ഒരുകാലത്ത് ബോളിവുഡിലെ പ്രധാനതാരങ്ങളിലൊരാളായി മാറുമെന്ന് കരുതിയ താരമാണ് വിവേക് ഒബ്‌റോയ്. എന്നാൽ ഐശ്വര്യ റായുമായുള്ള പ്രണയവും അതിനുപിന്നാലെ സൽമാന്റെ വിരോധവുമെല്ലാമാണ് വിവേകിന്റെ കരിയറിനെ ഒരുതരത്തിൽ ഇല്ലാതാക്കിയത്.
ഐശ്വര്യയുമായുള്ള പ്രണയത്തിന്റെ പേരിൽ ഒട്ടേറെ പ്രശ്‌നങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടിവന്നത്. ഒടുവിൽ സൽമാൻ തന്നെ ഭീഷണിപ്പെടുത്തുവെന്ന് ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി വിവേകിന് വെളിപ്പെടുത്തേണ്ടിവന്നു. സൽമാൻ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും 41 തവണ ഭീഷണിയുമായി തന്നെ ഫോണിൽ വിളിച്ചെന്നും വിവേക് വെളിപ്പെടുത്തി. അത് വലിയ വാർത്തയായി. ബോളിവുഡ് പൂർണമായും വിവേകിനെ കൈവിടുന്നതാണ് പിന്നീട് കണ്ടത്. സൽമാൻ ഖാന്റെ ഭീഷണി ഒരുവശത്ത്, ബോളിവുഡിൽനിന്നുള്ള ബഹിഷ്‌കരണം മറുവശത്ത്. അതാണ് സിനിമയിൽനിന്ന് പിൻമാറാനുള്ള ഒരു കാരണമായി പിന്നീട് വിവേക് പറഞ്ഞത്.
ആ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് ശൈലേന്ദ്ര സിങ്. ''പത്രസമ്മേളനം കഴിഞ്ഞതോടെ സൽമാൻ വളരെ ദേഷ്യത്തിലായിരുന്നു. അപ്പോൾ ഞാൻ സൽമാനോട് പറഞ്ഞത് ഒരേയൊരു കാര്യമാണ്, 'ജീവിതത്തിൽ നമ്മൾ പ്രതികരിക്കുകയല്ല, പ്രവർത്തിക്കുകയാണ് വേണ്ടത്' എന്നാണ്. ചെയ്യേണ്ടതെന്തും പിന്നീട് ചെയ്യാം, ഇപ്പോൾ നമുക്ക് ഇരുന്ന് മദ്യപിക്കാമെന്നും ഞാൻ സൽമാനോട് പറഞ്ഞു'', സിദ്ധാർഥ് കണ്ണന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ശൈലേന്ദ്ര.
''പെട്ടെന്ന് പ്രകോപിതനാകാതെ കാത്തിരിക്കാനും നിശബ്ദമായി യുദ്ധം ചെയ്യാനും ഞാൻ സൽമാനോട് ആവശ്യപ്പെട്ടു. അദ്ദേഹം അങ്ങനെ ചെയ്തുവെന്ന് ഞാൻ കരുതുന്നു. വിവേക് ഇനിയൊരിക്കലും ബോളിവുഡിൽ അഭിനയിക്കില്ലെന്ന് സൽമാൻ ഉറപ്പുവരുത്തിയെന്നും എനിക്ക് തോന്നുന്നു''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover why Vivek Oberoi`s Bollywood career reportedly ended after a public spat with Salman Khan, involving alleged threats and industry boycott
Published: 30 Jan 2026, 03:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented