'രാമായണ' സിനിമയുടെ വിജയത്തിളക്കത്തിലാണ് നടി കാജൽ അഗർവാൾ. രാവണന്റെ പത്നി മണ്ഡോദരിയായി വേഷമിട്ട് പ്രേക്ഷക ശ്രദ്ധ നേടിയ താരം, ഇപ്പോഴിതാ തന്റെ പ്രണയത്തെയും വിവാഹജീവിതത്തെയും കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഭർത്താവ് ഗൗതം കിച്ച്‌ലുവുമായി വർഷങ്ങൾക്ക് മുൻപ് പ്രണയത്തിലായിരുന്നെന്നും, പിന്നീട് പിരിഞ്ഞ് മറ്റുള്ളവരുമായി ഡേറ്റിങ് നടത്തിയ ശേഷമാണ് തങ്ങൾ വീണ്ടും ഒന്നിച്ചതെന്നും കാജൽ വെളിപ്പെടുത്തി. 'ഹ്യൂമൻസ് ഓഫ് ബോംബെ'യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
13 വർഷങ്ങൾക്ക് മുൻപ് ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ വെച്ചാണ് കാജലും ഗൗതമും ആദ്യമായി കണ്ടുമുട്ടുന്നത്. പൊതുവായ സുഹൃത്തുക്കൾ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അന്നത്തെ പ്രണയത്തെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും കാജൽ പറയുന്നതിങ്ങനെ: "ഞാൻ ഏറെ ഭാഗ്യവതിയാണ്, എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് ഞാൻ വിവാഹം കഴിച്ചത്. 13 വർഷം മുൻപ് ഒരു സുഹൃത്തിന്റെ വിവാഹത്തിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. അന്ന് ഞങ്ങൾ പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് വേർപിരിഞ്ഞു. എങ്കിലും നല്ല സുഹൃത്തുക്കളായി തുടർന്നു. അതിനിടയിൽ ഞങ്ങൾ രണ്ടുപേരും മറ്റ് പലരുമായും ഡേറ്റിങ് നടത്തി. കേൾക്കുമ്പോൾ അല്പം വിചിത്രമായി തോന്നാമെങ്കിലും, ഒടുവിൽ ഞങ്ങൾ ഒന്നാവാൻ ഉള്ളവരാണെന്ന് തിരിച്ചറിഞ്ഞു. കോവിഡ് കാലമാണ് ഞങ്ങളെ വീണ്ടും ഒന്നിപ്പിച്ചത്."
ലോകം മുഴുവൻ പ്രതിസന്ധിയിലായ കോവിഡ് കാലത്ത്, ജീവിതത്തിൽ ഒരുമിച്ച് നിൽക്കേണ്ട സമയമായെന്ന് ഇരുവർക്കും തോന്നി. അന്ന് താൻ ഗൗതമിനോട് കൃത്യമായൊരു തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടുവെന്ന് കാജൽ ഓർത്തെടുക്കുന്നു.
" ‘ഓക്കേ ബോസ്, ഇത്തവണ ഒന്നുകിൽ എന്നെ വിവാഹം കഴിക്കുക, അല്ലെങ്കിൽ ഗുഡ്‌ബൈ പറയുക’ എന്നാണ് ഞാൻ അന്ന് ഗൗതമിനോട് പറഞ്ഞത്. അതിനപ്പുറം മറ്റൊരു വഴിയുണ്ടായിരുന്നില്ല. വർഷങ്ങളായി ഞങ്ങൾക്ക് പരസ്പരം അറിയാം. പുതുതായി ഒന്നും മനസ്സിലാക്കാനോ പരിചയപ്പെടാനോ ഉണ്ടായിരുന്നില്ല. ജീവിതത്തിലെ എല്ലാ ഉയർച്ച താഴ്ചകളിലൂടെയും ഞങ്ങൾ പരസ്പരം അറിഞ്ഞവരായിരുന്നു."
തിരക്കുപിടിച്ച സിനിമാ ജീവിതത്തിൽ നിന്ന് മാറി വ്യക്തിജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ ലോക്ക്ഡൗൺ കാലം ഏറെ സഹായിച്ചുവെന്നും കാജൽ കൂട്ടിച്ചേർത്തു.
2020 ഒക്ടോബറിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു കാജലിന്റെയും ഗൗതമിന്റെയും വിവാഹം. തുടർന്ന് 2022 ജനുവരിയിൽ താൻ ഗർഭിണിയാണെന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച താരം, 2022 ഏപ്രിൽ 19-ന് ആദ്യത്തെ കുഞ്ഞിന് ജന്മം നൽകി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kajal Aggarwal revealed that she and her husband Gautam Kitchlu were in a relationship years ago before breaking up., The couple dated other people during their separation before realizing they were meant for each other., The COVID-19 pandemic and lockdown played a crucial role in bringing them back together., Kajal gave Gautam an ultimatum to either marry her or part ways permanently before their 2020 wedding.
Published: 16 Nov 2026, 11:41 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented