തന്റെ ഇഷ്ടങ്ങളില്‍ കൃത്യമായ നിഷ്‌കര്‍ഷത പുലര്‍ത്തിയ വ്യക്തിയായിരുന്നു എലിസബത്ത് രാജ്ഞി. സ്വന്തമായി മേക്കപ്പ് ചെയ്തിരുന്ന, എല്ലാ വൈകുന്നേരവും മുടങ്ങാതെ ഐസും നാരങ്ങയും ചേര്‍ത്ത ജിന്‍ ആന്‍ഡ് ഡുബോണെ ആസ്വദിച്ചിരുന്ന വ്യക്തി. 50 വര്‍ഷത്തിലേറെ ബ്രിട്ടീഷ് ബ്രാന്‍ഡായ അനല്ലോ & ഡേവിഡ് തയ്യാറാക്കിയ ഹീലുകളാണ് അവര്‍ ഉപയോഗിച്ചിരുന്നത്. ഇതുപോലെ ബ്രാന്‍ഡിനോടുള്ള ആത്മാര്‍ത്ഥത തന്റെ ഹാന്‍ഡ്ബാഗിന്റെ കാര്യത്തിലും രാജ്ഞി പുലര്‍ത്തി. ഏഴ് പതിറ്റാണ്ട് നീണ്ട അവരുടെ ഭരണകാലത്ത് എലിസബത്ത് രാജ്ഞിയുമായി പരസ്യമായി ബന്ധമുണ്ടായിരുന്ന ഒരേയൊരു ഹാന്‍ഡ്ബാഗ് ബ്രാന്‍ഡ് ലോനര്‍ ആയിരുന്നു.
ഹാന്‍ഡ്ബാഗില്ലാതെ രാജ്ഞിയ അപൂര്‍വ്വമായി മാത്രമേ ലോകം കണ്ടിട്ടുള്ളൂ. അതും ലാനര്‍ ലണ്ടന്‍ പഴ്‌സുകളില്ലാതെ. 2022 സെപ്റ്റംബര്‍ 6-ന് ബാല്‍മോറല്‍ കൊട്ടാരത്തില്‍ വെച്ച്, മരണത്തിന് വെറും രണ്ട് ദിവസം മുമ്പെടുത്ത അവരുടെ അവസാനത്തെ ഔദ്യോഗിക ഫോട്ടോയില്‍ പോലും ലോനര്‍ ഹാന്‍ഡ്ബാഗ് കാണാം. ബക്കിംഗ്ഹാം കൊട്ടാരത്തിലൂടെ നടക്കുമ്പോഴും ടിവി കാണാന്‍ ഇരിക്കുമ്പോഴും രാജ്ഞി തന്റെ ഹാന്‍ഡ്ബാഗ് കൂടെ കരുതിയിരുന്നു. ലോനര്‍ ലണ്ടന്റെ സിഇഒ ആയ ജെറാള്‍ഡ് ബോഡ്മറോട് അവര്‍ ഒരിക്കല്‍ പറഞ്ഞു, 'ഹാന്‍ഡ്ബാഗില്ലെങ്കില്‍ പൂര്‍ണ്ണമായി വസ്ത്രം ധരിച്ചതായി തോന്നില്ല.'
1940-ല്‍ സാം ലോനര്‍ സ്ഥാപിച്ച ലോനര്‍ ലണ്ടന് 1968-ലാണ് റോയല്‍ വാറന്റ് (രാജകീയ അംഗീകാരം) ലഭിച്ചത്. ബോഡ്മര്‍ 1981-ല്‍ കമ്പനി ഏറ്റെടുക്കുകയും രാജ്ഞിയുടെ ചില പഴ്‌സുകള്‍ രൂപകല്‍പ്പന ചെയ്യുകയും ചെയ്തു. റോയല്‍, ട്രാവിയാറ്റ എന്നിവയായിരുന്നു അവരുടെ ഇഷ്ടപ്പെട്ട മോഡലുകള്‍. ഇതില്‍ രണ്ടാമത്തേത് 1989-ലാണ് പുറത്തിറങ്ങിയത്. താമസിയാതെ ലോകമെമ്പാടും അവരുടെ പ്രിയപ്പെട്ട ബാഗായി അത് അറിയപ്പെട്ടു. ചാള്‍സ് മൂന്നാമന്‍ രാജാവ് ഉള്‍പ്പെടെയുള്ള അവരുടെ മക്കളും ലോനര്‍ ബാഗുകള്‍ സമ്മാനിച്ചിരുന്നു. 1950-കളില്‍ രാജ്ഞിയുടെ അമ്മയാണ് അവര്‍ക്ക് ആദ്യത്തെ ലോനര്‍ ബാഗ് സമ്മാനിച്ചത് എന്നാണ് പറയപ്പെടുന്നത്. ബോഡ്മറും റോയല്‍ ഫാഷന്‍ വിദഗ്ദ്ധയായ എലിസബത്ത് വൈല്‍ഡും അഭിപ്രായപ്പെടുന്നത് രാജ്ഞിയുടെ ലോനറിനോടുള്ള ഇഷ്ടം അധികാരത്തിലെത്തിയ ആദ്യ വര്‍ഷങ്ങള്‍ മുതല്‍ തുടങ്ങിയതാണ് എന്നാണ്. 1991-ല്‍ ബര്‍മിംഗ്ഹാമിന് പുറത്തുള്ള വാള്‍സാളിലെ ലോനര്‍ ഫാക്ടറി രാജ്ഞി സന്ദര്‍ശിച്ചിരുന്നു.
ലോനര്‍ ബാഗുകള്‍ പല നിറങ്ങളിലും ഫിനിഷുകളിലും ലഭ്യമാണെങ്കിലും, രാജ്ഞി സാധാരണയായി കറുപ്പ്, വെളുപ്പ്, ബീജ് തുടങ്ങിയ നിറങ്ങളാണ് തിരഞ്ഞെടുത്തിരുന്നത്. ബ്ലാക്ക് പേറ്റന്റ് മോഡലുകളോടായിരുന്നു അവര്‍ക്ക് ഏറെ പ്രിയം. ചില അവസരങ്ങളില്‍ അവര്‍ ശൈലി മാറ്റുകയും ചെയ്തു. 2011-ല്‍ വെയില്‍സിലെ പ്രിന്‍സിന്റെയും പ്രിന്‍സസ്സിന്റെയും വിവാഹത്തിന്, തന്റെ ഇളം മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിന് ചേരുന്ന ബീജ് നിറത്തിലുള്ള ഒരു ലോനര്‍ ഹാന്‍ഡ്ബാഗ് അവര്‍ പ്രത്യേകം ഓര്‍ഡര്‍ ചെയ്ത് വാങ്ങിച്ചിരുന്നു. ഈ ഓര്‍ഡര്‍ ലോനറിന്റെ വെബ്‌സൈറ്റ് ക്രാഷാകാനും വില്‍പ്പന കുതിച്ചുയരാനും കാരണമായി.
ഹാന്‍ഡ്ബാഗുകളില്‍ സൗകര്യത്തിലായി അവര്‍ മാറ്റങ്ങള്‍ വരുത്തി: ബാഗിനോട് ചേര്‍ന്നുള്ള കോയിന്‍ പഴ്‌സുകള്‍, വലിയ അറകള്‍, അധിക പോക്കറ്റുകള്‍, നീളമുള്ള കൈപ്പിടികള്‍... അങ്ങനെയങ്ങനെ. ഔദ്യോഗിക പരിപാടികളില്‍ ഹസ്തദാനം എളുപ്പമാക്കുന്നതിനായിരുന്നു നീളമുള്ള കൈപ്പിടികള്‍. അവസാന വര്‍ഷങ്ങളില്‍, ഭാരം കുറഞ്ഞ ബാഗുകളാണ് അവര്‍ക്ക് വേണ്ടിയിരുന്നത്. ഉള്ളില്‍ ലോഹ ചട്ടക്കൂടുള്ളതും എളുപ്പത്തില്‍ തുറക്കാവുന്നതുമായ, ഭാരം കുറഞ്ഞ ട്യുറാന്‍ഡോട്ട് മോഡല്‍ ഇതില്‍ ഉള്‍പ്പെടുന്നു. രാജ്ഞിക്കായി പ്രത്യേകം നിര്‍മ്മിച്ച ചില ഡിസൈനുകള്‍ ഒരിക്കലും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നില്ല.
2022-ല്‍ രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോനര്‍ ഒരു പ്രത്യേക ജൂബിലി കളക്ഷന്‍ പുറത്തിറക്കി. കടും പര്‍പ്പിള്‍ മുതല്‍ കറുപ്പ് വരെയുള്ള ആറ് നിറങ്ങളില്‍ പരിമിതമായ എണ്ണത്തില്‍ നിര്‍മ്മിച്ച ഈ ഹാന്‍ഡ്ബാഗുകള്‍ക്ക് 4,315 ഡോളറായിരുന്നു വില. ഓരോ ലോനര്‍ ബാഗും കൈകൊണ്ട് നിര്‍മ്മിക്കുന്നതാണ്. ഇതിന് ഏകദേശം എട്ട് മണിക്കൂര്‍ സമയമെടുക്കും. ഇത് തന്നെയാണ് ബാഗുകളുടെ ഉയര്‍ന്ന വിലയ്ക്ക് കാരണം (ട്രാവിയാറ്റയ്ക്ക് ഇപ്പോള്‍ 2,090 പൗണ്ടിലധികം വിലയുണ്ട്).
കഥകള്‍ പ്രകാരം രാജ്ഞിയുടെ കൈവശം 200-ലധികം ലോനര്‍ ബാഗുകള്‍ ഉണ്ടായിരുന്നു. ഇവയെല്ലാം പതിറ്റാണ്ടുകളോളം ഉപയോഗിച്ചവയാണ്. ഇടയ്ക്കിടെ പുതിയവ വാങ്ങിയിരുന്നെങ്കിലും പഴയവ ഉപേക്ഷിച്ചിരുന്നില്ല. പ്രത്യേക ചടങ്ങുകള്‍ക്കായി മറ്റ് ബ്രാന്‍ഡുകളുടെ കസ്റ്റം-മെയ്ഡ് ഹാന്‍ഡ്ബാഗുകളും അവര്‍ ഉപയോഗിച്ചിരുന്നു, എന്നാല്‍ ഈ നിര്‍മ്മാതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the fascinating story behind Queen Elizabeth II`s beloved Launer handbags. Learn about her preferences, custom designs, and the decades-long royal connection.
Published: 24 Nov 2025, 02:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented