ബോളിവുഡ് നിർമാതാവ് ബോണി കപൂർ ആദ്യം വിവാഹം കഴിച്ചത് മോന ഷൂരി കപൂറിനെയായിരുന്നു. നടൻ അർജുൻ കപൂറും അൻഷുല കപൂറുമാണ് ദമ്പതിമാരുടെ മക്കൾ. എന്നാൽ ശ്രീദേവി ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന സമയത്ത് അവരുമായി ബോണി അടുപ്പത്തിലായി, വിവാഹം കഴിക്കുകയും ചെയ്തു.
അനിൽ കപൂറും ശ്രീദേവിയും പ്രധാന വേഷങ്ങളിലെത്തിയ 'ജുദായി' എന്ന ചിത്രത്തിനു വേണ്ടി പാട്ട് റെക്കോർഡ് ചെയ്യുന്ന സമയം മോന കപൂറിന്റെ മനസ്സ് തകരുന്ന നിമിഷങ്ങൾ അരങ്ങേറുകയായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ഗായിക ജസ്പിന്ദർ നരുല.
Also Read
ഗായികയുടെ വാക്കുകളിൽ, ഭർത്താവിന്റെ ശ്രീദേവിയുമായുള്ള ബന്ധത്തെക്കുറിച്ച് മോനയറിഞ്ഞത് ഈ സമയത്താണ്. ഇക്കാര്യം മോനയെ തളർത്തിക്കളഞ്ഞെന്നും റെക്കോർഡിങ് സ്റ്റുഡിയോയ്ക്ക് പുറത്ത് അവർ തളർന്നു വീണെന്നും ജസ്പിന്ദർ ഓർക്കുന്നു. 1997-ലാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോൾ, Bollywood Thikana യൂട്യൂബ് ചാനലുമായുള്ള സംഭാഷണത്തിനിടെ, ജസ്പിന്ദർ പാട്ട് കമ്പോസിങ് സമയത്തെ കാര്യങ്ങളെക്കുറിച്ച് ഓർത്തെടുത്തു. മോനയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു, പാട്ട് റെക്കോർഡ് ചെയ്യുന്നതിനിടയിൽ വ്യക്തിജീവിതത്തിലെ പ്രക്ഷുബ്ധമായ കാര്യങ്ങളെപ്പറ്റി മോന തന്നോട് പറഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു.
"ഞാൻ മോനയുമായി വളരെ അടുപ്പത്തിലായിരുന്നു. ശ്രീദേവിയെയും ഞാൻ രണ്ടുമൂന്ന് തവണ കണ്ടിട്ടുണ്ട്. ഞാൻ പാട്ട് പാടുമ്പോൾ എന്താണ് സംഭവിച്ചതെന്ന് മോന എന്നോട് പറഞ്ഞു, 'ഒരാൾ വീടുണ്ടാക്കുകയായിരുന്നു, മറ്റൊരാളുടെ വീട് തകരുകയായിരുന്നു'. അപ്പോഴാണ് അവർ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അറിയുന്നത്," ജസ്പിന്ദർ പങ്കുവെച്ചു.
വൈകാതെ ബോണി മോനയുമായി പിരിയുകയും 1996 ൽ ശ്രീദേവിയെ വിവാഹം കഴിക്കുകയും ചെയ്തു. ജാൻവി കപൂറും ഖുഷി കപൂറുമാണ് മക്കൾ. ശ്രീദേവിയുമായുള്ള ബോണിയുടെ ബന്ധം വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു.
2012-ൽ അർബുദം ബാധിച്ച് മോന വിടവാങ്ങി. 2018-ൽ 54-ാം വയസ്സിൽ ശ്രീദേവിയും മരിച്ചു. ദുബായിലെ ഹോട്ടൽ ബാത്ത്റൂമിൽ അവരെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിലെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Jaspinder Narula details the emotional turmoil during the recording of the song Mujhe Ek Pal Chain Na Aaye., Mona Kapoor confided in Jaspinder about discovering Boney Kapoor's affair with Sridevi., The singer performed the iconic track while suffering from a severe ear infection., The revelation highlights the complex personal dynamics behind the 1997 film Judaai.
Published: 09 May 2026, 03:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented