2007 ഏപ്രിൽ 20-നാണ് ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും വിവാഹിതരായത്. 2011-ൽ അവർക്കൊരു കുഞ്ഞുണ്ടാവുകയും ചെയ്തു, ആരാധ്യ ബച്ചൻ. തങ്ങളുടെ വിവാഹത്തിന്റെ 19-ാം വാർഷികം ഈയിടെയാണ് അഭിഷേകും ഐശ്വര്യയും ആഘോഷിച്ചത്. വിവാഹവാർഷികദിവസം മകൾക്കൊപ്പമുള്ള മനോഹരമായൊരു ചിത്രം ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ ഐശ്വര്യയുമായുള്ള ബന്ധത്തെക്കുറിച്ചും വിജയകരമായ ദാമ്പത്യബന്ധത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ് അഭിഷേക്. ഡെക്കാൻ ക്രോണിക്കിളുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഭിഷേക്.
2000-ൽ പുറത്തിറങ്ങിയ 'ധായ് അക്ഷർ പ്രേം കേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താൻ ആദ്യമായി ഐശ്വര്യയെ കണ്ടുമുട്ടിയതെന്ന് അഭിഷേക് വെളിപ്പെടുത്തി. എന്നാൽ, ആ സമയത്ത്, ഐശ്വര്യ തന്റെ ആത്മമിത്രമാകുമെന്ന് താൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ജെ.പി.ദത്തയുടെ 'ഉമ്രാവു ജാനി'ന്റെ സെറ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്.
''ഗുരു എന്ന ചിത്രം റിലീസ് ചെയ്ത് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഞങ്ങൾ വിവാഹിതരായത്. ഗുരു സംവിധാനം ചെയ്ത മണിരത്‌നം ഞങ്ങൾക്ക് രണ്ടുപേർക്കും പ്രിയപ്പെട്ടവനാണ്. അദ്ദേഹത്തെ ഞങ്ങൾ ഒരു പ്രിയ സുഹൃത്തും ഗോഡ്ഫാദറുമായാണ് കണക്കാക്കുന്നത്. ഇന്ന്, ആഷ് എന്റെ മകളുടെ അമ്മ മാത്രമല്ല, എന്റെ സോൾമേറ്റ് കൂടിയാണ്. ആരാധ്യയെ ശരിയായ മൂല്യങ്ങളിൽ വളർത്തിയതിനുള്ള പൂർണ്ണമായ ക്രെഡിറ്റ് അവൾക്കാണ്. ഞങ്ങളുടെ പത്തൊൻപത് വർഷത്തെ ദാമ്പത്യം ഒരു സ്വപ്‌നം പോലെയായിരുന്നു. ഞങ്ങളുടെ ഇരുപതാം വാർഷികത്തിന് എനിക്ക് വലിയ പദ്ധതികളുണ്ട്, പക്ഷേ ഇപ്പോൾ ഞാൻ അതിനെക്കുറിച്ച് നിങ്ങളോട് പറയുന്നില്ല''.
തങ്ങളുടെ വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യം താരം പങ്കുവെക്കുകയും ചെയ്തു. ''എല്ലാ രാത്രിയും ഉറങ്ങുന്നതിനുമുമ്പ്, നിങ്ങളുടെ ഭാര്യയോട് മൂന്ന് തവണ 'സോറി' എന്ന് പറയുക''. ധൂം 2, സർക്കാർ രാജ്, ബണ്ടി ഔർ ബാബ്ലി, കുച്ച് നാ കഹോ, രാവൺ എന്നീ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
താരങ്ങൾ വിവാഹമോചിതരാവുകയാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ കുറച്ചുകാലമായി വളരെ സജീവമായിരുന്നു. പല പരിപാടികളിലും ഇരുവരും വെവ്വേറെ പങ്കെടുത്തത് ആ അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു. അപ്പോഴും ഗോസിപ്പുകളോട് താരങ്ങൾ പ്രതികരിച്ചിരുന്നില്ല. പുറകെ ചില സ്വകാര്യചടങ്ങുകളിൽ ഒരുമിച്ച് പങ്കെടുത്ത് അവർക്കുള്ള മറുപടിയും താരങ്ങൾ നൽകി. 2023-ൽ പുറത്തിറങ്ങിയ 'പൊന്നിയിൻ സെൽവനി'ലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. 'രാജാ ശിവജി', 'കിങ്' എന്നീ ചിത്രങ്ങളാണ് അഭിഷേകിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Celebration of 19 years of marriage between Abhishek Bachchan and Aishwarya Rai. Abhishek credits Aishwarya for raising their daughter Aaradhya with strong values. The couple's secret to a long marriage is apologizing three times before sleep.
Published: 23 Apr 2026, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented