പതിറ്റാണ്ടുകളുടെ പ്രവർത്തിപരിചയമുള്ള പ്രമുഖ കോസ്മെറ്റിക് ബ്രാൻഡായ ലോറിയൽ പാരീസ് കാൻ ഫിലിം ഫെസ്റ്റിവലിന്റെ (Cannes Film Festival) പ്രധാനസ്പോൺസർമാരിൽ ഒരാളാണ്. ലോകത്തിലെ മികച്ച താരങ്ങളെ വർഷങ്ങളായി റെഡ് കാർപ്പറ്റിലേക്ക് എത്തിക്കുന്നതിൽ കാനും ലോറിയലും വലിയ പങ്കുവഹിക്കുന്നു. കഴിഞ്ഞ 20 വർഷമായി കാനിൽ ലോറിയലിന്റെ ഏറ്റവും വലിയ അംബാസഡർമാരിൽ ഒരാളാണ് ബോളിവുഡ് താരം ഐശ്വര്യ റായ്, റെഡ് കാർപ്പറ്റിൽ സ്ഥിരമായെത്തുന്ന ഒരാൾ. അതുകൊണ്ടുതന്നെ ഇത്തവണ ലോറിയൽ തങ്ങളുടെ അംബാസഡർമാരെ കാനിലെ മാർട്ടിനെസ് ഹോട്ടലിൽ വലിയ ബാനർ പോസ്റ്ററുകളോടെ അവതരിപ്പിച്ചപ്പോൾ ഐശ്വര്യയുടെ അഭാവം ആളുകൾക്ക് ഉൾക്കൊള്ളാനായില്ല.
ആറ് പോസ്റ്ററുകളുണ്ടായിരുന്നതിൽ ഇന്ത്യൻ താരമായ ആലിയ ഭട്ട് ഉൾപ്പെടെയുള്ള ലോറിയൽ അംബാസഡർ ഇടംപിടിച്ചു. ഇതോടെ ലോറിയലിന്റെ ഇൻസ്റ്റ പോസ്റ്റിനു താഴെ ഐശ്വര്യ ആരാധകർ ചോദ്യങ്ങളുമായെത്തി. ബ്രാൻഡിനെതിരേ വലിയ വിമർശനവും ഉയർന്നു.
ബ്രാൻഡിനെ വിമർശിക്കുന്ന കമന്റുകൾക്കിടയിൽ, ലോറിയലിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കമന്റും ഉണ്ടായിരുന്നു. "@aishwaryaraibachchan_arb എവിടെയാണ്? കാനിൽ ഞങ്ങൾ ഐശ്വര്യ റായ് ബച്ചനെ മാത്രമേ കാണുന്നുള്ളൂ. ഞങ്ങൾ അവരെ കൂടുതൽ കാണാൻ ആഗ്രഹിക്കുന്നു. അവരുടെ പ്രഭാവം സമാനതകളില്ലാത്തതാണ്. ദയവായി അവരെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുക."- എന്നായിരുന്നു ആ കമന്റ്. ലോറിയൽ പാരീസിന്റെ ഔദ്യോഗിക അക്കൗണ്ട് ഈ കമന്റിനോട് പ്രതികരിച്ചു,
"വർഷം തോറും, കാൻ അവൾ ഒരിക്കലും മുടക്കാറില്ല"
എന്നാൽ, ഈ പ്രതികരണം ആരാധകരെ കൂടുതൽ രോഷാകുലരാക്കി. "അപ്പോൾ അവരുടെ പോസ്റ്റർ എവിടെയാണ്?" "നിങ്ങൾ പുതിയ മുഖങ്ങൾക്ക് പിന്നാലെയാണ്, ഐശ്വര്യ നിങ്ങളെ ഏഷ്യയിൽ പ്രശസ്തിയിലേക്ക് കൊണ്ടുവന്ന വഴി മറക്കുന്നു. നിങ്ങൾ ഉത്തരം നൽകണം അല്ലെങ്കിൽ നിങ്ങളുടെ വിലയിടിയാൻ കാത്തിരുന്നോളൂ"-എന്നിങ്ങനെയായിരുന്നു ആളുകളുടെ കമന്റ്.
നേരത്തേ "കാനിന്റെ അമ്മ എവിടെ, ലോറിയൽ അതിരു വിടുകയാണ്. ഏഷ്യൻ ഭൂഖണ്ഡം മുഴുവൻ ലോറിയൽ ബ്രാൻഡിനെ പ്രിയങ്കരമാക്കിയ ഐശ്വര്യയെപ്പോലുള്ള ഒരു ഇതിഹാസത്തെ പോസ്റ്ററിൽ ഉൾപ്പെടുത്തിയില്ല, പകരം കേവലം രണ്ട് ദിവസം മാത്രം പ്രായമുള്ള ചില നടികളെയാണ് ഹൈലൈറ്റ് ചെയ്യുന്നത്!", "ക്ഷമിക്കണം, പക്ഷേ ഐശ്വര്യ റായ് എപ്പോഴും ആലിയ ഭട്ടിനേക്കാൾ വളരെ വലുതായിരിക്കും."-എന്നിങ്ങനെയും ആളുകൾ കമന്റ് ചെയ്തു.
2002-ലാണ് ഐശ്വര്യ ആദ്യമായി കാനിലെത്തുന്നത്. ദേവദാസ് സിനിമയുടെ പ്രീമിയറിനായി ഷാരൂഖ് ഖാനും സംവിധായകൻ സഞ്ജയ് ലീല ഭൻസാലിക്കുമൊപ്പമാണ് അവർ റെഡ് കാർപ്പറ്റിലെത്തിയത്. പിറ്റേ വർഷം, ലോറിയൽ അംബാസഡറെന്ന നിലയിലാണവർ റെഡ് കാർപ്പറ്റിലെത്തിയത്. ഇത്രയും കാലം ഐശ്വര്യ കാൻ മുടക്കിയിട്ടില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: L'Oreal faces backlash for excluding Aishwarya Rai from Cannes 2026 promotional banners., Fans expressed outrage on social media comparing the brand's treatment of Aishwarya vs newer ambassadors., L'Oreal issued a brief statement affirming Aishwarya's ongoing association with the brand., Aishwarya Rai has been a consistent L'Oreal ambassador at Cannes since 2003.
Published: 13 May 2026, 12:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented