തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യും മകൻ ജേസൺ സഞ്ജയ്‌യും തമ്മിൽ നല്ല ബന്ധത്തിലല്ലെന്ന വാർത്തകൾ പുറത്തുവരാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിനുള്ള ഹർജി നൽകിയതിനുപിന്നാലെ, അമ്മയ്‌ക്കൊപ്പമാണ് മക്കളായ ജേസണും ദിവ്യ താഷയുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
പിന്നാലെ, ജേസൺ സഞ്ജയ് തന്റെ പേരിനുപിന്നിലെ ഇനീഷ്യൽ മാറ്റിയെന്നതും വളരെ പെട്ടെന്ന് ചർച്ചയായി. 'വി' എന്ന ഇനീഷ്യൽ മാറ്റി, 'എസ്' എന്ന് കൂട്ടിച്ചേർക്കുകയായിരുന്നു ജേസൺ. അതോടെ അച്ഛനിൽനിന്ന് ജേസൺ പൂർണമായും അകന്നുവെന്നും ആളുകൾ പറഞ്ഞുപരത്തി. വിജയ്‌യെ ജേസൺ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തത് ഇത്തരം ഗോസിപ്പുകൾക്ക് ഊർജം പകർന്നു.
Also Read
ഇതിനിടയിൽ, അച്ഛന്റെ ഒരു ആരാധകൻ തന്നെ ഒരിക്കൽ 'തട്ടിക്കൊണ്ടുപോയതിനെ'ക്കുറിച്ച് ജേസൺ സംസാരിക്കുന്ന ഒരു വീഡിയോയും പുറത്തുവന്നിരിക്കുകയാണിപ്പോൾ. ഗലാട്ടയാണ് വീഡിയോ പുറത്തുവിട്ടത്. അതിൽ ജേസൺ ഒരു കുട്ടിയോട് സംസാരിക്കുന്നതുകാണാം. തന്നെ കുട്ടിക്കാലത്ത് തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച കാര്യമാണ് അതിൽ ജേസൺ പങ്കുവെക്കുന്നത്. സ്‌കൂളിൽനിന്നാണ് തന്നെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതെന്നും ജേസൺ വെളിപ്പെടുത്തുന്നു.
ആ കുട്ടിയുടെ പിതാവിനൊപ്പം ഒരു സിനിമാസെറ്റിൽ ജോലി ചെയ്യുമ്പോഴാണ് തനിക്കത് ഓർമ വന്നതെന്നും ജേസൺ പറയുന്നു. എന്നാൽ, ഇതിലെ അദ്ഭുതമെന്തെന്നാൽ വീഡിയോ ഷൂട്ട് ചെയ്ത ആൾ തന്നെയാണ് അന്ന് കുഞ്ഞു ജേസണിനെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചതെന്നാണ്. അയാൾ തന്നെ ആ കഥ വിവരിക്കുകയും ചെയ്തു.
താൻ വിജയ്‌യുടെ വലിയൊരു ആരാധകനാണ്. വിജയ്‌യെ കാണാൻ വളരെയധികം ആഗ്രഹിച്ചുവെന്നും അതിനാലാണ് സ്‌കൂളിൽ ചെന്ന് വിജയ്‌യുടെ മകനെ എടുത്തുകൊണ്ടുപോയതെന്നും അയാൾ പറഞ്ഞു. തന്നെ തട്ടിക്കൊണ്ടുപോകുകയാണെന്ന് വിശ്വസിച്ച ജേസൺ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ വിജയ്യുടെ കാർ എത്തിയപ്പോൾ, ആ മനുഷ്യൻ അവനെ സുരക്ഷിതമായി പിൻസീറ്റിൽ ഇരുത്തി.
ഈ വീഡിയോ വൈറലായപ്പോൾ ഗലാട്ട ഇത് ഡിലീറ്റ് ചെയ്തു. അപ്പോഴേക്കും ആയിരക്കണക്കിന് ആരാധകരാണ് ഇത് ഡൗൺലോഡ് ചെയ്തത്. ഇപ്പോൾ 'സിഗ്മ' എന്ന സിനിമയുടെ സംവിധായകനാണ് ജേസൺ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Jason Sanjay reveals a childhood kidnapping attempt at his school. The perpetrator was an obsessive fan wanting to meet actor Joseph Vijay.
Published: 02 Jul 2026, 02:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented