ഡൽഹിയിലെ പ്രമുഖ വ്യവസായിയായ സഞ്ജയ് പാസിയുടെ ഭാര്യയെന്നതിലുപരി സാമൂഹ്യപ്രവർത്തകയും സംരംഭകയും കൂടിയാണ് ശാലിനി പാസി. ശാലിനി പാസി ആർട്ട് ഫൗണ്ടേഷന്റെ സ്ഥാപകയുമാണ് അവർ. കലാപ്രവർത്തനങ്ങളിലൂടെ പിന്നാക്കാവസ്ഥയിലുള്ള കുട്ടികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
നെറ്റ്ഫ്‌ളിക്‌സ് സീരീസായ 'Fabulous Lives Vs Bollywood Wives' എന്ന പരിപാടിയിലൂടെ അവർ കൂടുതൽ ജനപ്രിയയായി. ഹിന്ദി ബിഗ് ബോസിലെ 18-ാം സീസണിൽ വൈൽഡ് കാർഡ് മത്സരാർഥിയായി പങ്കെടുക്കുകയും ചെയ്തിരുന്നു. അവരുടെ സ്റ്റൈലിനെയും ആളുകൾ പ്രകീർത്തിക്കാറുണ്ട്. എല്ലാ പൊതുപരിപാടികളിലും സ്റ്റൈലിഷായിട്ട് മാത്രമേ അവർ പ്രത്യക്ഷപ്പെടാറുള്ളൂ.
ന്യൂയോർക്കിൽ നടക്കുന്ന 53-ാമത് ഇന്റർനാഷണൽ എമ്മി അവാർഡ്‌സിലെ റെഡ് കാർപ്പറ്റിലെത്തിയപ്പോഴും ശാലിനി ആ പതിവ് തെറ്റിച്ചില്ല. ഷിമ്മറിങ് ഫാബ്രിക്കിലുള്ള ഹാൾട്ടർ നെക്ക് ഗൗണാണ് അവർ ധരിച്ചത്. അതിനൊപ്പം ഡ്രോപ് ഇയർറിങ്ങും ബ്രേസ്‌ലെറ്റുമാണ് അവർ അണിഞ്ഞത്. എന്നാൽ, ഇത്തവണ അവരുടെ വസ്ത്രത്തേക്കാൾ ശ്രദ്ധപിടിച്ചുപറ്റിയത് അവരുടെ കൈയിലുള്ള ക്ലെച്ച് പേഴ്‌സാണ്. ജൂഡിത്ത് ലീബറിൽനിന്നുള്ള സിൽവർ ഫ്രോഗ് ക്ലെച്ച് വസ്ത്രത്തിന് കൂടുതൽ ഭംഗി നൽകി. ബ്രാൻഡിന്റെ വെബ്‌സൈറ്റ് പ്രകാരം ഈ ക്ലെച്ചിന് 5.3 ലക്ഷം രൂപയാണ്.
ശാലിനിയെ സംബന്ധിച്ചിടത്തോളം ക്ലെച്ചുകൾ വെറും ആക്‌സസറിയല്ല, അവരുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന കലാസൃഷ്ടികളാണ്. അതുകൊണ്ടാണ് അപൂർവമായ ക്ലെച്ച് പേഴ്‌സുകൾ തന്നെ അവർ തിരഞ്ഞെടുക്കുന്നത്. പക്ഷികളും പട്ടികളും മത്സ്യങ്ങളും സ്റ്റാർഫിഷുകളും വരെ ക്ലെച്ചിൽ സ്ഥാനംപിടിക്കുന്നു.
ജൂഡിത്ത് ബീബർ ക്ലെച്ച് പേഴ്‌സുകളുടെ ആരാധികയാണ് ശാലിനി. നേരത്തെയും അവർ ജൂഡിത്ത് ലീബർ കളക്ഷനിൽനിന്നുള്ള ക്ലെച്ചുകൾ ഉപയോഗിച്ചിട്ടുണ്ട്. അരയന്നത്തിന്റെ മാതൃകയിലുള്ള ഒരു ക്ലെച്ച് നേരത്തെ ആളുകളുടെ ശ്രദ്ധനേടിയിരുന്നു. 54 ലക്ഷം രൂപയാണതിന് വില കണക്കാക്കപ്പെടുന്നത്. ക്യാമറയുടെ ആകൃതിയിലുള്ള, ഷാംപെയ്ൻ ക്രിസ്റ്റലുകൾ പിടിപ്പിച്ച മറ്റൊരു ക്ലെച്ചും ശാലിനി ഒരിക്കൽ ഉപയോഗിച്ചിട്ടുണ്ട്. 5 ലക്ഷമാണ് അതിന്റെ വില. റെട്രോ മൊബൈലിന്റെ ആകൃതിയിലുള്ള ഒരു ക്ലെച്ച് കൈയിൽ പിടിച്ചാണ് ഒരു ചടങ്ങിൽ ശാലിനി പങ്കെടുത്തത്. ആ ക്ലെച്ചിന് ഏകദേശം ആറു ലക്ഷം രൂപ വരും. മറ്റൊരിക്കൽ അവരെത്തിയത് വിന്റേജ് ടെലിവിഷൻ മാതൃകയിലുള്ള ക്ലെച്ച് പേഴ്‌സുമായിട്ടാണ്. 8.3 ലക്ഷം രൂപയാണ് വില വരുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Shalini Passi`s stunning collection of designer clutch bags, featuring unique designs and high price tags. From frog to swan motifs, her accessories are true art
Published: 25 Nov 2025, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented