വിക്കി കൗശലും കത്രീന കൈഫും കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങുന്ന വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ദമ്പതികളുടെ കുട്ടിക്കാലത്തെയും കൗമാരത്തിലെയും ചിത്രങ്ങളും പഴയ സിനിമകളുമൊക്കെ ഇതിനൊപ്പം ട്രെൻഡിങ്ങായിട്ടുണ്ട്. വമ്പൻ ചിത്രങ്ങളുമായി തിളങ്ങിനിൽക്കുന്ന വിക്കിക്കാണോ അതോ വിക്കിക്കും മുമ്പേ ബോളിവുഡിൽ വിജയിച്ച കത്രീനയ്ക്കാണോ കൂടുതൽ ആസ്തി? സംശയമില്ല കത്രീനയ്ക്കു തന്നെ.
2025-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയെന്ന റെക്കോർഡ് വിക്കി കൗശലിന്റെ ബ്ലോക്ക്ബസ്റ്റർ 'ഛാവ'യ്ക്കുതന്നെയാണ്. നിലവിൽ ഒരു സിനിമയ്ക്ക് പത്തുകോടി മുതൽ 20 കോടി രൂപ വരെയാണ് അദ്ദേഹത്തിന്റെ പ്രതിഫലമത്രേ. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 2025-ൽ വിക്കി കൗശലിൻ്റെ ആകെ ആസ്തി 33 കോടി മുതൽ 41 കോടി രൂപ വരെയാണ്. (ലഭ്യമായ വിവരങ്ങൾ മാത്രം അനുസരിച്ചുള്ള കണക്കാണിത്).
ഓരോ പരസ്യ കരാറിനും വിക്കി ഏകദേശം രണ്ടുകോടി മുതൽ മൂന്നുകോടി രൂപ വരെ ഈടാക്കുന്നതായാണ് റിപ്പോർട്ട്. പിയേഴ്സൺ, ലോറിയൽ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മുഖമാണ് അദ്ദേഹമിന്ന്. ആസ്തിയുടെ കാര്യത്തിൽ, റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, മെഴ്‌സിഡസ് ബെൻസ് ജിഎൽ, ബിഎംഡബ്ല്യു എക്‌സ് 5 എന്നിവയുൾപ്പെടെയുള്ള ആഡംബര കാറുകളുടെ ഒരു ശേഖരം വിക്കിക്ക് സ്വന്തമായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
കത്രീന കൈഫിൻ്റെ ആസ്തി
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് കത്രീന. 224 കോടി മുതൽ 263 കോടി രൂപ വരെയാണ് 2025-ലെ നടിയുടെ ആസ്തി. ഒരു സിനിമയ്ക്ക് 10-15 കോടി രൂപ വരെയാണ് കത്രീനയുടെ പ്രതിഫലം. നിരവധി മുൻനിര ബ്രാൻഡുകളുമായി നടി സഹകരിക്കുന്നുണ്ട്, ഒരൊറ്റ ബ്രാൻഡ് ഡീലിന് മൂന്നുകോടി രൂപ മുതൽ ഏഴുകോടി രൂപവരെയാണ് കത്രീനയുടെ പ്രതിഫലം.
ഒരു സൂപ്പർതാരത്തിനപ്പുറം വിജയിയായ സംരംഭക കൂടിയാണ് കത്രീന. 2019-ൽ, ഇന്ത്യൻ ഇ-കൊമേഴ്‌സ് ഭീമനായ നൈക്കയുമായി സഹകരിച്ച് കത്രീന സ്വന്തം ബ്രാൻഡായ 'കേ ബ്യൂട്ടി' ആരംഭിച്ചു. വൻ വിജയമായിരുന്നു ഇത്. കേബ്യൂട്ടിയുടെ വാർഷിക വിൽപ്പന ഏകദേശം 90 കോടി രൂപയിലെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. നൈക്കയുടെ മാതൃ കമ്പനിയായ എഫ്എസ്എൻ ഇ-കൊമേഴ്‌സ് വെൻചേഴ്‌സിലും കത്രീന നിക്ഷേപം നടത്തിയിട്ടുണ്ട്. കത്രീനയുടെ 2.4 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം 22 കോടി രൂപയായി വർധിച്ചുവെന്നും വിവരമുണ്ട്.
ബാന്ദ്രയിൽ ഏകദേശം 8.20 കോടി രൂപ വിലമതിക്കുന്ന മൂന്നുമുറികളുള്ള അപ്പാർട്ട്മെൻ്റ്, ലോഖണ്ഡ്‌വാലയിൽ ഏകദേശം 17 കോടി രൂപ വിലമതിക്കുന്ന വസ്തു, ലണ്ടനിൽ ഏകദേശം എഴുകോടി രൂപ വിലമതിക്കുന്ന ബംഗ്ലാവ് എന്നിവയും കത്രീനയ്ക്കുണ്ട്.
നിലവിൽ വിക്കിയും കത്രീനയും ജൂഹുവിലെ വാടക അപ്പാർട്ട്മെൻ്റിലാണ് താമസം. റേഞ്ച് റോവർ വോഗ് എൽഡബ്ല്യുബി, ഓഡി ക്യു7, ഓഡി ക്യു3, മെഴ്‌സിഡസ് എംഎൽ350 എന്നീ കാറുകളും കത്രീനയ്ക്ക് സ്വന്തമായുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Vicky Kaushal and Katrina Kaif`s net worth comparison. Explore their assets, investments, and income as they embark on parenthood.
Published: 24 Sept 2025, 02:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented