പനിനീര്‍പ്പൂവിന്റെ,  മുല്ലപ്പൂവിന്റെ, ചെമ്പകത്തിന്റെ മണങ്ങള്‍...നാരങ്ങയുടെ, മുന്തിരിയുടെ മണങ്ങള്‍...പൂക്കളുടേയും പഴങ്ങളുടേയും സുഗന്ധമുള്ള പെര്‍ഫ്യൂമുകള്‍ക്ക് പ്രിയമേറുകയാണ്. പെര്‍ഫ്യൂമിന്റെ സുഗന്ധം കൂടുതല്‍ നേരം നില്‍ക്കാന്‍ ചില വിദ്യകളുണ്ട്. 

സ്ത്രീകള്‍ക്ക്: 

പൂക്കളുടെ മണമുള്ള പെര്‍ഫ്യൂമുകളാണ് സ്ത്രീകള്‍ക്ക് പൊതുവെ ഇഷ്ടം. ഇവയില്‍ കടുത്ത പൂമണമുള്ളവയും നേര്‍ത്ത പൂമണമുള്ളവയും ഉണ്ട്. ഇഷ്ടമുള്ളവ പരിശോധിച്ച് തെരഞ്ഞെടുക്കുക. ചിലര്‍ക്ക് നേര്‍ത്ത പഴങ്ങളുടെ മണമുള്ള പെര്‍ഫ്യൂമുകള്‍ പ്രിയമാണ്. ആസ്വദിച്ച് ഉപയോഗിക്കാവുന്നവയാണ് ഫ്രൂട്ടി പെര്‍ഫ്യൂമുകള്‍. സ്ത്രീകള്‍ക്കുള്ള ആരോമാറ്റിക് പെര്‍ഫ്യൂമുകളില്‍ റോസ്‌മേരി, ലാവെന്‍ഡര്‍, സേജ്, കുമിന്‍ തുടങ്ങിയ പൂമണങ്ങള്‍ വളരെ ആസ്വാദ്യകരമാണ്.

പുരുഷന്: 

നാരങ്ങയുടെ നേര്‍ത്ത മണമുള്ള പെര്‍ഫ്യൂമുകള്‍ പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നു. പുരുഷന്മാര്‍ക്കുള്ള പെര്‍ഫ്യൂമുകളില്‍ സിട്രസ്, അക്വാട്ടിക്, സ്‌പൈസി എന്നിങ്ങനെ അറിയപ്പെടുന്ന സുഗന്ധങ്ങള്‍ക്കാണ് പ്രാമുഖ്യം. മധുരനാരങ്ങ, ചെറുനാരങ്ങ, മുന്തിരി, പുതിന എന്നിവയുടെ മണങ്ങളുള്ള പെര്‍ഫ്യൂമുകള്‍ സിട്രസ് വിഭാഗത്തില്‍ വരുന്നു. പൂക്കളുടെ ഗന്ധമാണ് അക്വാട്ടിക്കില്‍ പെടുന്ന പെര്‍ഫ്യൂമുകള്‍ക്ക്. സ്‌പൈസി പെര്‍ഫ്യൂമുകള്‍ കടുത്ത മണമുള്ളവയാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ സമ്മിശ്രഗന്ധമുള്ള ഇവയും പുരുഷന്മാര്‍ക്ക് ഇഷ്ടപ്പെടും.

സുഗന്ധം നന്നായി ലഭിക്കാന്‍

  • ശരീരത്തില്‍ ചര്‍മ്മമാണ് സുഗന്ധത്തെ ഏറ്റവുമധികം ആവാഹിക്കുന്ന ഇടം. മറ്റു അവയവങ്ങളെ അപേക്ഷിച്ച് മൃദുലമാണ് കഴുത്ത്. കഴുത്തില്‍ പെര്‍ഫ്യൂമടിച്ചുനോക്കൂ. ഫലം കിട്ടും. 
  • പെര്‍ഫ്യൂമിന്റെ മണം നിലനില്‍ക്കുന്ന മറ്റൊരു ഇടം കൈമുട്ടുകള്‍ക്കുള്ളിലാണ്. 6-9 ഇഞ്ച് അകലത്ത് നിന്ന് നെഞ്ചിലേക്ക് സ്‌പ്രേ ചെയ്യുക. വസ്ത്രത്തിനും ചര്‍മ്മത്തിനുമിടയില്‍ സുഗന്ധം നിറയും. 
  • ഒരിക്കലും സുഗന്ധദ്രാവകങ്ങള്‍ ചര്‍മ്മത്തില്‍ അമര്‍ത്തി തിരുമ്മരുത്. അങ്ങനെ ചെയ്യുമ്പോള്‍ ഫലം കിട്ടാതെ പോയേക്കും.
  • പൊതുവെ എണ്ണമയമുള്ള ചര്‍മ്മമുള്ളവരില്‍ പെര്‍ഫ്യൂം എളുപ്പം ഫലിക്കും. വരണ്ട ചര്‍മ്മമാണെങ്കില്‍ കാതുകള്‍ക്ക് പിന്നില്‍ സ്‌പ്രേ ചെയ്യുക. ആ ഭാഗം പൊതുവെ എല്ലാത്തരം ചര്‍മ്മക്കാരിലും എണ്ണമയമുള്ളതായിരിക്കും. 
  • സ്‌പ്രേ ചെയ്യുന്നതിന് മുന്‍പ് മോയിസ്ചറൈസര്‍ പുരട്ടുന്നത് നന്നാവും.
  • തലമുടിയില്‍ പെര്‍ഫ്യൂം സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്. പെര്‍ഫ്യൂം പുരണ്ട മുടിയിഴകളില്‍ മണം കൂടുതല്‍നേരം നില
  • നില്‍ക്കും. തലമുടിയില്‍ നേരിട്ട് പെര്‍ഫ്യൂം അടിക്കേണ്ട. ചീപ്പില്‍ പുരട്ടി അത് കൊണ്ട് മുടി ചീവുകയാണ് വേണ്ടത്. 
  • പെര്‍ഫ്യൂമടിക്കാന്‍ പൊതുവെ എല്ലാവരും തെരഞ്ഞെടുക്കുന്ന ഭാഗം കൈത്തണ്ട് തന്നെയാണ്. വസ്ത്രങ്ങളിലും പെര്‍ഫ്യൂം അടിക്കാം. വസ്ത്രങ്ങളിലാവുമ്പോള്‍ ഇടയ്ക്ക് വീണ്ടും സ്‌പ്രേ ചെയ്യേണ്ടി വരുമെന്ന് മാത്രം. വൂള്‍, കഷ്മീര്‍ സില്‍ക്ക് പോലുള്ള തുണിത്തരങ്ങള്‍ സുഗന്ധത്തെ പിടിച്ചുനിര്‍ത്താന്‍ ശേഷിയുള്ളവയാണ്.