ഇത്തവണത്തെ ബോംബെ ടൈംസ് ഫാഷൻ വീക്കിന്റെ അവസാനദിനത്തിൽ തിളങ്ങിയത് മുൻ മിസ് യൂണിവേഴ്സും നടിയുമായ സുസ്മിത സെന്നാണ്. സുസ്മിതയുടെ ചടുലമായ റാംപ് വാക്ക് ആരാധകരുടെ മനംകവർന്നു. ഡിസൈനർ സൊനാലി ജെയ്ൻ ഡിസൈൻ ചെയ്ത, കറുപ്പും സ്വർണനിറവുമുള്ള ലഹങ്കയായിരുന്നു അവരുടെ വേഷം. അതിനൊപ്പം നെക്‌ലേസും സ്റ്റൈൽ ചെയ്ത സുസ്മിത കമ്മലുകൾ ഉപയോഗിച്ചിരുന്നില്ല.
സുസ്മിതയുടെ നടത്തം വളരെ ബോൾഡായിരുന്നെന്ന് ആരാധകർ പറയുന്നു. റാമ്പ് വാക്കിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. അടുത്തിടെ പാരീസ് ഫാഷൻ വീക്കിൽ നടിയും മുൻ ലോകസുന്ദരിയുമായ ഐശ്വര്യ റായ് റാംപ് വാക്ക് നടത്തിയിരുന്നു. ഐശ്വര്യയുടെയും സുസ്മിതയുടെയും പ്രകടനങ്ങൾ തമ്മിൽ താരതമ്യം ചെയ്യുകയാണ് ആരാധകരിപ്പോൾ. ഐശ്വര്യയുടെ റാംപ് വാക്കിനേക്കാൾ മനോഹരമായിരുന്നു സുസ്മിതയുടേതെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടത്.
റാംപ് വാക്കിനിടയിൽ മനോഹരമായ പല പോസുകളും സുസ്മിത നൽകിയിരുന്നു. അതേസമയം, റാംപ് വാക്കിൻ്റെ കാര്യത്തിൽ നടി കങ്കണ റണാവത്ത് സുസ്മിതയെയാണ് പിന്തുടരുന്നതെന്ന് ആരാധകരിൽ ചിലർ പറഞ്ഞു. സുസ്മിത സുന്ദരിയാണെന്നും റാംപ് ക്വീൻ ആണെന്നും കമന്റുകൾ നീണ്ടു. അതേസമയം, ചിലർ സുസ്മിതയെ വില്ലൻ കഥാപാത്രങ്ങളോടും ഉപമിച്ചിട്ടുണ്ട്. ഉർവശി റൗട്ടേല, ചിത്രാംഗദ സിങ്, ഹുമ ഖുറേഷി, നീൽ നിതിൻ മുകേഷ് തുടങ്ങിയവരും ഫാഷൻ വീക്കിന്റെ ഭാഗമായി.
സുസ്മിതയും ഐശ്വര്യയും ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തിരുന്നു. 1994-ൽ, മിസ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി സുസ്മിത മാറി. ഫസ്റ്റ് റണ്ണറപ്പായിരുന്ന ഐശ്വര്യ അതേ വർഷം തന്നെ മിസ് വേൾഡ് കിരീടം നേടി.
ത്രില്ലർ ഡ്രാമയായ 'ആര്യ'യിലാണ് സുസ്മിത അവസാനമായി അഭിനയിച്ചത്. മണിരത്‌നത്തിൻ്റെ 'പൊന്നിയിൻ സെൽവൻ: II' ആയിരുന്നു ഐശ്വര്യയുടെ അവസാന ചിത്രം. അടുത്ത പ്രോജക്റ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sushmita Sen wows at Bombay Times Fashion Week in a black & gold lehenga. Fans declare her ramp walk superior to Aishwarya Rai`s, with Kangana Ranaut as runner-up.
Published: 06 Oct 2025, 04:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented