ഇക്കഴിഞ്ഞ ദിവസമാണ് നിർമാതാവ് ബോണി കപൂറിന്റെ മകളും മോട്ടിവേഷണൽ സ്പീക്കറുമായ അൻഷുല കപൂറിന്റെ വിവാഹനിശ്ചയം നടന്നത്. എഴുത്തുകാരനായ രോഹൻ ഥാക്കറാണ് അൻഷുലയുടെ പ്രതിശ്രുതവരൻ. സഹോദരൻ അർജുൻ കപൂർ, അർധസഹോദരങ്ങളായ ജാൻവി കപൂർ, ഖുഷി കപൂർ എന്നിവർക്കൊപ്പം കുടുംബാംഗങ്ങളായ സോനം കപൂർ, ഷനായ കപൂർ, റിയ കപൂർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
വിവാഹനിശ്ചയത്തിന് അൻഷുല ധരിച്ച വസ്ത്രം ഇപ്പോൾ ചർച്ചയാവുകയാണ്. പർപ്പിൾനിറത്തിലുള്ള ലെഹങ്കയാണ് അൻഷുല ധരിച്ചത്. അർപ്പിത മേത്തയാണ് അത് ഡിസൈൻ ചെയ്തത്. ആ ലെഹങ്കയിൽ അൻഷുലയുടെ അമ്മ മോന ഷൂരിയോടുള്ള ആദരസൂചകമായി ഒരു വാചകം കൂടി തുന്നിപിടിപ്പിച്ചിരുന്നു. 'റബ് രഖാ' എന്നാണ് ആ വാചകം. ലെഹങ്കയുടെ ബ്ലൗസിനുപിന്നിലായിട്ടാണ് ഇത് എംബ്രോയ്ഡറി ചെയ്തുചേർത്തിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ ലെഹങ്കയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അൻഷുല ഇങ്ങനെ കുറിച്ചു, ''അമ്മ എന്നും പറഞ്ഞിരുന്ന, വിശ്വസിച്ചിരുന്ന ഒരു വാചകമാണിത്. എന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിൽ അതും എനിക്കൊപ്പം വേണമെന്ന് തോന്നി. അതെന്റെ ലെഹങ്കയിൽ തുന്നിച്ചേർത്തു, ഒപ്പം എന്റെ ഹൃദയത്തിലും. ഇപ്പോഴും ഞങ്ങളെ നിരീക്ഷിച്ചുകൊണ്ട്, അമ്മ ഇവിടെയുണ്ടെന്ന് അതെന്നെ ഓർമിപ്പിക്കുന്നു''. അലങ്കരിച്ചൊരു കസേരയിൽ അമ്മയ്‌ക്കൊപ്പമുള്ള അൻഷുലയുടെ ചിത്രവും വെച്ചിരുന്നു. ചടങ്ങിലുടനീളം അമ്മയുടെ സാന്നിധ്യം ഉറപ്പാക്കുകയായിരുന്നു അൻഷുല.
നേരത്തെ 'റബ് രഖാ' എന്ന് തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്തിരുന്നു അർജുൻ. അർജുനും അൻഷുലയും അമ്മയെക്കുറിച്ച് പലപ്പോഴും വൈകാരികമായി സംസാരിച്ചിട്ടുണ്ട്. ''അക്ഷരാർഥത്തിൽ എന്റെ നട്ടെല്ലായിരുന്നു അമ്മ. എന്റെയുള്ളിലെ ആത്മവിശ്വാസം വർധിപ്പിച്ചതും അമ്മയാണ്. അവരില്ലായിരുന്നുവെങ്കിൽ ഞാനൊന്നുമാകുമായിരുന്നില്ല. മാനസികാരോഗ്യമെല്ലാം തകർന്ന് സ്വബോധമില്ലാത്ത അവസ്ഥയിലെത്തിയേനെ. എനിക്കൊരു സാധാരണജീവിതം നയിക്കാനും കഴിയുമായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഒരു സൂപ്പർവുമണാണ് അമ്മ. എല്ലാം സ്വന്തമായി ചെയ്യാൻ കഴിവുള്ള ഒരാൾ. പത്തുകൈകളുള്ള പോലെയായിരുന്നു അന്നൊക്കെ അമ്മ. 'അമ്മയ്ക്ക് എല്ലാം സ്വന്തമായി ചെയ്യാൻ കഴിയും, എനിക്കും എല്ലാം സ്വന്തമായി ചെയ്യാൻ കഴിയണം' എന്നു ഞാൻ പഠിച്ചത് അമ്മയെ കണ്ടാണ്'', ഒരിക്കൽ അൻഷുല പറഞ്ഞതിങ്ങനെ.
2022-ൽ ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് രോഹനും അൻഷുലയും കണ്ടുമുട്ടിയത്. ഈ വർഷം ജൂലായിൽ ന്യൂയോർക്കിൽവെച്ച് രോഹൻ അൻഷുലയോട് വിവാഹാഭ്യർഥന നടത്തുകയും ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Anshula Kapoor incorporates her late mother Mona Shourie`s favorite phrase `Rab Rakha` in her engagement lehenga
Published: 05 Oct 2025, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented