നിരവധി റൊമാന്റിക് ചിത്രങ്ങള്‍ സംഭാവന ചെയ്ത ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്. സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും നിരവധി പ്രണയങ്ങള്‍ ബോളിവുഡിനെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുണ്ട്. ആ പ്രണയങ്ങളില്‍ ചിലത് വിവാഹത്തിലെത്തി. ബോളിവുഡിലെ താരജോടികളെ അറിയാം.

To advertise here,

കജോള്‍- അജയ് ദേവ്ഗണ്‍

1995-ല്‍ പുറത്തിറങ്ങിയ ഹുല്‍ച്ചുല്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് കജോളും അജയ് ദേവ്ഗണും പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലെത്തി. നാലു വര്‍ഷത്തിന് ശേഷം 1999-ല്‍ ഇരുവരും തമ്മിലുളള വിവാഹം നടന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

അഭിഷേക് ബച്ചന്‍- ഐശ്വര്യ റായ്

‘കുച്ച് നാ കഹോ’ സെറ്റില്‍വെച്ചാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത്. എന്നാല്‍, ആ സമയം ഇരുവരും മറ്റു റിലേഷന്‍ഷിപ്പിലായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും മൂന്ന് ചിത്രങ്ങളില്‍ കൂടി അഭിനയിച്ചു. ‘ഉമ്രാവോ ജാന്‍’, ‘ഗുരു’, ‘ധൂം-2’. ഈ സമയം ഇരുവര്‍ക്കുമിടയിലെസൗഹൃദം ശക്തമായി. 2007-ല്‍ അഭിഷേകും ഐശ്വര്യയും തമ്മിലുളള വിവാഹം നടന്നു. ഇവർക്ക് ഒരു മകളുണ്ട്. 

കരീന കപൂര്‍- സെയ്ഫ് അലി ഖാന്‍

തഷാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് സെയ്ഫ് അലി ഖാനും കരീന കപൂറും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. ആ സമയം മറ്റൊരു പ്രണയത്തകര്‍ച്ചയിലായിരുന്നു കരീന. സെയ്ഫാണെങ്കിൽ വിവാഹമോചിതനും. വിദേശത്തടക്കം ഷൂട്ട് ചെയ്ത ഈ ചിത്രത്തിന് പാക്കപ്പ് ആകും മുമ്പ് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി. 2012-ലായിരുന്നു വിവാഹം.

രണ്‍ബിര്‍ കപൂര്‍- ആലിയ ഭട്ട്

രണ്‍ബീര്‍ കപൂറിനോട് ക്രഷുണ്ടെന്ന് ആലിയ ഭട്ട് വളരെ മുമ്പ് തന്നെ വെളിപ്പെടുത്തിയിരുന്നു. 2017- തൊട്ടേ ഇരുവരുടെയും പ്രണയത്തെ ചുറ്റിപ്പറ്റി വാര്‍ത്തകളും വന്നു. എന്നാല്‍, രണ്ടുംപേരും പ്രതികരിച്ചില്ല. 2022-ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.

ഇതിനുപുറമെ വേറെയും ബോളിവുഡ് പ്രണയങ്ങള്‍ വിവാഹത്തിലെത്തിയിട്ടുണ്ട്. രണ്‍വീര്‍ സിങ്- ദീപികാ പദുക്കോണ്‍, ധര്‍മേന്ദ്ര- ഹേമ മാലിനി, കുനാല്‍ ഖേമു- സോഹ അലി ഖാന്‍ ജോഡികളെല്ലാം ഇതിനുദാഹരണങ്ങളാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi