
ബ്രിട്ടീഷ് ഗായികയായ ജാസ്മിന് വാലിയയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. റെഡ്ഡിറ്റ് ഉപയോക്താക്കളാണ് ഇതാദ്യം കണ്ടുപിടിച്ചത്. ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ. ഹാര്‍ദിക് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഏകദേശം അതേ ചിത്രങ്ങള്‍ തന്നെയാണ് ജാസ്മിനും ഷെയര്‍ ചെയ്തിട്ടുള്ളത്.
ഒരു നീന്തല്ക്കുളത്തിനടുത്തുനിന്നുള്ള ചിത്രങ്ങളാണ് രണ്ടുപേരും പോസ്റ്റ് ചെയ്തത്. ഇതുകണ്ടതോടെ ഹാര്‍ദിക്കും ജാസ്മിനും ഒരുമിച്ച് അവധിയാഘോഷിക്കുകയാണെന്നും ഇരുവരും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ വന്നു. അതിനുപുറമെ ജാസ്മിന്റെ എല്ലാ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും ഹാര്‍ദിക് ലൈക് ചെയ്യുന്നതും ഈ ഊഹാപോഹത്തിന് കൂടുതല്‍ പിന്തുണയേകി. മാത്രമല്ല ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മാച്ചിനിടയില്‍ സ്റ്റേഡിയത്തില്‍ ജാസ്മിന് ഉണ്ടായിരുന്നുവെന്നും നെറ്റിസണ്‍സ് ഉറപ്പിച്ചുപറയുന്നു.

ഇന്ത്യയില്‍ വേരുകളുള്ള ബ്രിട്ടീഷ് ഗായികയാണ് ജാസ്മിന് വാലിയ. ഇംഗ്ലീഷിനൊപ്പം ഹിന്ദി, പഞ്ചാബി ഭാഷകളിലും പാട്ടുകളിറക്കിയിട്ടുണ്ട് ജാസ്മിന്. ഇന്ത്യന്‍ ദമ്പതിമാരുടെ മകളായി എസ്സെക്സിലാണ് ജനനം. ഏഴാമത്തെ വയസ്സിലാണ് പാട്ടുപാടാന്‍ തുടങ്ങുന്നത്. അന്നൊക്കെ ഇന്ത്യന്‍ സംഗീതത്തിലും ബോളിവുഡ് സിനിമകളിലുമായിരുന്നു ജാസ്മിന് താത്പര്യം കൂടുതല്‍. ബ്രിട്ടനിലെ ഒരു ബാങ്കില്‍ കുറച്ചുനാള്‍ കസ്റ്റമര്‍ അഡൈ്വസറിയായി ജോലി ചെയ്തു. അതിനുശേഷമാണ് സംഗീതത്തിലേക്ക് കടക്കുന്നത്. ബ്രിട്ടീഷ് റിയാലിറ്റി ഷോ ആയ 'ദ ഒണ്‍ലി വേ ഈസ് എസ്സെക്സി'ല്‍ പങ്കെടുത്തതോടെയാണ് അവര്‍ ശ്രദ്ധിക്കപ്പെടുന്നത്. 2017-ല്‍ പുറത്തിറക്കിയ ആദ്യ സിംഗിളായ ബോം ഡിഗ്ഗി വളരെ പെട്ടെന്നാണ് ഹിറ്റായത്.
സെര്‍ബിയന്‍ മോഡല്‍ നതാഷ സ്റ്റാന്‍കോവിച്ചാണ് ഹാര്‍ദിക്കിന്റെ ആദ്യഭാര്യ. മേയ് 2020-ല്‍ വിവാഹിതരായ ഇവര്‍ പിരിയാന്‍ പോവുകയാണെന്ന് ഈ വര്‍ഷം ആദ്യംമുതലേ വാര്‍ത്തകളുണ്ടായിരുന്നു. അപ്പോഴൊന്നും ഇരുവരും അതിനോട് പ്രതികരിച്ചില്ല. ഒരുമാസം മുമ്പാണ് വേര്‍പിരിയുന്നതായി ഔദ്യോഗികമായി അറിയിക്കുന്നത്.
Content Highlights: hardik pandya is dating jasmin walia?
Published: 14 Aug 2024, 02:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented