വീഡിയോ ജോക്കിയായാണ് (Video Jockey) ബോളിവുഡ് നടി റിയ ചക്രവർത്തി എന്റർടൈൻമെന്റ് രംഗത്തേക്ക് കടന്നുവരുന്നത്. കൗമാരപ്രായത്തിൽ കരിയർ തുടങ്ങി. അന്നൊക്കെ ഒട്ടേറെ സെലിബ്രേറ്റികളെ അവർ അഭിമുഖം ചെയ്തിട്ടുണ്ട്. പിന്നീട് അഭിനയത്തിലേക്കും ബിസിനസിലേക്കുമെല്ലാം കടക്കുകയായിരുന്നു. 17-ാം വയസ്സിൽ താൻ എംടിവിയിൽ വിജെ ആയാണ് കരിയർ തുടങ്ങിയതെന്നും അന്നത്തെ ശമ്പളം സൗന്ദര്യവർദ്ധക ചികിത്സകൾക്കായി ചെലവഴിച്ചെന്നും പറയുകയാണ് നടിയിപ്പോൾ. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ.
താൻ ആദ്യം കണ്ട സെലിബ്രിറ്റി ആരാണെന്ന് ചോദിച്ചപ്പോൾ, അത് സൽമാൻ ഖാൻ ആണെന്ന് റിയ വെളിപ്പെടുത്തി. അദ്ദേഹത്തെ അഭിമുഖം ചെയ്ത അനുഭവം ഓർത്തെടുത്തുകൊണ്ട് അവർ പറഞ്ഞു, “ഞാൻ എംടിവിയിൽ ഒരു വിജെ ആയിരുന്നു. അദ്ദേഹത്തിന്റെ അഭിമുഖം ചെയ്യാൻ എല്ലാവരുമെന്നെ അനുവദിച്ചു, എന്തുകൊണ്ടാണവർ എന്നോടിത്ര ദയ കാണിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല, എല്ലാവർക്കും ഭയമാണെന്നതായിരുന്നു കാരണമെന്ന് ഞാൻ പിന്നെ മനസ്സിലാക്കി. കാണാൻ ഭംഗിയുള്ളവരെ മാത്രം സംസാരിക്കാൻ അനുവദിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു."-അവർ പറഞ്ഞു.
Also Read
“ആ കാലത്ത് ഒരു വിജെക്ക് നല്ല പൈസ കിട്ടുമായിരുന്നു. 3 ലക്ഷം രൂപയായിരുന്നു എന്റെ അവസാന ശമ്പളമെന്ന് തോന്നുന്നു. എനിക്കന്ന് 17-18 വയസ്സേയുള്ളൂ. ഞാൻ വലിയ പണക്കാരിയാണെന്ന് സ്വയം തോന്നി. ഈ പണം മുഴുവൻ എന്റെ മുഖം ശരിയാക്കാൻ ഞാൻ ചെലവഴിച്ചു," അവർ പറഞ്ഞു.
താനും തന്റെ മുഖം ശരിയാക്കണോയെന്ന് തന്മയ് ചോദിച്ചപ്പോൾ, എല്ലാവരും അത് ചെയ്യണമെന്ന് റിയ മറുപടി നൽകി, കൂടാതെ സാങ്കേതികവിദ്യ ഇപ്പോൾ വേറെ ലെവലിലാണെന്നും അവർ കൂട്ടിച്ചേർത്തു.
2012-ൽ തെലുങ്ക് ചിത്രമായ 'തുനീഗ തുനീഗ'യിലൂടെയാണ് അവർ അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ബോളിവുഡിലുമെത്തി. നടൻ സുശാന്ത് സിങ് രജപുത്തിന്റെ കാമുകിയായിരുന്ന റിയ, അദ്ദേഹത്തിന്റെ ആത്മഹത്യക്കു പിന്നാലെ കേസുകളിൽ അകപ്പെട്ടിരുന്നു. പിന്നീട് കുറ്റവിമുക്തയായി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rhea Chakraborty earned Rs 3 lakh per month as an MTV VJ at age 17., She admitted to spending her early earnings on fixing her face., She discussed her interview experiences with Salman Khan and early career days., She is set to appear in the upcoming reality show The Traitors Season 2 on Prime Video.
Published: 12 Aug 2026, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented