ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്ന ബോളിവുഡ് നടൻ കാർത്തിക് ആര്യന്റെ ചിത്രങ്ങൾ റെഡ്ഡിറ്റിൽ വലിയ ചർച്ചയാവുകയാണ്. കാർത്തിക്കിനൊപ്പം ഒരു രഹസ്യ പെൺകുട്ടിയും ബീച്ചിലുണ്ടായിരുന്നുവെന്ന തരത്തിലാണ് ഊഹാപോഹങ്ങൾ പ്രചരിക്കുന്നത്. ബീച്ചിൽ വിശ്രമിക്കുന്ന ഒരു ചിത്രം കാർത്തിക് പങ്കുവെച്ചതോടെയാണ് എല്ലാത്തിനും തുടക്കം. പിന്നാലെ, ഗ്രീസിൽ നിന്നുള്ള കരിന കുബിലിയൂട്ട് എന്ന പെൺകുട്ടിയും ഇതേ സ്ഥലത്തുനിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചു. ഇതോടെ, താരം ഒറ്റയ്ക്കല്ല അവധിക്കാലം ആഘോഷിച്ചതെന്നും, ഇതേ ബീച്ച് കേന്ദ്രീകരിച്ച് ആ പെൺകുട്ടിയുമുണ്ടായിരുന്നെന്നും റെഡ്ഡിറ്റ് ഉപയോക്താക്കൾ അനുമാനിക്കുകയായിരുന്നു.

To advertise here,

പിന്നാലെ, ഇരുവരുടെയും ചിത്രങ്ങൾ താരതമ്യം ചെയ്യുന്ന സ്ക്രീൻഷോട്ടുകൾ വളരെ വേഗം പ്രചരിക്കാനും തുടങ്ങി. ടവ്വലുകൾ, കട്ടിലുകൾ, ടവൽ പാറ്റേണുകൾ തുടങ്ങി ബീച്ചിലെ സജ്ജീകരണങ്ങളെല്ലാം രണ്ടു ചിത്രങ്ങളിലും സമാനമായിരുന്നുവെന്നാണ് കണ്ടെത്തൽ. മാത്രമല്ല, ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നതിനു മുമ്പു വരെ കാർത്തികും കരിനയും സോഷ്യൽ മീഡിയയിൽ പരസ്പരം പിന്തുടർന്നിരുന്നുവെന്നും വൈറലായതോടെ പരസ്പരം അൺഫോളോ ചെയ്തെന്നും ചിലർ കണ്ടുപിടിച്ചു. കരീന കുബിലിയൂട്ടിനെക്കുറിച്ച് അധികം വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും നിലവിലവർ യുകെയിൽ പഠിക്കുകയാണെന്നാണ് ചിലരുടെ കണ്ടെത്തൽ. അതേസമയം, കാർത്തിക് ആര്യൻ ഇതുവരെ വൈറൽ ചിത്രങ്ങളെക്കുറിച്ച് പ്രതികരിക്കുകയോ വിശദീകരിക്കുകയോ ചെയ്തിട്ടില്ല.

കാർത്തിക് ആര്യന്റെ മുൻ പ്രണയം

ബോളിവുഡ് നടി അനന്യ പാണ്ഡെയും കാർത്തിക് ആര്യനും മുമ്പ് പ്രണയത്തിലായിരുന്നു. ഇരുവരും അടുത്തിടെ 'തു മേരി മേം തേര മേം തേര തു മേരി' എന്ന ചിത്രത്തിനായി ഒന്നിച്ചു. ചിത്രം ബോക്സ് ഓഫീസിൽ മിതമായ പ്രതികരണമാണ് നേടിയത്. അനന്യയുമായി ഔദ്യോഗികമായി വീണ്ടും ബന്ധം സ്ഥാപിച്ചതിനെപ്പറ്റി കാർത്തിക് അടുത്തിടെ പറഞ്ഞത്, സമയം ഇരുവരെയും വളരാൻ സഹായിച്ചുവെന്നാണ്.

“അവളും ഞാനും പരസ്പരം ഒരുപാട് മനസ്സിലാക്കുന്നു. ഇതൊരു യാത്രയായിരുന്നു. ജീവിതത്തിൽ ഞങ്ങൾക്ക് ഞങ്ങളുടേതായ നിമിഷങ്ങളുണ്ടായിരുന്നു, ഉയർച്ച താഴ്ചകൾ കണ്ടു. കാലക്രമേണ, ഇരുവരും വ്യക്തികളെന്ന നിലയിൽ വളർന്നു വലുതായി. എൻ്റെയും അനന്യയുടെയും ബന്ധം ഒരിക്കലും വെറുപ്പു നിറഞ്ഞതായിരുന്നില്ല. ജീവിതത്തിലെ സാഹചര്യങ്ങൾ പരിഗണിക്കാതെ, അത് എപ്പോഴും സ്നേഹമായിരുന്നു. എനിക്കെപ്പോഴും അവളോടൊരു മൃദുവായ വികാരമുണ്ടായിരുന്നു, അവൾക്കും അങ്ങനെയുണ്ടെന്ന് വിശ്വസിക്കാൻ ഞാനാഗ്രഹിക്കുന്നു. ഞങ്ങൾ രണ്ടുപേർക്കും മുമ്പ് ഒരു കുട്ടിക്കളിയുണ്ടായിരുന്നു. സമയം കഴിയുന്തോറും നമുക്ക് പക്വത വരും. ആ കുട്ടിക്കളിയൊക്കെ ഇപ്പോഴും ഉള്ളിലുണ്ട്, പക്ഷേ ഇപ്പോഴത് കുറച്ച് നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. അത് നല്ലതാണ്."-കാർത്തിക് പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi