ട് സിന്ദൂരം ചാർത്തിക്കൊണ്ട് പറഞ്ഞു, 'ഇന്നുമുതൽ നീ എൻ്റെ ഉത്തരവാദിത്തമാണ്.' അങ്ങനെയായിരുന്നു ആ രാത്രി ഞങ്ങളുടെ വിവാഹം, വളരെ ലളിതമായി'
ഡിംപിൾ കപാഡിയയെ കാണുന്നതിന് വളരെ മുൻപേ രാജേഷുമായുള്ള തൻ്റെ ബന്ധം ആരംഭിച്ചിരുന്നുവെന്നും അനിത വെളിപ്പെടുത്തി. 'അതെ, ഡിംപിൾ കപാഡിയ അദ്ദേഹത്തിൻ്റെ ജീവിതത്തിലേക്ക് വരുന്നതിന് മുൻപേ ഞാൻ വന്നിരുന്നു. പക്ഷേ അന്ന് എനിക്ക് വളരെ ചെറുപ്പമായതുകൊണ്ട് ഞങ്ങൾ വിവാഹിതരായില്ല. ഒടുവിൽ ഞാൻ ജയ്പൂരിലേക്ക് മടങ്ങിപ്പോയി'. രാജേഷ് ഖന്നയുമായി അത്രയേറെ അടുപ്പത്തിലായിട്ടും അദ്ദേഹത്തിൻ്റെ അന്ത്യകർമ്മങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കിയതിൻ്റെ വേദന അനിത പങ്കുവെച്ചു. രാജേഷ് ഖന്നയുടെ മരണശേഷം നടന്ന പ്രാർഥനാ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് കുടുംബം അവരെ തടഞ്ഞുവത്രേ.
'ഞാൻ അകത്തേക്ക് കടക്കുന്നത് തടയാൻ അവർ അവിടെ ബൗൺസർമാരെ നിർത്തിയിരുന്നു, സുഹൃത്തുക്കളിൽ നിന്നാണ് ഞാനിത് അറിഞ്ഞത്. അതുകൊണ്ട് പോയില്ല. അദ്ദേഹത്തിനുവേണ്ടി ഒരു ക്ഷേത്രത്തിൽ തനിച്ച് പ്രാർഥന നടത്തി. അവിടെ പോയിരുന്നെങ്കിൽ അത് എൻ്റെ അന്തസ്സിന് ചേരാത്തതാകുമായിരുന്നു. അവിടെയൊരു പ്രശ്നമുണ്ടാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. സത്യം പറഞ്ഞാൽ, എന്നോട് അങ്ങനെ പെരുമാറിയതും എനിക്കുവേണ്ടി ബൗൺസർമാരെ വിളിച്ചതും അവരുടെ അന്തസ്സിന് ചേരാത്തതായിരുന്നു'-അവർ പറഞ്ഞു. പകരക്കാരിയായ ഭാര്യ എന്നാണവർ സ്വയം വിശേഷിപ്പിച്ചത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anita Advani reveals her secret marriage with Rajesh Khanna in a private ceremony. She shares details of their relationship and the pain of exclusion from his final rites.
Published: 17 Aug 2025, 05:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented