സോഷ്യൽ മീഡിയയിൽ പലതരം ഹെയർ കെയർ (hair care) ട്രെൻഡുകൾ ദിനംപ്രതി കാണാറുണ്ട്. കട്ടി കൂട്ടാനും മുടികൊഴിച്ചിൽ മാറ്റാനും സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഈ ശീലങ്ങളിൽ ഏതൊക്കെയാണ് യഥാർത്ഥത്തിൽ ഫലപ്രദം? ആലിയ ഭട്ട്, കത്രീന കൈഫ്, നീത അംബാനി എന്നിവരുടെ ഹെയർ സ്റ്റൈലിസ്റ്റായ അമിത് താക്കൂർ ഇത്തരം ശീലങ്ങളെ വിലയിരുത്തുന്ന (Rating) വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ ശീലങ്ങളേതൊക്കെയെന്ന് നോക്കാം.
ഈർപ്പമുള്ള മുടിയോടെ ഉറങ്ങുക (റേറ്റിങ്: 1 / 10)
Also Read
രാത്രി കുളികഴിഞ്ഞ് മുടി പൂർണ്ണമായി ഉണങ്ങാതെ ഉറങ്ങാൻ കിടക്കുന്നത് ഒട്ടും നല്ല ശീലമല്ലെന്ന് അമിത് പറയുന്നു. ഈർപ്പമുള്ള തലയോട്ടിയിൽ ബാക്ടീരിയകളും ഫംഗസുകളും വേഗത്തിൽ പെരുകാനും ഇത് താരൻ, ചൊറിച്ചിൽ എന്നിവ ഉണ്ടാക്കാനും കാരണമാകുന്നു. ആരോഗ്യകരമല്ലാത്ത തലയോട്ടി മുടികൊഴിച്ചിലും മുടിയുടെ സാന്ദ്രത കുറയുന്നതിനും വഴിവെക്കും.
ഡബിൾ ഷാംപൂയിങ് (9 / 10)
തലമുടിയിൽ എണ്ണ തേച്ചിട്ടുണ്ടെങ്കിലോ, അഴുക്കും വിയർപ്പും തലയോട്ടിയിൽ അമിതമായി അടിഞ്ഞുകൂടിയിട്ടുണ്ടെങ്കിലോ രണ്ട് തവണ ഷാംപൂ ചെയ്യുന്നത് (Double Shampooing) വളരെ നല്ലതാണ്. തലയോട്ടി പൂർണ്ണമായി വൃത്തിയാക്കാൻ ഇത് സഹായിക്കും. എന്നാൽ ഇത് സ്ഥിരമായി അമിത അളവിൽ ചെയ്യാൻ പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
നനഞ്ഞ മുടി ചീകുന്നത് (0 / 10)
നിങ്ങളുടെ മുടിയോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ദ്രോഹമാണിത്. നനഞ്ഞിരിക്കുമ്പോൾ മുടി ഏറ്റവും ബലഹീനമായ അവസ്ഥയിലായിരിക്കും. ഈ സമയത്ത് മുടി ചീകുന്നത് മുടി പോട്ടിപ്പോകാനും അറ്റുപോകാനും കേടുപാടുകൾ സംഭവിക്കാനുമിടയാകും.
സ്കാൽപ്പ് മസാജ് (8 / 10)
മിതമായ രീതിയിൽ കൃത്യമായി തലയോട്ടി മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് മുടി വളരാൻ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ തലയോട്ടിയിലേക്ക് നന്നായി ആഗിരണം ചെയ്യപ്പെടുന്നതിനും മനസ്സിന് ഉന്മേഷം നൽകുന്നതിനും സഹായകരമാണ്.
കൃത്യമായ ഇടവേളകളിൽ മുടി മുറിക്കുന്നത് (10 / 10)
മുടി ഇടയ്ക്കിടെ മുറിക്കുന്നത് വേഗത്തിൽ വളരാൻ സഹായിക്കുമെന്നത് ഒരു തെറ്റായ ധാരണയാണ്. എന്നാൽ മുടിയുടെ അറ്റം പിളരുന്നത് (Split ends) മുകളിലേക്ക് വ്യാപിക്കുന്നത് തടയാൻ ട്രിമ്മിങ് സഹായിക്കും. ഇത് മുടിയെ കാണാൻ കൂടുതൽ ആരോഗ്യമുള്ളതും ഭംഗിയുള്ളതുമാക്കുന്നു.
സിൽക്ക് തലയണക്കവറുകൾ ഉപയോഗിക്കുന്നത് (8 / 10)
സാധാരണ കോട്ടൺ തലയണക്കവറുകളെ അപേക്ഷിച്ച് സിൽക്ക് പില്ലോകേസുകൾ മുടിയോട് വളരെ മൃദുവായാണ് പെരുമാറുന്നത്. ഉറക്കത്തിനിടയിൽ മുടിയും തലയണയും തമ്മിലുള്ള ഉരസൽ കുറയ്ക്കാനും മുടിയുടെ പരുപരുപ്പ് ഒഴിവാക്കാനും ഇവ സഹായിക്കും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Sleeping with wet hair causes fungal growth and dandruff., Double shampooing is effective for scalp hygiene when hair is oily., Combing wet hair causes breakage and damage., Scalp massage boosts blood circulation and product absorption., Regular trimming prevents split ends but doesn't accelerate growth., Silk pillowcases reduce friction and hair frizz.
Published: 05 Aug 2026, 02:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented