ജോലിസമ്മർദവും സ്‌ട്രെസും കാരണം ഐടി മേഖലയിലെ ജോലി ഉപേക്ഷിക്കുന്ന പലരുമുണ്ട്. പിന്നീട് ബിസിനസ് ചെയ്തും ഹോബികൾ വരുമാനമാക്കിയും ജീവിക്കുന്നവർ. എന്നാൽ ബംഗളൂരുവിൽ ഒരു സ്ത്രീ ഓട്ടോ ഓടിച്ചാണ് വ്യത്യസ്തയാകുന്നത്.
ഡോ.നെസ്‌റിൻ മിഥിലാജ് തന്റെ ഇൻസ്റ്റഗ്രാമിൽ ഈ സ്ത്രീയുടെ വീഡിയോ ഇട്ടപ്പോഴാണ് അവരെക്കുറിച്ച് കൂടുതലാളുകൾ അറിയുന്നത്. ഒമ്പതുവർഷത്തോളം ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ മാനേജരായി ജോലി നോക്കിയിരുന്നു ഇവർ. അവിടെ ജോലിയും ജീവിതവും തമ്മിൽ ബാലൻസ് ചെയ്തുപോകാൻ കഴിയാതായി. അതിനൊപ്പം ജോലിസമ്മർദവും. അങ്ങനെയാണ് അവർ ആ ജോലി ഉപേക്ഷിക്കുന്നത്. ഓട്ടോറിക്ഷ ഓടിക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഈ തീരുമാനം പലരെയും അത്ഭുതപ്പെടുത്തി. പക്ഷേ അവരത് പ്രാവർത്തികമാക്കി. ഇപ്പോൾ പ്രതിമാസം 60,000 രൂപയാണത്രെ അവർ സമ്പാദിക്കുന്നത്. മുമ്പത്തേക്കാൾ വളരെ സന്തോഷവതിയാണെന്നും വീഡിയോയിൽ ആ സ്ത്രീ പറയുന്നു. അതിനൊപ്പം സമയം നന്നായി കൈകാര്യം ചെയ്യാനും ആവശ്യമുള്ളപ്പോൾ വിശ്രമമെടുക്കാനുമൊക്കെ ഈ ജോലി അവരെ സഹായിക്കുന്നു.
വീഡിയോ പങ്കുവെച്ചുകൊണ്ട് ഡോ.നസ്‌റിൻ കുറിച്ചതിങ്ങനെ, ''ചിലപ്പോൾ, ഏറ്റവും ശക്തമായ കഥകൾ വരുന്നത് ഏറ്റവും അപ്രതീക്ഷിതമായ സംഭാഷണങ്ങളിൽ നിന്നാണ്. ഇന്ന് ഞാൻ ഒരു വനിതാ ഓട്ടോ ഡ്രൈവറെ കണ്ടുമുട്ടി. ആത്മവിശ്വാസമുള്ള, നന്നായി വസ്ത്രം ധരിച്ച, ജീവിതത്തിൽ പൂർണ്ണമായും സമാധാനമുള്ള സ്ത്രീ.
9 വർഷമായി താൻ ഒരു ഐടി മാനേജരായിരുന്നുവെന്ന് അവർ പറഞ്ഞു. സമ്മർദ്ദം, നിരന്തരമായ പിരിമുറുക്കം എന്നിവയെല്ലാം ഉപേക്ഷിച്ചാണ് അവർ ഇതിലേക്ക് കടക്കുന്നത്. ഇപ്പോൾ പ്രതിമാസം ഏകദേശം 60,000 രൂപ സമ്പാദിക്കുന്നു. ഏറ്റവും പ്രധാനമായി, താൻ സന്തോഷവതിയാണെന്ന് അവൾ പറഞ്ഞു''. ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: IT professional quits 9-year career due to high stress. Successfully transitioned to driving an auto-rickshaw in Bangalore.
Published: 31 May 2026, 02:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented