
ചരിത്രത്തിലെ പ്രശസ്തരായ ചില ആളുകളുടെ മീശയ്ക്കും അത്ര തന്നെ ആരാധകരുണ്ട്. പേടിപ്പിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയ മീശകള്‍. അത്തരം ചില മീശകളെക്കുറിച്ചറിയാം.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍- പറന്നുകിടക്കുന്ന മുടിയും മനോഹരമായ മീശയുമാണ് ഐന്‍സ്റ്റീന്റേത്. മുടിമുറിച്ച് ഭംഗിയായി വെക്കുന്ന ശീലമായിരുന്നു അദ്ദേഹത്തിന്റേത്. മകന്‍ ജനിച്ചശേഷം മുടിചീകുകയും മുറിക്കുകയും ചെയ്യുന്നതൊഴിവാക്കി. ഒരുപാട് വളര്‍ന്നുവരുമ്പോള്‍ ഭാര്യയാണ് അത് വെട്ടിയൊതുക്കിയിരുന്നത്. അതിനൊപ്പം ബുഷ് പോലെ കിടക്കുന്ന മീശയും. വാള്‍റസ് എന്നാണ് ആ മീശയുടെ പേര്. കട്ടിയുള്ള, ഇടതൂര്‍ന്ന്, താഴേക്ക് വളര്‍ന്നുകിടക്കുന്ന മീശയാണത്.
സാല്‍വഡോര്‍ ഡാലി- പ്രശസ്ത സ്പാനിഷ് ചിത്രകാരനായ ഡാലിയുടെ മീശയും വളരെ പ്രശസ്തമാണ്. നേര്‍ത്ത മീശയാണിത്. അറ്റം വാക്‌സ് പുരട്ടി കൂര്‍പ്പിച്ചുവെച്ചിരിക്കുന്നു. രണ്ടറ്റവും കുത്തനെ മുകളിലേക്കാണ് നില്‍ക്കുന്നത്. ഡാലി മീശയെന്നാണ് ഇതിപ്പോള്‍ അറിയപ്പെടുന്നത്. ഈ മീശയെക്കുറിച്ച് ഡാലി ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു മനുഷ്യന്റെ മീശയെക്കുറിച്ചുള്ള ഏകപുസ്തകവും അതാണെന്ന് പറയപ്പെടുന്നു.
1989-ലാണ് ഡാലി മരിക്കുന്നത്. 2017-ല്‍ ഒരു സ്ത്രീ കോടതിയെ സമീപിച്ചു. തന്റെ അമ്മയും ഡാലിയും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നും താനവരുടെ മകളാണെന്നുമായിരുന്നു അവരുടെ അവകാശവാദം. ഈ കേസിന്റെ ഭാഗമായി ഡാലിയുടെ മൃതദേഹം പുറത്തെടുക്കേണ്ടി വന്നു. അതിനായി നിയോഗിക്കപ്പെട്ടവര്‍ പറഞ്ഞ കാര്യം ആരെയും അദ്ഭുതപ്പെടുത്തും, അത്രയും വര്‍ഷങ്ങള്‍ക്കുശേഷവും മീശ യാതൊരു കേടുപാടും കൂടാതെ അതേപോലെ തന്നെയിരിപ്പുണ്ടായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്.

ചാര്‍ളി ചാപ്ലിന്‍- ലോകത്തെ കുടുകുടെ ചിരിപ്പിച്ച ചാപ്ലിന്‍. 'ദ ട്രാമ്പ്' എന്ന സിനിമയാണ് ചാപ്ലിനെ പ്രശസ്തനാക്കിയത്. വലിയ കറുത്ത പാന്റും ഷൂസും തൊപ്പിയും ഒപ്പം ആ മീശയുമില്ലാതെ ചാപ്ലിനെ ആരും കണ്ടിട്ടുണ്ടാവില്ല. ടൂത്ത് ബ്രഷ് മീശയെന്നാണ് ചാപ്ലിന്റെ മീശയുടെ പേര്. പില്‍ക്കാലത്ത് ചാപ്ലിന്‍ മീശയെന്നും അറിയപ്പെട്ടു. ബ്രഷിന്റെ ബ്രസിലുകള്‍ പോലെയുള്ളതിനാലാണ് ഈ പേര് വന്നത്.
19-ാം നൂറ്റാണ്ടില്‍ അമേരിക്കയിലാണിത് പ്രചാരത്തിലായത്. പതുക്കെ ജര്‍മനിയിലേക്കും വ്യാപിച്ചു. 'ദ ട്രാമ്പി'ലാണ് ചാപ്ലിന്‍ ആദ്യമായി ആ മീശയിലെത്തുന്നത്. ഹിറ്റ്‌ലറിനും ടൂത്ത് ബ്രഷ് മീശ തന്നെയായിരുന്നു. ചാപ്ലിന്റെ മീശ ഹിറ്റ്‌ലര്‍ അനുകരിച്ചതാണെന്നും നേരെ തിരിച്ചാണെന്നും വാദങ്ങളുണ്ട്. എന്തായാലും രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ ഈ മീശ പലരും മനപൂര്‍വം ഒഴിവാക്കി. ഹിറ്റ്‌ലറുമായി ഈ മീശയ്ക്കുള്ള ബന്ധം തന്നെ കാരണം.

ഹള്‍ക്ക് ഹോഗന്‍- പ്രൊഫഷണല്‍ ഗുസ്തിക്കാരനും നടനുമായ ഹള്‍ക്ക് ഹോഗന്‍. ഹള്‍ക്കിനെ കാണുമ്പോള്‍ ആദ്യം ശ്രദ്ധിക്കുക ആ മീശ തന്നെയായിരിക്കും. 'ഹോര്‍സ് ഷൂ' മീശയെന്നാണിത് അറിയപ്പെടുന്നത്. ബൈക്കര്‍ മീശ എന്നും ഇതിനെ വിളിക്കുന്നു. ഏകദേശം കുതിരലാടത്തിന്റെ ആകൃതിയിലാണ് ഈ മീശ വളര്‍ത്തുന്നത്. അതുകൊണ്ടാണ് ഇങ്ങനൊരു പേര്.
Content Highlights: trademark moustache and people
Published: 09 Nov 2024, 11:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented