ബോളിവുഡിലെ പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപും പങ്കാളി ശുഭ്ര ഷെട്ടിയും തമ്മിലുള്ള പ്രണയബന്ധം എന്നും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ഒന്നാണ്. തങ്ങൾ തമ്മിൽ 20 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടെങ്കിലും, കഴിഞ്ഞ 11 വർഷമായി ദൃഢമായ പ്രണയബന്ധത്തിലാണെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ അനുരാഗ് കശ്യപ് തുറന്നുപറഞ്ഞിരുന്നു.
2010-ൽ 'ഫാന്റം ഫിലിംസ്' എന്ന നിർമ്മാണ കമ്പനിയിൽ ശുഭ്ര ജോലി ചെയ്തിരുന്ന സമയത്താണ് ഇരുവരും അടുപ്പത്തിലാകുന്നത്. 2015-ൽ ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയത്. എന്നാൽ, 2018-ലാണ് അനുരാഗ് കശ്യപ് തങ്ങളുടെ ബന്ധം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.
Also Read
തങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് തുടക്കത്തിൽ തനിക്ക് വലിയ ആശങ്കയുണ്ടായിരുന്നതായി 53-കാരനായ അനുരാഗ് പറയുന്നു. "എനിക്ക് പ്രായം കൂടുമ്പോഴും ശുഭ്രയുടെ മുഖത്ത് പ്രായം തോന്നിക്കില്ലായിരുന്നു. ആളുകൾ എന്ത് പറയും എന്ന ചിന്ത എന്നിലുണ്ടായി. അതിനാൽ ആ ബന്ധത്തിൽ നിന്ന് പിന്തിരിയാൻ വരെ ഞാൻ ശ്രമിച്ചിരുന്നു," അനുരാഗ് വെളിപ്പെടുത്തി.
വയസ്സിലെ വ്യത്യാസം അനുരാഗിനെ അലട്ടിയെങ്കിലും, പ്രണയത്തിലാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ശുഭ്ര ഷെട്ടി. പ്രണയം അനുഭവിച്ചറിഞ്ഞതിനാൽ ഇനി മരിച്ചാൽ പോലും സന്തോഷമേയുള്ളൂ എന്ന് ശുഭ്ര അനുരാഗിനോട് പറഞ്ഞിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
മുമ്പ് രണ്ടുതവണ വിവാഹിതനായിട്ടുള്ളയാളാണ് അനുരാഗ്. വിവാഹം കഴിച്ചില്ലെങ്കിലും തങ്ങൾ തമ്മിലുള്ള സ്നേഹത്തിന് യാതൊരു മാറ്റവും വരില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ശുഭ്രയ്ക്കും പരമ്പരാഗത വിവാഹസങ്കൽപ്പങ്ങളോട് താല്പര്യമില്ല.
"ഞങ്ങൾക്കിടയിൽ ഇപ്പോൾ ഉള്ള ഈ സന്തോഷം എനിക്ക് നഷ്ടപ്പെടുത്താൻ ആഗ്രഹമില്ല" അനുരാഗ് കൂട്ടിച്ചേർത്തു. പ്രായവ്യത്യാസത്തിന്റെ പേരിൽ സമൂഹത്തിൽ നിന്ന് വിമർശനങ്ങൾ ഉയർന്നപ്പോഴും, പരസ്പരമുള്ള വിശ്വാസവും സ്നേഹവും മുൻനിർത്തി സന്തോഷകരമായി മുന്നോട്ട് പോകുകയാണ് ദമ്പതികൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anurag Kashyap and Shubhra Shetty share a 20-year age gap., They have been in a solid relationship for the past 11 years., Anurag initially had concerns about the age gap and societal opinions., Both partners do not believe in conventional marriage concepts.
Published: 20 Aug 2026, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented