തായ്ലന്‍ഡില്‍ നടക്കുന്ന 74-ാമത് മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മോഡലാണ് രാജസ്ഥാനില്‍ നിന്നുള്ള മനിക വിശ്വകര്‍മ്മ. നിലവിലെ മിസ് യൂണിവേഴ്സ് ഇന്ത്യ 2025 ജേതാവായ ഇവര്‍ ഓഗസ്റ്റില്‍ മിസ് ഇന്ത്യ കിരീടവും നേടിയിരുന്നു. മിസ് യൂണിവേഴ്സ് പരിപാടികളിലെ തന്റെ സാന്നിധ്യം കൊണ്ട് തരംഗമുണ്ടാക്കുകയാണ് മനിക. അടുത്തിടെ ഫുക്കറ്റിലെ കോര ബീച്ച് റിസോര്‍ട്ടില്‍ നടന്ന മിസ് യൂണിവേഴ്സ് ഗാലാ ഡിന്നറില്‍ അവര്‍ മറ്റു മത്സരാര്‍ഥികള്‍ക്കൊപ്പം പങ്കെടുത്തു. ഈ പരിപാടിയില്‍ അവര്‍ ധരിച്ചെത്തിയ ഗൗണാണ് നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തിളങ്ങുന്ന സീ-ത്രൂ ഗൗണ്‍ ധരിച്ചാണ് മനിക എത്തിയത്.
മനികയുടെ ഗൗണ്‍
മിസ് ഇന്ത്യയുടെ ഈ മനോഹരമായ ഗൗണ്‍ അവസാന നിമിഷം തിരഞ്ഞെടുത്തതായിരുന്നു. മനിക വിശ്വകര്‍മ്മ റാംപിലൂടെ നടക്കുകയും, അതിഥികളെ അഭിവാദ്യം ചെയ്യുകയും, ഇന്ത്യന്‍ മത്സരാര്‍ത്ഥിയായി സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ആദം ജെനാറ്റോ ആണ് നവംബര്‍ 8-ന് ഇന്‍സ്റ്റാഗ്രാമില്‍ ഇക്കാര്യം പങ്കുവെച്ചത്.
''മനികയുടെ ഈ ഗൗണ്‍ അവസാന നിമിഷം തിരഞ്ഞെടുത്തതാണെന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ ധരിച്ച വസ്ത്രം, ഒരു നല്ല തീരുമാനം ആയിരുന്നു'' എന്നും പോസ്റ്റിനടിയില്‍ എഴുതി. മനിക ആദ്യം ധരിക്കാന്‍ ഉദ്ദേശിച്ച വസ്ത്രം മറ്റൊന്നായിരുന്നു.
മനികയുടെ വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പിനെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘സാഹചര്യം വിലയിരുത്തി അതിനനുസരിച്ച് പെട്ടെന്ന് മാറ്റം വരുത്താന്‍ അവള്‍ക്ക് കഴിഞ്ഞത് ബുദ്ധിപരമാണ്’. എന്തായാലും അവള്‍ മിസ് ഇന്ത്യയാണ്.', ''അവസാന നിമിഷത്തെ മാറ്റമാണെങ്കിലും വളരെ മനോഹരമായ വസ്ത്രമാണ്'' പലരും കമന്റ്ബോക്‌സില്‍ കുറിച്ചു.
മനികയുടെ പിങ്ക് സീ-ത്രൂ ഗൗണ്‍, ചുവപ്പ്, നീല, പച്ച, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള മള്‍ട്ടി-കളര്‍ ക്രിസ്റ്റലുകളും സീക്വിന്‍ അലങ്കാരങ്ങളും കൊണ്ട് മനോഹരമാണ്. സ്പാഗെട്ടി സ്ട്രാപ്പുകള്‍, താഴ്ന്ന നെക്ലൈന്‍, കാണാവുന്ന സില്‍ഹൗറ്റ് എന്നിവയാണ് ബോഡി-ഹഗ്ഗിങ് ആയ ഈ വസ്ത്രത്തിന്റെ പ്രത്യേകതകള്‍.
വലിയ കമ്മലുകള്‍, നേര്‍ത്ത വളകള്‍, ഒരു മോതിരം എന്നിവയാണ് അവര്‍ ഇതിനൊപ്പം അണിഞ്ഞത്. മുടി മുകളിലേക്ക് കെട്ടിവെച്ചുകൊണ്ട്, സ്‌മോക്കി ഐഷാഡോ, കാരാമല്‍-ബ്രൗണ്‍ ലിപ്സ്, തിളങ്ങുന്ന ഹൈലൈറ്റര്‍ എന്നിവയാണ് ലുക്ക് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ മനിക തിരഞ്ഞെടുത്തത്.
തായ്‌ലാൻഡ് നടന്ന ഒരു പരിപാടിയില്‍ മിസ് മെക്‌സിക്കോ ആയ ഫാത്തിമ ബോഷും, മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ പ്രസിഡന്റും മിസ് യൂണിവേഴ്സ് എക്‌സിക്യൂട്ടീവുമായ നവാത്ത് ഇത്സാരഗ്രിസിലും തമ്മിലുണ്ടായ രൂക്ഷമായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മിസ് യൂണിവേഴ്സ് മത്സരം വിവാദത്തിലായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover Manika Viswakarma`s dazzling, last-minute gown choice for the Miss Universe Gala Dinner in Thailand. See her breathtaking look and learn about the design.
Published: 09 Nov 2025, 04:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented