മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നു. 30-ന് അതിരാവിലെയാണ് രണ്ട് ഗ്രാമങ്ങളെ തന്നെ ഇല്ലാതാക്കിക്കൊണ്ട് ഉരുള്‍പൊട്ടലുണ്ടാവുന്നത്. കുത്തിയൊലിച്ചുവന്ന വെള്ളവും ചെളിയും വന്‍പാറകളും രണ്ട് പ്രദേശങ്ങളെ തന്നെയാണ് ഇല്ലാതാക്കിയത്. പലരെയും ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അതിനിടയില്‍ വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ പുറത്തിറക്കിയ ഡിജിറ്റല്‍ മാഗസിന്‍ ചര്‍ച്ചയാവുകയാണ്.
വെള്ളാരങ്കല്ലുകള്‍ എന്നാണ് മാഗസിന്റെ പേര്. ആ പുസ്തകത്തില്‍ മുഴുവന്‍ കുട്ടികള്‍ തങ്ങളുടെ മനോഹരമായ നാടിനെക്കുറിച്ചാണ് വര്‍ണ്ണിച്ചിരിക്കുന്നത്. പുഴയും മരങ്ങളുമെല്ലാം അവര്‍ വാക്കുകളിലൂടെ വരച്ചിട്ടിരിക്കുന്നു. അതിലെ ഒരു കഥ, ദുരന്തം മുന്‍കൂട്ടി കണ്ടെന്നതുപോലെയാണ് എഴുതിയിരിക്കുന്നത്.
ലയ എന്ന കുട്ടി 'ആഗ്രഹത്തിന്റെ ദുരനുഭവം' എന്ന കൊച്ചുകഥയില്‍ ഇങ്ങനെ എഴുതുന്നു, ''മഴയായതിനാല്‍ വെള്ളം കലങ്ങിത്തുടങ്ങി. അതുകൊണ്ട് വെള്ളത്തില്‍ ഇറങ്ങേണ്ട എന്ന് അവര്‍ തീരുമാനിച്ചു. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കുമ്പോഴാണ് ആ കിളി അവിടേക്ക് വന്നത്. ആ കിളി സംസാരിക്കുമായിരുന്നു. അത് അവരോടു പറഞ്ഞു, 'നിങ്ങള്‍ ഇവിടെനിന്ന് വേഗം രക്ഷപ്പെട്ടോ കുട്ടികളേ. ഇവിടെ വലിയൊരു ആപത്തു വരാന്‍ പോകുന്നു. നിങ്ങള്‍ക്ക് രക്ഷപ്പെടണമെങ്കില്‍ വേഗം ഇവിടെ നിന്ന് ഓടി പൊയ്‌ക്കോളൂ' എന്ന് പറഞ്ഞിട്ട് കിളി അവിടെ നിന്ന് പറന്ന് പോയി. പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായില്ലെങ്കിലും അവിടെ നിന്ന് കുട്ടികള്‍ ഓടാന്‍ തുടങ്ങി''.
വെള്ളച്ചാട്ടത്തില്‍പ്പെട്ട് മരിച്ച, അതേ ഗ്രാമത്തില്‍നിന്നുള്ള ഒരു പെണ്‍കുട്ടിയാണ് കിളിയായി വന്നതെന്ന് കഥയുടെ അവസാനമാകുമ്പോള്‍ വിശദീകരിക്കുന്നുണ്ട്.
ഉരുള്‍പൊട്ടലില്‍ സ്‌കൂള്‍ പാതി തകര്‍ന്നെങ്കിലും, വലിയ മരങ്ങളെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞു. അതുകൊണ്ട് മാത്രം സ്‌കൂളിനു പിന്നിലുള്ള വീടുകളില്‍ ഉറങ്ങിക്കിടക്കുന്ന ആളുകള്‍ രക്ഷപ്പെട്ടു.
Content Highlights: vellarmala school magazine
Published: 01 Aug 2024, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented