തിളക്കവും മിനുസവുമുള്ള ചർമം ആഗ്രഹിക്കാത്തവരുണ്ടോ? അതിനൊരു പരിഹാരമാവുകയാണ് കോട്ടക്കൽ ആര്യവൈദ്യശാലയുടെ സാഫ്രൺസിൽക്ക് സ്‌കിൻ കെയർ സിറം. ഇന്നത്തെ തിരക്കുള്ള ജീവിതശൈലിയിക്ക് യോജിക്കുന്ന, എല്ലാ ദിവസവും ഉപയോഗിക്കാവുന്ന, ആയുർവേദത്തിന്റെ ഗുണങ്ങളെല്ലാമടങ്ങിയ സിറം എന്ന ചിന്തയിൽനിന്നാണ് സാഫ്രൺസിൽക്ക് എന്ന ആശയത്തിലേക്കെത്തുന്നത്.
ചർമത്തിന് തിളക്കം കിട്ടാനും വരണ്ടസ്വഭാവം മാറ്റാനുമെല്ലാം സഹായിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. സാഫ്രൺസിൽക്ക് സിറം തുടർച്ചയായി ഉപയോഗിച്ചാൽ മുഖത്തെ കറുത്തപാടുകളും ചുളിവുകളുമൊക്കെ കുറയും.
സിറത്തിനാവശ്യമായ ഓരോ ചേരുവകളും ഏറ്റവും ശ്രദ്ധയോടെയാണ് തിരഞ്ഞെടുക്കുന്നത്. കുങ്കുമപ്പൂവാണ് ഇതിൽ പ്രധാനമായും ചേർത്തിരിക്കുന്നത്. താമരപ്പൂവ്, ആട്ടിൻപാൽ, രാമച്ചം, ചന്ദനം, ഇരട്ടിമധുരം, മഞ്ചട്ടി, മഞ്ജിഷ്ഠ, ലാക്ഷ, വെർജിൻ കോക്കനട്ട് ഓയിലിന്റെ മറ്റൊരു വകഭേദമായ ഫ്രാക്ഷനേട്ടഡ് കോക്കനട്ട് ഓയിൽ തുടങ്ങിയ ചേരുവകളും അടങ്ങിയിട്ടുണ്ട്. എന്നാൽ, കെമിക്കലുകളായ പാരാബെൻ, സിലിക്കൺ, കൃത്രിമനിറങ്ങൾ, കൃത്രിമസുഗന്ധം എന്നിവ ചേർത്തിട്ടില്ല. ഇതിലുള്ള കുങ്കുമപ്പൂവാണ് ചർമത്തിന് തിളക്കം കിട്ടാനും പിഗ്മെന്റേഷൻ കുറയ്ക്കാനുമെല്ലാം സഹായിക്കുന്നത്.
ഡെയിലി യൂസിനു പറ്റുന്ന തരത്തിലാണ് ഈ സിറം തയ്യാറാക്കിയിരിക്കുന്നത്. ഓയിൽ ബേസ്ഡ് സിറം ആണെങ്കിൽ പോലും ഒട്ടിപ്പിടിക്കുകയില്ല. മുഖത്ത് പുരട്ടിയാൽ പെട്ടെന്ന് തന്നെ ചർമം ആഗിരണം ചെയ്യും. ഇതൊക്കെയാണ് സാഫ്രൺസിൽക്കിന്റെ മറ്റു പ്രത്യേകതകൾ.
10 മില്ലിയുടെ പാക്കറ്റായിട്ടാണ് ഇപ്പോൾ സാഫ്രൺസിൽക്ക് വിപണിയിലുള്ളത്. അതിൽ 300 തുള്ളിയോളം സിറമുണ്ടാവും. അതുകൊണ്ട് 100 ദിവസം വരെ ഈ സിറം ഉപയോഗിക്കാം.
ഏതുതരം ചർമത്തിനും യോജിക്കുന്നതാണ് ഈ സിറം. എന്നാൽ, സെൻസിറ്റീവ് ചർമമുള്ളവരും മുഖക്കുരു ഉള്ളവരും ഒരു പാച്ച് ടെസ്റ്റ് എടുക്കുന്നത് നല്ലതാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Contains natural ingredients like saffron, lotus, sandalwood, and manjistha. Free from harmful chemicals such as parabens and silicones
Published: 19 Aug 2026, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented