സിവില്‍ എന്‍ജിനീയറിങ് ജോലിക്കിടെ പാര്‍ട്ട് ടൈം ആയി തുടങ്ങിയ സംരംഭം. വസ്ത്രങ്ങളോടും നൂലിഴകളോടും തോന്നിയ കൗതുകത്തെ വരുമാനമാര്‍ഗമാക്കിയ സോഫിയ എബ്രഹാം. ആറു വര്‍ഷത്തെ എന്‍ജീനിയറിങ് കരിയര്‍ ഉപേക്ഷിച്ച് തന്റെ സിഗ്‌നേച്ചര്‍ എംബ്രോയ്ഡറിയായ സഖി സ്യൂ ഇന്‍സ്‌റ്റൈല്‍ ബൊട്ടീക്കിലേക്കെത്താന്‍ ഈ കൊച്ചിക്കാരിക്ക് അധികം സമയം വേണ്ടിവന്നില്ല. ഇന്‍സ്റ്റാഗ്രാമില്‍ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള sakhisewinstyle ഇന്ന് അറുപതിലധികം സ്റ്റാഫുകളുള്ള കലൂരിലെ മികച്ച വസ്ത്രശേഖരം കൂടിയാണ്. ഇന്ത്യയ്ക്കകത്ത് എവിടെയും അവരുടെ സംസ്‌കാരത്തിനും ആവശ്യത്തിനുമനുസരിച്ച് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് എത്തിക്കുകയാണ് സഖി സ്യൂ ഇന്‍സ്‌റ്റൈലിലൂടെ സോഫിയ.
സംരംഭത്തിലേക്കുള്ള ചുവടുവെയ്പ്പ്
എന്‍ജീനിയറിങ്ങായിരുന്നു കരിയര്‍ ചോയ്‌സ് എങ്കിലും ഫാഷന്‍ ഡിസൈനിങ്ങിനോട് എപ്പോഴോ ഇഷ്ടം തോന്നിയിരുന്നു. ആറ് വര്‍ഷം ഒരു കോര്‍പ്പറേറ്റ് കമ്പനിയില്‍ ജോലി ചെയ്തതിനാല്‍, മാനേജ്‌മെന്റിനെക്കുറിച്ച് കഴിയുന്നതെല്ലാം പഠിച്ചു. ഒരു സംരംഭം തുടങ്ങാന്‍ കഴിയുമെന്ന ആത്മവിശ്വാസം കൈവന്നു. കുടുംബത്തിന്റെ പിന്തുണയോടെ ബൊട്ടീക്ക് ആരംഭിച്ചു. തുടക്കത്തില്‍ ഒറ്റയ്ക്കായിരുന്നു എല്ലാം ചെയ്തിരുന്നത്. പിന്നെയത് ഡിസൈനേഴ്സിന്റെ സഹായത്തോടെ കസറ്റമേഴ്സിന്റെ ആവശ്യാനുസരണം വസ്ത്രങ്ങള്‍ ചെയ്തുകൊടുക്കാന്‍ തുടങ്ങി. ഓണ്‍ലൈന്‍ വഴിയാണ് സഖിയുടെ പ്രചാരണം എല്ലാവരിലേക്കും എത്തിയത്. കോവിഡ് സമയത്ത് ഓണ്‍ലൈന്‍ വഴി വസ്ത്രങ്ങള്‍ ഡിസ്പ്ലേ ചെയ്യുന്ന രീതിയിലേക്ക് മാറി.
നാല് പ്രൊഡക്ഷന്‍ യൂണിറ്റുകളുള്ള സഖി ഇന്ന് കലൂരിലെ 3500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റോറിലൂടെ സഖി ബ്രാന്‍ഡിന്റെ മൊത്തവിപണന ശൃംഖലയായി. ഒപ്പം സോഷ്യല്‍മീഡിയ വഴിയും സഖി സ്യൂ ഇന്‍സ്റ്റൈല്‍ ഔദ്യോഗിക വെബ്സൈറ്റ് വഴിയും (www.sakhicollections.com) വിപണനം നടക്കുന്നു. മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം സഖിയിലൂടെ വസ്ത്രങ്ങള്‍ എത്തുന്നുണ്ട്.
സഖിയുടെ പ്രത്യേകത
സമ്പൂര്‍ണ്ണ ഉപഭോക്തൃ സംതൃപ്തിയും സിഗ്നേച്ചര്‍ എംബ്രോയ്ഡറി ശൈലികളുമാണ് സഖിയെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. വിവാഹദിനത്തില്‍ വ്യത്യസ്തയാകാനും വിശേഷദിവസങ്ങളില്‍ അണിഞ്ഞൊരുങ്ങാനും സഖി നിങ്ങള്‍ക്കൊപ്പമുണ്ട്. ഉപഭോക്താക്കളുടെ അളവിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഖിയിലൂടെ സാധിക്കുന്നു. നിറത്തിന് യോജിച്ച വസ്ത്രങ്ങള്‍ തയ്യാറാക്കി നല്‍കുന്ന സഖി ഉപഭോക്താവിന്റെ സംതൃപ്തിക്ക് മൂന്‍തൂക്കം നല്‍കുന്നു. കസ്റ്റമൈസേഷന് പുറമേ മൊത്തവിപണനശൃംഖലയായി മാറിയ സഖി ബ്രാന്‍ഡിലൂടെ വ്യത്യസ്തശൈലിയില്‍ തുന്നിച്ചേര്‍ത്ത എംബ്രോയിഡറി വര്‍ക്കുകളും ലഭ്യമാണ്. കാഷ്വല്‍ കുര്‍ത്തികളും സാരികളുമടക്കം സീസണുകള്‍ക്കനുസരിച്ച് അനുയോജ്യമായ വസ്ത്രശേഖരങ്ങളാണ് സഖി ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ കളക്ഷനുകള്‍ കാണാന്‍ sakhisewinstyle എന്ന ഇന്‍സ്റ്റഗ്രാം പേജ് സന്ദര്‍ശിക്കൂ.
Content Highlights: sakhisewinstyle sofia abraham fashion boutique
Published: 07 Jan 2024, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented