ഈ വർഷം ഫെബ്രുവരിയിലാണ് താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായത്. ഉദയ്പൂരിൽവെച്ചുള്ള വിവാഹശേഷം ഹൈദരാബാദിൽ സിനിമാമേഖലയിലുള്ള സുഹൃത്തുക്കൾക്കായി റിസപ്ഷനും ഒരുക്കി. അതും കഴിഞ്ഞാണ് ഇരുവരും സിനിമയുടെ തിരക്കുകളിലേക്ക് മടങ്ങിയെത്തിയത്. 'മൈസാ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ രശ്മിക ഇപ്പോൾ വിശ്രമത്തിലാണ്.
അതിനിടെ വിജയ് ദേവരകൊണ്ടയുടെ ഇൻസ്റ്റഗ്രാമും അതിൽ രശ്മികയിട്ട കമന്റുകളുമാണ് ആരാധകരെ രസിപ്പിക്കുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്ത്, ''മഴ കാരണം ഷൂട്ടിംഗ് മുടങ്ങി. കുട്ടിക്കാലത്ത് നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരിടത്ത് ഉച്ചയുറക്കം. വീണ്ടെടുക്കൽ (recovery) 1000%. ചിത്രം: രശ്മിക മന്ദാന'' എന്നാണ് വിജയ് കുറിച്ചത്.
അതിന് രശ്മിക കമന്റിട്ടതിങ്ങനെ, ''വീട്ടിലെത്തുമ്പോൾ എന്റെ ആ 'പപ്പി ഐസ്' കാണേണ്ടതില്ലെന്ന് കരുതിയാണോ നിങ്ങൾ എനിക്ക് ഇതിന്റെ ക്രെഡിറ്റ് തന്നത്? പിന്നെ, ഇപ്പോൾ ഇക്കാര്യം സംസാരിക്കുന്നതുകൊണ്ട് ചോദിക്കട്ടെ... കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ എടുത്ത മറ്റ് ഫോട്ടോകൾക്കും കൂടി എനിക്ക് ക്രെഡിറ്റ് തരാമോ? എന്റെ ഫോട്ടോഗ്രാഫി കഴിവ് എത്ര മികച്ചതാണെന്ന് എന്നെ സ്‌നേഹിക്കുന്നവരെ കാണിക്കണ്ടേ... വെറുതെ ഒന്ന് ചോദിച്ചെന്നേയുള്ളൂ!''
വിജയ്‌യുടെ പഴയ പല ചിത്രങ്ങൾക്കും താഴെ തനിക്ക് ക്രെഡിറ്റ് വേണമെന്നാവശ്യപ്പെട്ട് രശ്മിക കമന്റിടുകയും ചെയ്തു. അതിനിടെയാണ് ആരാധകർ ഒരു കൗതുകകരമായ കാര്യം ശ്രദ്ധിച്ചത്.
രശ്മിക പകർത്തിയ ചിത്രങ്ങളിലേറെയും 2020-ലെതാണ്. അതായത് ഇരുവരും വിവാഹിതരാകുന്നതിന് ആറുവർഷം മുമ്പുള്ളത്. അതോടെ കമന്റുകളുമായി അവർ രംഗത്തെത്തി, ''വിജയ്‌യുടെ ചിത്രങ്ങളിലേറെയും രശ്മിക എടുത്തതാണ്. അപ്പോൾ അന്നുമുതലേ ഇരുവരും പ്രണയത്തിലായിരുന്നോ?''
വിവാഹദിനം വരെ തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും സമ്മതിച്ചിരുന്നതേയില്ല. വിജയ്‌നെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം രശ്മിക നാണത്തോടെയാണ് പലപ്പോഴും അതിനോട് പ്രതികരിച്ചിരുന്നത്. എന്നാൽ, വിജയ് ആണെങ്കിൽ അത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നതുമില്ല.
ഇരുവരും ആദ്യമായി ഒരുമിക്കുന്നത് 2018-ൽ റിലീസായ 'ഗീതഗോവിന്ദ'ത്തിലാണ്. തൊട്ടടുത്തവർഷം 'ഡിയർ കൊമ്രേഡി'ലും ഒരുമിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: ashmika's photo credit on Vijay's recent Instagram post sparked dating speculations. Fans discovered that many of the photos clicked by Rashmika date back to 2020, six years before their marriage
Published: 22 Aug 2026, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented